ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 82 --

കളായ മുസൽമാന്മാൎക്ക ഭാൎ‌യ്യാവൃത്തിക്ക പോകും. ഹൈദൎബാദിൽ പതിനാറാംവയസ്സിലായിരുന്നു പുംസ്ത്വഹരണക്രിയ നടപ്പ. ഛേദിച്ചുകഴിഞ്ഞാൽ അവനെ മൂന്നര അടി ആഴമുള്ള കുണ്ടിൽ മൂന്നുദിവസം വെണ്ണുനീറ്റിൽ ചമ്മണംപടി ഇട്ടു ഇരുത്തും.


                                   === ഖോദുരാ. ===

പിത്തള, വെള്ളോട ഇതുകൾകൊണ്ടു വളയും മോതിരവും ഉണ്ടാക്കുന്ന പ്രവൃത്തി. ജാതിമൂപ്പനായിട്ടു ഒരുത്തനുണ്ട. നഹകോസാഹു എന്ന പേർ. ജാതിതൎക്കം മുതലായത തീൎക്കേണ്ടത പഞ്ചായത്തകാരാണ. അവൎക്ക മലയാളത്തിൽ മേനോൻ, പണിക്കർ ഇത്യാദി എന്നപോലെ “സേനാപതി” “മഹാപത്രൊ” “സുബുദ്ധി”, തൊട്ട സ്ഥാനങ്ങൾ കൊടുപ്പാനധികാരമുണ്ട. മോഹമുള്ളവർ വിലക്കെവാങ്ങാം. അഡൊപോത്തിര എന്നൊ അഘോപാത്ര എന്നോ പേരായിട്ട ഒരു ഉദ്യോഗസ്ഥനുണ്ട. ഭ്രഷ്ടാക്കിയതിൽപിന്നെ ജാതിയിലേക്കു തിരിയെ എടുക്കപ്പെടുന്നവരുടെ “ശുദ്ധഭോജനത്തിന” ഒന്നാമത വിളമ്പേണ്ടത ഇവന്ന ആകുന്നു.

                                     === ഗദബാ. ===

വിശാഖപട്ടണം ജില്ലയിൽ കൃഷിയും പല്ലങ്കി എടുക്കലും പ്രവൃത്തി. ഇവർ കുതിരയെ തൊടുകയില്ല. തങ്ങളുടെ വിരോധികളാണെന്നുവെച്ചായിരിക്കുനല്ലൊ. ഇവൎക്ക സ്വന്തമായിട്ട ഒരു ഭാഷയുണ്ട. പത്തൊമ്പതവരെ മാത്രമെ എണ്ണം അറിവുള്ളു. ചില സ്ത്രീകളുടെ കാത ചുമലിൽ എത്തും. ചില കൂട്ടരിൽ ഒരു സ്ത്രീ പിത്തളവള ഇട്ടുകണ്ടാൽ കല്യാണംകഴിഞ്ഞു എന്ന അൎത്ഥമാണ. വിവാഹം തിരണ്ടതിന്റെ ശേഷമാണ സാധാരണ. ഒരു ചെറുപ്പക്കരന വിവാഹകാലമായി എന്നു അച്ഛനമ്മമാൎക്ക തോന്നിയാൽ തരത്തിലുള്ള ഒരു പെണ്ണിന്റെ പുരയിൽ അരിയും മദ്യവും കൊണ്ടുപോയിട്ട ഒര അപേക്ഷയുണ്ടെന്നു പറയും. അത എന്തെന്നു പറകയില്ലതാനും. അവിടുന്ന ഭക്ഷണംകഴിച്ച മടങ്ങിപോരും. കറെ നാൾ കഴിഞ്ഞാൽ പുരുഷന്റെ സംബന്ധികളായ ചില




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/96&oldid=158356" എന്ന താളിൽനിന്ന് ശേഖരിച്ചത്