ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിൽനിന്നു ചെറുകോൽ, കാരാമ്മ, വടക്കേമഠം ഇങ്ങിനെ മൂന്ന കുഡുംബങ്ങൾകൂടി വന്നു സ്ഥിതിചെയ്തു. കോയിതമ്പുരാക്കന്മാർ എല്ലാം രക്തസംബന്ധികളാണെന്നും ബ്രാഹ്മണരിൽ ദായാദികൾക്കെന്നപ്രകാരം ജനിച്ചാലും മരിച്ചാലും പുലയുണ്ടെന്നും വിചാരിച്ചുവരുന്നു. മരുമക്കത്തായമാണ. സ്ത്രീകൾക്ക സംബന്ധം നമ്പൂതിരിമാരാണ. അന്നപാനങ്ങളിൽ രണ്ടാളും ഒരുപോലെയാകുന്നു. ജാതകൎമ്മം മുതലായ സംസ്കാരങ്ങളുണ്ട. നാമകരണത്തിന ഒര വിശേഷമുണ്ട, സീമന്തപുത്രന്ന എപ്പോഴും പേർ രാജരാജവൎമ്മ എന്നത്രെ.ഉപനയനം പതിനാറാം വയസ്സിലാണ. അന്നുതന്നെയാകുന്നു ചൗളം.ചെയ്യേണ്ടത ഗുരുവിന്റെ നിലയിൽ നമ്പൂതിരി പുരോഹിതനാണ. ബ്രാഹ്മണരിൽ അഛൻ ഏതുപ്രകാരമൊ അതപോലെ. വഴിയെ മാരാൻ മുഴുമൻ ക്ഷൗരംചെയ്യും. ഗുരുതന്നെ പൂണുനൂൽ ധരിപ്പിച്ച ഗായത്രി ഉപദേശിക്കും. ബ്രാഹ്മണരെപ്പോലെ മൂന്നുനേരം ജപിക്കണം. പക്ഷെ പത്ത ഉരുമാത്രം. പതിനഞ്ചാംപക്ഷം സമാവൎത്തനമായി. അന്ന കാശിക്കു തീൎത്ഥാടനം എന്ന ഗോഷ്ഠി കാട്ടണം. അപ്പോൾ തന്റെ മകളെ കൊടുക്കാം, വിവാഹംചെയ്ത ഗൃഹസ്ഥനായിട്ടിരിക്കെണമെന്ന ഒരാൾ പറയും. എന്നാൽ ക്ഷത്രിയന്റെ ധൎമ്മം ഓൎക്കണമെന്ന നമ്പൂതിരിഗുരു എടയിൽ ചാടി പറയുകയും ഒരു വാൾ കയ്യിൽ കൊടുക്കുകയും ചെയ്യും.കല്യാണം നാലദിവസവും കന്യക വെള്ളയും കരിമ്പടവും വിരിച്ച ഒര അകത്ത ഇരിക്കണം. മണവാലൻ ആൎയ്യപ്പട്ടരൊ നമ്പൂത്രിയൊ ആണ. ഈ കാലം സാധാരണമായി നമ്പൂതിരിതന്നെ. ഭൎത്താവ ആ മനുഷ്യനായിക്കൊള്ളണമെന്നില്ല. ആയാൾ മരിച്ചാൽ താലി ആറക്കണം.അന്നുമുതൽ അമംഗലിയായി. താലി കെട്ടിയ ആൾ ഇരിക്കുമ്പോൾ തമ്പുരാട്ടി ഒര ശ്രാദ്ധം ഊട്ടേണ്ടിവന്നാൽ കിഴക്കോട്ട തിരിഞ്ഞ ഇരിക്കാം. അല്ലാത്തവർ തെക്കോട്ട (യമലോകത്തേക്ക)

കോയി(കോയി)

ഗോദാവരി ജില്ലയുടെ വടക്ക വസിക്കുന്നു. നാട്ടുപുറത്തും ഉണ്ട. കുറെ മുതിൎന്നാലെ വിവാഹമുള്ളൂ. കെട്ടികൊടുപ്പാനുള്ള അ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/87&oldid=158346" എന്ന താളിൽനിന്ന് ശേഖരിച്ചത്