ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശവസംസ്കാരസമയം ഒരു മൂരിയെ വധിക്കണം. അതിന്റെ തലമേൽ ശവത്തിന്റെ കയ്യ വെപ്പിക്കണം. മരിച്ചവന ഭാൎയ്യയുണ്ടെങ്കിൽ അവളെ ശവത്തിന്റെ അരികെ കിടത്തി ആഭരണങ്ങളെല്ലാം അഴിച്ചെടുക്കും. അത കുറെ മാസം കഴിഞ്ഞാൽ അണിയാം. ശവത്തിന്മേൽ ഇട്ടിട്ടുള്ള വസ്ത്രങ്ങൾക്ക ചുടലയിൽവെച്ചു ഒരു വലിയ പിടിയും വലിയും ഉണ്ടാകും. ദഹിപ്പിച്ചതിന്റെ പിറ്റേന്ന തലയോട്ടിന്റെ ഒരു കഷണം കലത്തിലാക്കി പാറയുടെ ഉള്ളിലൊ ചുമരിന്റെ ഇടുക്കിലൊ സൂക്ഷിക്കും. തൊടവരെ പോലെ ഇവൎക്കും കൊല്ലംതോറും ഒരു പിതൃകൎമ്മം ഉണ്ട. എട്ടുദിവസത്തോളം നില്ക്കും. പോത്തുകളെ കൂടാതെ ഒരു പശുവിനേയും അറക്കണം.

കോട്ടവെള്ളാളൻ.

തിരുനെൽവേലി ജില്ലയിൽ ശ്രീവൈകുണ്ഠം പട്ടണത്തിന്റെ നടുക്ക ഒരു മൺകോട്ടക്കകത്ത ഏതാനും കുഡുംബങ്ങളുണ്ട. ശേഷം വെള്ളാളരുമായി സംസൎഗ്ഗമൊ കൊള്ളക്കൊടുക്കയൊ ഇല്ല. സ്ത്രീകൾ കോട്ടെക്ക പുറത്ത പോകുകയില്ല. വിവാഹം കഴിഞ്ഞാൽ സ്ത്രീയെ ഭൎത്താവ, അഛൻ, സോദരന്മാർ, അമ്മാമൻ ഇവരൊഴിച്ച യാതൊരു പുരുഷനും കണ്ടുകൂടാ. കോട്ടെക്ക സംബന്ധപ്പെട്ട ബ്രാഹ്മണരും പ്രവൃത്തി എടുക്കുന്ന പല ജാതിക്കാരും പള്ളന്മാരും ഒഴിച്ച അന്യ പുരുഷന്മാൎക്ക കോട്ടയിൽ പോയികൂടാ. കല്യാണാദികൾക്ക ക്ഷണിച്ചുവരുത്തിയവൎക്ക അരിയും കോപ്പും കൊടുക്കുകുയാണ നടപ്പ. സദ്യയല്ലാ. അഛന്റെ പെങ്ങളുടെ മകളെ വിവാഹംചെയ്ത പതിവാണ. ബ്രാഹ്മണ പുരോഹിതൻ ഹോമംചെയ്തിട്ട താലി പൂജിച്ച ഒരു കോട്ടവെള്ളാളസ്ത്രീയുടെ കയ്യിൽ കൊടുക്കും. അവൾ അത മണവാളന്റെ പെങ്ങൾ വക്കലൊ കൊടുക്കും. ഇവൾ അത് വീട്ടിനകത്തു കൊണ്ടുപോയി പെണ്ണിന്റെ കഴുത്തിൽ കെട്ടും. എന്നാൽ വിവാഹം കഴിഞ്ഞു. മേലിൽ ഭാൎയ്യയും ഭൎത്താവും ഭാൎയ്യയുടെ അഛന്റെ വീട്ടിലത്രെ പാൎക്കുക. അഛൻ മരിച്ചാൽ ഒരു ആങ്ങളയുടെ ഒഹരിയിൽ പ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/83&oldid=158342" എന്ന താളിൽനിന്ന് ശേഖരിച്ചത്