താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/127

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-119-

ണ്ടു പക്ഷേ അതിൽ മഗണം വൎജ്ജ്യമായി കണ്ടില്ല. അതു കൊണ്ടു മഗണത്തോടുകൂടിയ ഒരു കാകളിയെ സങ്കല്പിച്ചു ശ്ലഥകാകളി എന്നുപേരിട്ടു് അതിന്റെ വാൽ മുറിച്ചു് ഗാഥാവൃ ത്തത്തിനു മഞ്ജരി എന്നു നാമകരണം ചെയ്തു. ഇത്രയും കഷ്ടപ്പെട്ടുണ്ടായ മഞ്ജരിക്കു് ഉറപ്പുണ്ടൊ എന്നൊന്നു നോക്കുക.

ഇന്ദിരാതന്നുടെ പുഞ്ചിരിയായൊരു


ചന്ദ്രികമെയ്യിൽപ്പരക്കയാലെ


പാലാഴിവെള്ളത്തിൽ മുങ്ങി നിന്നീടുന്ന


നീലാഭമായൊരു ശൈലംപോലെ.


ഇതു രണ്ടാം കാലത്തിലൊ മൂന്നാം കാലത്തിലൊ പാടുന്നതായാൽ ലക്ഷ്യവും ലക്ഷണവും ഒത്തുകാണാം. പക്ഷെ ഒന്നാം കാലത്തിൽ പാടുന്നതായാൽ ഓരോ ഗണത്തിലും ആറു മാത്ര വീതം വേണ്ടതായിവരുന്നു. പാടി കേൾക്കുവാനും ഒന്നാം കാലത്തിലാണു് സുഖം ഇരിക്കുന്നതു്. അക്ഷരസംഖ്യക്കു വ്യത്യാസം വരാതെ മാത്ര കൂട്ടി ഉദ്ദേശം സാധിക്കുന്നതു താളത്തിന്റേ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)