ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


-70-

കുതി അവൾക്ക കിട്ടും. ആങ്ങളമാരില്ലാ എങ്കിൽ മുഴുവൻ സ്വത്ത അവൾക്കാണ.

ശവം ദഹിപ്പിക്കയാണ നടപ്പ. സ്ത്രീകളുടെ ശവം ചാക്കിലിട്ട തുന്നീട്ടവേണം.

കോമട്ടി.

ഗവരാ, കലിംഗാ ഇങ്ങിനെ രണ്ടായി ഭാഗിക്കാം. തമ്മിൽ തമ്മിൽ പെണ്ണിനെ കൊടുക്കുകയില്ല. കലിംഗർ മദ്യമാംസം തൊടുകയില്ല. ഗവര ഇത രണ്ടും സ്വീകരിക്കും. ഇവരിൽ ത്രൈവൎണ്ണികർ, ലിംഗധാരികൾ, ശൈവർ, വൈഷ്ണവർ, മാധ്വർ ഇത്യാദി പല വകുപ്പുകളുണ്ട. ലിംഗധാരികളും ശൈവരും തമ്മിൽ വിവാഹമുണ്ട. ശൈവരും വൈഷ്ണവരും തമ്മിലും അങ്ങിനെതന്നെ. ത്രൈവൎണ്ണികർ, മാംസം ഭക്ഷിക്കും. ചിലൎക്ക ചില സസ്യങ്ങൾ വൎജ്ജ്യമാണ. ഭക്ഷിച്ചാൽ ഏഴുജന്മം കൃമിയാകുംപോൽ. ഈ കാലം കോമട്ടികൾ പുരുഷസൂത്രപ്രകാരമുള്ള വൈശ്യരാണെന്ന വാദിക്കുന്നുണ്ട. ഒരു കോമട്ടിക്കു തന്റെ അമ്മാമന്റെ മകളെ കല്യാണംചെയ്പാൻ അവകാശമുണ്ട. മാഡികാ എന്നൊരു ജാതി ചെരിപ്പുകുത്തികളുണ്ട. ഇവരെ കോമട്ടിയുടെ കല്യാണത്തിന ക്ഷണിക്കണമെന്നൊരു നടപ്പുണ്ടെന്നു കാണുന്നു. ഇത ഈ കാലം കോമട്ടിക്കു കുറവാണ. അതിനാൽ തന്റെ ചെരിപ്പ കല്യാണത്തിന്റെ ഏതാനും ദിവസം മുമ്പായി നന്നാക്കാൻ കൊടുക്കും. കല്യാണദിവസം കൊണ്ടുവരണം. ആ സമയം കൂലിയോടൊന്നിച്ചു താംബൂലവും കൊടുക്കും. ബെല്ലാരി ജില്ലയിൽ ക്ഷണസൂചകമായി താബൂലം രാത്രി സമയം മാഡികയുടെ പുരയുടെ പിൻപുറത്ത കൊണ്ടെ ഇടും. ഗോദാവരിജില്ലയിൽ അവനെ പനയോലക്കൊട്ടെക്ക ഏല്പിക്കും. അത കൊണ്ടുവന്നാൻ വിലയുടെ കൂടെ വെറ്റിലയടക്കയും കൊടുക്കും.ചിലകോമട്ടികൾ കല്യാനത്തിന മുമ്പ മാഡികന്റെ പുരയുടെ പിൻപുറം തൊടിയിൽ പശുത്തൊഴുത്തിന സമീപം കുറെ പൈസ്സയും വെറ്റിലയും ഇട്ട പോരും എന്നു പറയുന്നു. ചിലർ ചക്കിളിയന്റെ ആയുധങ്ങളെ വെള്ളികൊണ്ടുണ്ടാക്കിവെച്ചു പൂജിക്കും എന്നും സ്വകാൎയ്യസംസാ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/84&oldid=158343" എന്ന താളിൽനിന്ന് ശേഖരിച്ചത്