ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-115-
(ഖ) ദോഷങ്ങൾ.
ഇത്രയും പുഷ്കലമായി യാതൊരു വഴിമുടക്കവും കൂടാതെ വളൎന്നുവന്ന നമ്മുടെ പാട്ടുകളുടെ ഗുണങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ നിയമബന്ധം ഇല്ലാത്തതു കൊണ്ട് വന്നുകൂടിയിട്ടുള്ള ദോഷങ്ങളെയും പരിഗണനം ചെയ്യാതിരുന്നാൽ അതൊരു കൈരളീ വഞ്ചനയായിത്തീരുന്നതാണ്. മറുപുറവും കണ്ടല്ലാതെ പരിഹാരം കാണുവാൻ തരമുണ്ടാവുന്നതല്ലല്ലൊ.
സംസ്കൃത സമ്പൎക്കത്തിൽനിന്നു ജനിച്ച ചദുഷ്പദികളായ ഛന്ദോവൃത്തങ്ങൾ വളരെക്കാലം കൈരളിയെ സ്വാധീനത്തിൽ
പെടുത്തി പ്രാബല്യത്തോടു കൂടി സാഹിത്യ മണ്ഡലം ഭരിച്ചുപോന്നു.
പിന്നീടു കാലഗതിക്കനുസരിച്ചു ഭാഷാലോകത്തിന്റെ മനസ്ഥിതി
മാറിതുടങ്ങിയപ്പോൾ ഗദ്യസാഹിത്യം കൈരളിയുടെ കാൎയ്യം
നോക്കിത്തുടങ്ങി. ഈ കാലങ്ങളിൽ പാട്ടിന്റെ കഥയാണ്
പരുങ്ങലിലായത്. അങ്ങും ഇങ്ങും അതിനെ അപൂൎവ്വം ചിലർ ആദ..
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bhavinpv എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |