ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗ്രന്ഥകൎത്താവിന്റെ ഉപന്യാസം

                  ---------
          ജാതി അല്ലെങ്കിൽ വൎണ്ണം. 
                  ---------

ഗുണങ്ങളുടേയും കൎമ്മങ്ങളൂടേയും താരതമ്യം നോക്കി താനാണ് ചാതുൎവ്വൎണ്യം സൃഷ്ടിച്ചതെന്നു ഭഗവാൻ ശ്രീകൃഷ്ണൻ ഉപദേശിക്കുന്നു. ബ്രഹ്മാവിന്റെ ദേഹത്തിൽ ഓരോരോ ഭാഗത്തിൽ നിന്നാണു ബ്രാഹ്മണ ക്ഷത്രിയ വൈശ്യശൂദ്രർ ഉണ്ടായതു എന്നു വേറെ സ്ഥലത്തും പറയുന്നു.കണ്ണൂ ചിമ്മി വിശ്വസിക്കുന്നവരല്ലാത്തവൎക്ക് ഈ രണ്ടാമത്തെ പക്ഷത്തെ വിഴുങ്ങുവാൻ തെല്ലു ഞെരുക്കമുണ്ടായേക്കാം.കൂടാതെ ഒരു ദേഹത്തിന്റെ മുഖവും മറ്റു ഭാഗങ്ങളും തമ്മിൽ എത്രകണ്ടു മാഹാത്മ്യ വ്യത്യാസമുണ്ടാകാം.തലെക്കു കാലിനെ തൊട്ടാൽ അശുദ്ധിയുണ്ടോ? ഒരു അവയവത്തിൽനിന്നു പുറപ്പെട്ട കൂട്ടർ തമ്മിൽതന്നെ ഇപ്പോൾ കാണുന്നപ്രകാരം ശുദ്ധാശുദ്ധകാൎ‌യ്യത്തിലും മറ്റും വ്യത്യാസം ന്യായമോ? ഗുണകൎമ്മങ്ങളാകുന്നു വൎണ്ണവ്യത്യാസത്തിന്നു ഹേതു എങ്കിൽ ഒരുപോലെയുള്ള ഗുണകൎമ്മങ്ങളോടു കൂടിയവർ എല്ലാം ഒരു ജാതിയാകേണ്ടതല്ലയോ? ഇതു രണ്ടുമല്ല വൎണ്ണമാണ് വൎണ്ണത്തിനു ഹേതു എങ്കിൽ അതും അനുഭവസിദ്ധമല്ലല്ലൊ. മുൻ കാലങ്ങളിൽ കാരണങ്ങൾ എന്തുതന്നെയായിരുന്നാലും ഈ കാലം കാരണം ജന്മമല്ലെങ്കിൽ ജനനവും ആചാരവുമാണെന്നു പറയുന്നതായാൽ അതിന്നും വൈഷമ്യങ്ങൾ കാണുന്നു.

ചിലപ്പോൾ ഒരു "ബ്രാഹ്മണന്റെ" അമ്മെക്കു വ്യഭിചാരം ആരോപിക്കയും തെളിയുകയും വ്യഭിചാരം ആരംഭിച്ചതിന്റെ ശേഷമാണ് ഈ പുത്രൻ ഉല്പ്പാദിച്ചതെന്നു കാണുകയും കീൾ നാളിൽ ഉണ്ടായിട്ടില്ലാത്ത ഒരു സംഭവമല്ലല്ലൊ. ജനിച്ച സമയവും പിന്നെ അനേക സംവത്സരവും ബ്രാഹ്മണനെന്നു അനുവദിക്കപ്പെട്ട ഈ സാധു വഴിയെ മറ്റൊരാളൂടെ കൎമ്മദോഷത്തി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/7&oldid=158327" എന്ന താളിൽനിന്ന് ശേഖരിച്ചത്