ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-68-

ന്നെ കൊറവന്റെ ഗവം കഴിയുന്ന വേഗത്തിൽ മറചെയ്യും. ശവം കൊണ്ടുപോയവരിൽ രണ്ടാൾക്കുമാത്രം ഒരു നാൾ അശുദ്ധിയുണ്ട. അടുത്ത ശേഷക്കരനെ അഞ്ചദിവസത്തെ പുലയാണ.

കോടർ (കാടർ)

നീലഗിരിയിലും ഗൂഡലൂരിലും വസിക്കുന്നു. ഇവരിൽ കൊല്ലൻ, ആശാരി, തട്ടാൻ, കൊശവൻ, വണ്ണാൻ ഈ പ്രവൃത്തിക്കാൎണ്ട. കൃഷി, തോൽ ഊറെക്കിറ്റുക ഇതും ഉണ്ട.തൊടവരുടേയും വടുകരുടേയും ശവസംസ്കാത്തിങ്ക്ല വാദ്യക്കാരും ഇവരാണ്. ആ സമയം കൊല്ലുന്ന പോത്തുകളുടെ ശവം ഇവൎക്കാണ. വിവാഹത്തിനു പ്രായസമില്ല.പുരുഷൻ ചങ്ങാതിമാരോടുകൂടി സ്ത്രീയുടെ വീട്ടിൽ പോയി അവിടെ സദ്യയിൽ ഉണ്ണും. കല്യാനത്തിന ദിവസം നിശ്ചയിച്ച മടങ്ങിപോരും. നിശ്ചയിച്ച ദിവസം പിന്നെയും പോയി പത്തുമുതൽ അമ്പതുവരെ ഉറുപ്പിക സ്ത്രീധനമായിട്ട കൊടുക്കും. പെണ്ണിനെ കൊണ്ടുപോരുകയും ചെയ്യും.സ്വരചേൎച്ചകേട, മദ്യപാനം, ദുൎന്നടപ്പ ഇതകൾ ഉണ്ടായാൽ വിവാഹമോചനം ആവാം. വെപ്പ നന്നല്ലാഞ്ഞാലും കൃഷി പ്രവൃത്തിക്ക ഉപകരിക്കാഞ്ഞാലും സ്ത്രീയെ ഉപേക്ഷിക്കാം. വിധിക്കേണ്ടത പഞ്ചായക്കാരാണ, ഭാൎയ്യക്ക കടിഞ്ഞിൽ ഗൎഭമായാൽ ഭൎത്താവ തലയും താടിയും നഖങ്ങളും നീട്ടണം. പ്രസവം കഴിഞ്ഞാൽ ബാലചന്ദ്രനെ കാണുവോളം അവൻ അശുദ്ധിയുണ്ട. സ്വയംപാകമായി വീട്ടിൽ തന്നെ ഇരിക്കണം. പ്രസവിച്ചാലും തീണ്ടായിരുന്നാലും പാൎക്കാൻ പ്രത്യേകം ഒരു പുര ഉണ്ടാക്കും. രണ്ടൂ മുറിയുള്ളതിൽ വലിയത പ്രസവത്തിന മാത്രം. ആൎത്തവത്തിന മൂന്നനാൾ അശുദ്ധി. കടിഞ്ഞിൽ പെറ്റ പെണ്ണ് മൂന്നുമാസം മേൽപറഞ്ഞ വലിയ മുറിയിൽ പാൎക്കണം . പിന്നത്തെ പ്രസവങ്ങൾക്ക ബാലചന്ദ്രനെ കാണുവോളം.പ്രസവിക്കുക പുറത്തനിന്നാണ. കുട്ടിയെ കുളിപ്പിച്ചാൽ രണ്ടാളെയും അകത്തേക്ക കൊണ്ടുപോകും. പിന്നോക്കം നടന്നുകൊണ്ടുവേണം മുറിയിൽ കടപ്പാൻ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/82&oldid=158341" എന്ന താളിൽനിന്ന് ശേഖരിച്ചത്