ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


-65-

പറയനോടൊ മുസൽമാനോടൊ സംസൎഗ്ഗം ഉണ്ടായിട്ടുള്ള പെണ്ണിനേയൊ ആണിനെയൊ ചെരിപ്പകൊണ്ടു അടികൊണ്ടവനേയൊ ശുദ്ധമാക്കി ജാതിയിൽ ചേൎക്കാൻ പുരോഹിതന്മാരായിട്ട ചെട്ടികളെ ക്ഷണിക്കും. ജാതിഭൃഷ്ടനാക്കുവാൻ തലയും താടിയും ചെരച്ച അസ്ഥിമാല ധരിപ്പിച്ചിട്ട കഴുതപ്പുറത്ത കയറ്റുകയാണ. കഴുതയെ കിട്ടാത്തപക്ഷം ഒരു പന്തൽ വെച്ചുകെട്ടി അതിൽകൂടി കുറ്റക്കാരൻ കടന്നാപ്പൊയശേഷം പന്തൽ തീ വെച്ചു ചുട്ടുകളയും. കുറവൻ പൂച്ച, എലി, പെരിച്ചാഴി, കുറുക്കൻ, കുരങ്ങൻ, പന്നി, ഈ വക ഒക്കെ തിന്നും.മദ്യം എത്ര എങ്കിലും കുടിക്കും. മുസൽമാൻ, അമ്പട്ടൻ, വണ്ണാൻ, തട്ടാൻ, കൊല്ലൻ, പറയൻ, ചക്കിളിയൻ, ഇവരുടെ ചോർ ഭക്ഷിക്കയില്ല. വിവാഹം നിശ്ചയിപ്പാൻ കാരണവന്മാരാണ. മകനെ വിവാഹത്തിന സമയമായാൽ അഛൻ കുറെ ജാതിക്കാരോടുകൂടി പെണ്ണിനെ തേടി പോകും. കിട്ടിയാൽ ജാതിയിലെ തലവനെ വരുത്തി എല്ലാവരും കൂടി ഒരു കള്ളുപീടികയിൽ പോകും. ഒരു ചെറിയ മോന്ത നിറച്ച കള്ളാക്കീട്ട അഛൻ പെണ്ണിന്റെ അഛന കൊടുക്കും."ഇത എന്തിനാണ അറിയാമോ? എന്ന ചോദിക്കും. " "എന്റെ മകളെ ഞാൻ നിനക്കു തരുന്നു അതിനാണ. അവൾക്ക ക്ഷേമം വരട്ടെ" എന്നും പറഞ്ഞ അവൻ കുടിക്കും. പിന്നെ ആ പാത്രം നിറച്ചിട്ട ജാതിമൂപ്പന കൊടുക്കും.അവൻ ചോദിക്കണം "ഞാനെന്തിനാണ കുടിക്കുന്നു? എന്ന അഛൻ പറയും"എന്റെ മകളെ ഇന്നവന്റെ മകനെ കൊടുക്കുന്നു അതിനാണ. അവൾക്ക ആരോഗ്യത്തിനായി കുടിക്കിൻ" എന്ന. ഇങ്ങിനെ അവിടെ കൂടിയവർ എല്ലാം കുടിക്കണം. വഴിയെ പെണ്ണിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിക്കും. പുരുഷന്റെ ഭാഗക്കാർ ചോദിക്കും "പെണ്ണിന അമ്മാമനുണ്ടൊ? " എന്ന.പെണ്ണിന്റെ വില അമ്മാമനാണ കൊടുക്കേണ്ടത. വില 202 ഉറുപ്പികയാണ. പക്ഷെ തികച്ചും കൊടുക്കുക പതിവില്ല.വിവാഹസമയം ഭൎത്താവ ഭാൎയ്യയുടെ കഴുത്തിൽ കരിമണി കെട്ടണം. താലിയല്ല. അഛന്റെ പെങ്ങളുടെ മകളെ കെട്ടാൻ അവകാശമുണ്ട.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/79&oldid=158337" എന്ന താളിൽനിന്ന് ശേഖരിച്ചത്