ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അഭ്യൂഹം. "ആദിത്യവർമ്മായ നമഃ" എന്നു ഗ്രന്ഥാവസാനത്തിൽ എഴുതിയത് ഉണ്ണിരാമനാണെങ്കിൽ ഈ അഭിപ്രായം ശരിയാകാതെ വരുന്നു. ഗ്രന്ഥകർത്താവിന്റെ പേര് എന്തായിരുന്നാലും അദ്ദേഹം പണ്ഡിതനും നാട്യകുശലനുമായ ഒരാളായിരുന്നുവെന്നു നമുക്ക്‌ അനുമാനിക്കാം.

ഗ്രന്ഥം ഒന്നുതന്നെ

മാന്യുസ്ക്രിപ്റ്റ്‌സ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ദൂതവാക്യഗ്രന്ഥം (Reg. No. 18617) വളരെ അടുത്തകാലത്ത് ഇവിടെ കിട്ടിയിട്ടുള്ളതാണ്. ശ്രീ. എസ്. മഹാദേവൻ (Alliance Printing and Publishing House, Trivandrum) സംഭരിച്ചു തന്നിട്ടുള്ളതാണു പ്രസ്തുത ഗ്രന്ഥം. ശ്രീ. മഹാദേവൻ എവിടെ നിന്നുമാണു ടി ഗ്രന്ഥം സമ്പാദിച്ചതെന്നു അറിവില്ല. മഹാകവി ഉള്ളൂർ തന്റെ പ്രസാധനത്തിനു ഉപയോഗിച്ചിട്ടുള്ള ഗ്രന്ഥം എവിടെനിന്നും കിട്ടി എന്നു വ്യക്തമാക്കിയിട്ടുമില്ല. തന്റെ കയ്യിൽ ഉണ്ടായിരുന്നത് എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്‌. അതിനാൽ രണ്ടുഗ്രന്ഥങ്ങളുടേയും ഉദ്ഭവസ്ഥാനം കണ്ടുപിടിക്കുവാൻ വിഷമമാണ്.

എന്നാൽ പലകാരണങ്ങളാലും ഇവിടത്തെ ഗ്രന്ഥവും മഹാകവി ഉപയോഗിച്ച ഗ്രന്ഥവും ഒന്നുതന്നെയാണെന്നു നിശ്ചയിക്കാം. പ്രധാനമായി Colophon തന്നെ എടുക്കാം. രണ്ടിലേയും Colophon ഒന്നുതന്നെ. 564-ൽ ഒരാൾ തന്നെ എഴുതിയതായി രണ്ടിലും കാണുന്നു. മറ്റൊന്നു രണ്ടിലേയും പൊടിഞ്ഞുപോയ ഭാഗങ്ങളാണ്. മഹാകവിയുടെ പ്രസാധനത്തിൽ പൊടിഞ്ഞുപോയ പല ഭാഗങ്ങളും വിട്ടുകളഞ്ഞിട്ടുണ്ട്. ഈ പ്രസാധനത്തിൽ അനുയോജ്യങ്ങളായ അക്ഷരങ്ങളോ പദങ്ങളോ ബ്രായ്ക്കറ്റിൽ ചേർത്തു പ്രസ്തുതഭാഗങ്ങൾ മുഴുമിപ്പിച്ചിട്ടുണ്ടെന്നു മാത്രം. ഇനിയും പല കാരണങ്ങളും എടുത്തുകാണിക്കുവാൻ കഴിയും.

മൂലകൃതിയും ഭാഷാഗദ്യവും

തിരുവനന്തപുരം സംസ്കൃതഗ്രന്ഥാവലിയിൽക്കൂടെ ഡോക്ടർ T. ഗണപതിശാസ്ത്രി സംസ്കൃതത്തിലുള്ള ദൂതവാക്യം പ്രസാധനം ചെയ്തിട്ടുണ്ടെന്നു മുൻപു പ്രസ്താവിച്ചല്ലോ. മഹാകവി ഭാസന്റെ


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/6&oldid=158798" എന്ന താളിൽനിന്ന് ശേഖരിച്ചത്