ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                     -- 58 --

ണ്ടിട്ട അത്യന്തം സന്തോഷിച്ചു. കൊന്നില്ല എന്ന മാത്രമല്ല തുളു രാജ്യത്തേക്കും മറ്റും രാജാവാക്കി. ഭൂതലപാണ്ഡ്യൻ എന്ന പേർ എടുത്തു. കുണ്ഡോദരന്റെ കല്പനപ്രകാരം മരുമക്കത്തായം നടപ്പാക്കി.

     ക്ഷുരകന്മാർ പണ്ടേത്തെ മടക്കാൻ വഹിയാത്ത മരപ്പിടി നാടൻകത്തി ഉപേക്ഷിച്ച “രാജശ്രീ”(രാജൎസ) കത്തിയാക്കിയിരിക്കുന്നു. ക്ഷൌരം ചെയ്താൽ അവനും സ്നാനം ചെയ്യണം.
                === കേവുതൊ. ===
     ബങ്കാളത്ത കൈവൎത്തന്മാർ എന്ന മീൻ പിടിക്കാരുടെ സന്താനമാണത്രേ. ഗഞ്ചാംജില്ലയിലാണ. ഇവൎക്ക പുരോഹിതൻ ഉറിയബ്രാഹ്മണനും വൈരാഗിയുമാകുന്നു. ഒരു ശിശു ജനിച്ചാൽ അഞ്ചാംദിവസം തൊട്ടിട്ടു ഇരുപത്തൊന്നാംനാൾ വരെക്കും ഉറിയബ്രാഹ്മണർ ആ വീട്ടിൽ ഭാഗവതപുരാണം വായിക്കണം. അവസാനദിവസം കുട്ടിക്ക പേർ വിളിക്കയും വേണം. വിവാഹം കഴിഞ്ഞ സ്ത്രീകൾ പുറത്ത പോകുമ്പോൾ ഴുഖം തുണികൊണ്ട മറെക്കും. വിവാഹം രാത്രിയാണ. താലികെട്ടുക പെണ്ണിന്റെ അച്ഛനാണ. ഗംഗാദേവിയെ പൂജിക്കും. ചിലേടത്ത കോഴി, ആട, ഇവകളെ അറക്കും. ഒരു സ്ഥലത്ത ഇവകളെ അറക്കുകയില്ല “നടതള്ള”ലെയുള്ളു. ഇവറ്റ ചത്താൽ ശവം ചീയുകയില്ല ഉണങ്ങി വരളുകയെയുള്ളു എന്നൊരു വിശ്വാസമുണ്ട.


                === കൈകാട്ടി. ===
      തമിഴരാജ്യത്ത കണക്കൻ (കരണം) എന്ന പറയുന്ന ജാതിയിൽ ഒരു വൎഗ്ഗം. ഭൎത്താവിന്റെ അമ്മയോട മകന്റെ ഭാൎ‌യ്യ ആഗ്യം കാട്ടുകയേ പാടുള്ളു മിണ്ടുക്കൂടാ.


               === കൈക്കോളൻ. ===
      കുലധൎമ്മം നെയിത്താണ്. ഇവൎക്ക തലവൻ മഹാനാട്ടൻ എന്നൊരാളാണ. അവന്റെ ഇരിപ്പ കാഞ്ചീപുരത്താകുന്നു. എന്നാൽ തൎക്കങ്ങൾ തീൎപ്പാൻ കൈക്കോളരുള്ള ഊരുകളി‍ൽ സഞ്ചരിക്കും. വിധി സ്വീകരിച്ചിട്ടില്ലെങ്കിൽ തൎക്കം പറയുന്ന കൈ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/72&oldid=158330" എന്ന താളിൽനിന്ന് ശേഖരിച്ചത്