ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


- 41 -

വാങ്ങിയാൽ തീൎന്നു. ചില കള്ളൎക്ക പെണ്ണിന്റെ അമ്മാമന്റെ അനുമതി ആവശ്യമാകുന്നു കല്യാണത്തിന. കല്യാണം നിശ്ചയിപ്പാൻ ഭൎത്താവാവാൻ തുടങ്ങുന്നവന്റെ അച്ഛനും അമ്മാമനും സ്ത്രീയുടെ വീട്ടിൽ പോയി ഭക്ഷണം കഴ്ച വിവാഹത്തിന്ന നിശ്ചയിക്കുന്ന തീയ്യതി രണ്ട ഓലയിലൊ കടലാസ്സിലൊ എഴുതി അന്യോന്യം കൈപകരണം. കല്യാണത്തിൻനാൾ മണവാളന്റെ പെങ്ങൾ പെണ്ണിന്റെ വീട്ടിൽ ചെന്ന താലികെട്ടണം. എന്നിട്ട അവളെ കൊണ്ടുപോയി പിറേറന്ന തിരികെ കൊണ്ടുപോയാക്കണം. പെണ്ണിന്റെ അമ്മ മണവാളന്റെ കാൽവിരലിന്ന മോതിരം ഇടണം. ചില കള്ളർ പെണ്ണു തിരണ്ടാൽ ഏഴും ഒമ്പതും ദിവസം ആശൌചം അനുഷ്ഠിക്കും. ഗൎഭം ഏഴാം മാസം സാധാരണയായി ഒരു ക്രിയയുണ്ട. ചിലേടത്ത ഗൎഭിണിയുടെ പുറത്ത അരിപ്പൊടികൊണ്ട കോലം എഴുതുകയും സമ്പ്രദായമുണ്ട. ജനിച്ചാൽ ഒരുമാസം തികച്ചും കുഡുംബത്തിന്ന മുഴുമനും പുലയാണ. നാമകരണം ഒരു മാസം കഴിഞ്ഞിട്ടാണ ചിലൎക്ക. ചിലൎക്ക ഏഴാംദിവസം കാത കുത്തീട്ടും. എല്ലാ കള്ളരും വിശേഷദിവസങ്ങളിൽ ഭസ്മം കുറിയിടും. എന്നാൽ സാധാരണയായി വൈഷ്ണവരാണതാനും. മരിച്ചാൽ മറ ചെയ്കയാകുന്നു നടപ്പ. ആ സമയം കൂടിയവൎക്ക ചുരുട്ട സൽക്കരിക്കും അത അവർ വലിക്കണം. പ്രസവിക്കാതെ മരിച്ചാൽ ശിശുവിനെ എടുത്ത കൂടെ മറ ചെയ്യും. മുഖം വടക്കോട്ട തിരിച്ചാണ മറ ചെയ്ക.

കൎണ്ണബട്ടു


ഗോദാവരി ജില്ലയിൽ നെയ്‌ത്തപ്രവൃത്തിക്കാരാണ. പെണ്ണ തിരണ്ടാൽ പതിനാറ ദിവസം അശുദ്ധിയുണ്ട. ചെറുപ്പത്തിൽ വിവാഹം നടപ്പാണ. ബ്രാഹ്മണനായിരിക്കും പുരോഹിതൻ. ശവം ഇരുത്തി മറ ചെയ്യണം. വിധവാവിവാഹമില്ല.

കാക്കാളൻ.

തിരുവിതാങ്കൂറിൽ ഒരു കൂട്ടം തെണ്ടിനടക്കുന്നവർ. മുഖ്യമായ പ്രവൃത്തി കാതുവെക്കുക, കാതുകുത്തുക, കൈനോക്കുക ഈ വക





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/55&oldid=158311" എന്ന താളിൽനിന്ന് ശേഖരിച്ചത്