താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/23

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-15-

VIII. ഗാനവും-സാഹിത്യവും

എല്ലാ ഭാഷകളിലും ഉള്ള സാഹിത്യസന്തതി ആദിയിൽ ഗാനരൂപത്തിലാണു അവതരിച്ചിട്ടുള്ളതെന്നു സൎവ്വസമ്മതമായ ഒരു സംഗതിയാണു. കൃസ്തുവൎഷം അഞ്ചും ഏഴും ശതാബ്ദങ്ങൾക്കു മദ്ധ്യെ ആംഗ്ലേയന്മാരുടെ ചരിത്രത്തോടുകൂടെപ്പിറന്ന ആംഗള സാഹിത്യ ചരിത്രത്തിൽ ആദ്യം ഉണ്ടായത് 'ബിയോഊൾഫ്' എന്ന രാജകുമാരന്റെ അപദാനങ്ങളെ വൎണ്ണിക്കുന്ന പദ്യരൂപമായ പുരാണകഥയാണു എന്നാകുന്നു ആംഗളസാഹിത്യ ചരിത്രകാരന്മാർ പറയുന്നത്. അതു രണ്ടു ശതവൎഷത്തോളം മുഖത്തോടുമുഖം പകൎന്നു പാടിവന്നിരുന്നതല്ലാതെ ഗ്രന്ഥത്തിൽ പകൎത്തി യിരുന്നില്ലത്രെ. അതു പാടുന്ന സമ്പ്രദായം ഇപ്പോൾ തീരെ രൂപമില്ലാതായിരിക്കുന്നുവെന്ന് ആംഗളേയർ വ്യസനിക്കുകയും ചെയ്യുന്നു. എങ്ങനെയെങ്കിലും സാഹിത്യബീജാവാപം ചെയ്തിരിക്കുന്നതു ഗാനക്ഷേത്രത്തിലാണെന്നുള്ളതിനു അവരു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)