ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിവാൻപദം

'കാളേജ് ഓണം ഡേ' ഉത്സവാഘോഷാവസരത്തിൽ അഗ്രാസനം വഹിച്ചുകൊണ്ട് ദിവാൻ മി. രാജഗോപാലാചാരി പ്രസംഗിച്ചതായ ഉപദേശങ്ങൾ സാമാന്യത്തിലധികമായ ശ്രദ്ധയെ അർഹിച്ചു കാണുന്നുണ്ട്. മി. ആചാരി തന്റെ മുമ്പിൽ യോഗം കൂടിയിരുന്ന ചെറുപ്പക്കാരെ അഭിമുഖീകരിച്ചുകൊണ്ടു ചെയ്ത ഉപദേശങ്ങളിൽ മുഖ്യമായുള്ളവ, തിരുവിതാംകൂർ രാജ്യത്തിന്റെ ഭാവിയെപ്പറ്റിയുള്ള ആശംസയെയും ഈ സംസ്ഥാനഭരണത്തിന്റെ പൂർവ ചരിത്രത്തെപ്പറ്റിയുള്ള പശ്ചാത്താപത്തെയും കുറിക്കുന്നതായിരുന്നു. ഭാവിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം പ്രസ്താവിച്ചത്: "തിരുവിതാംകൂറിന്റെ ഭവിഷ്യൽസ്ഥിതി നിങ്ങളുടെ കൈയിലാകുന്നു." എന്നായിരുന്നു. ഇത്തരത്തിലുള്ള അഭിപ്രായം സാധാരണമായി ഏതു നാട്ടിലെയും വിദ്യാർത്ഥികൾക്ക് ഉപദേശിക്കപ്പെടാറുള്ളതുകൊണ്ട് ഇതിനു പറയത്തക്കവണ്ണം കൗതുകം തോന്നുവാനില്ല. എന്നാൽ ഈ അഭിപ്രായത്തെ തുടർന്നുകൊണ്ടു ചെയ്തതായ ഒരു ആശംസ നിസ്സംശയമായും കൗതുകകരമായിട്ടുള്ളതാണ്. മി. ആചാരിയുടെ ആശംസ ഇങ്ങനെയായിരുന്നു: "നിങ്ങൾക്ക് ഇപ്പഴത്തേതിലധികം സൗകര്യമുള്ള അവസരങ്ങളും, ഇപ്പോഴത്തേതിലധികം വിതതമായ കർമ്മങ്ങളും ഉണ്ടായിരിക്കുവാനവകാശമുള്ള ഒരു കാലം വരും. അപ്പോൾ നിങ്ങളിലൊരാൾ, ഞാൻ ഇപ്പോൾ പ്രാപിച്ചിരിക്കുന്നതായ സ്ഥാനത്തെ പ്രാപിക്കുവാനുമിടയാകും. നിങ്ങളുടെ ചെറുപ്പകാലം മുതൽക്കുള്ള ജീവിതത്തിൽ നിങ്ങൾ സമസൃഷ്ടങ്ങളായ മനുഷ്യരിൽ നിരന്തരം ദയയോടും കൂറോടുകൂടി ഇരുന്നിട്ടുണ്ടെന്നു ചാരിതാർത്ഥ്യപ്പെടുവാൻ സാധിക്കുന്നതായാൽ അതു വളരെ വലിയ കാര്യമായിരിക്കുന്നതാണ്." അർത്ഥവത്തായ ഈ വാക്യങ്ങളുടെ വാച്യാർത്ഥത്തിലല്ലാ കൗതുകം തോന്നുന്നതിന് ആവശ്യമുള്ളത്. ഇവയുടെ വ്യംഗ്യാർത്ഥത്തെ തിരുവിതാംകൂർകാർ വിശേഷശ്രദ്ധയോടുകൂടി ഗ്രഹിക്കേണ്ടതാണ്. ഇപ്പോഴത്തെ വിദ്യാർത്ഥികളിൽ ഒരാൾ ഭാവികാലത്ത് തിരുവിതാംകൂറിലെ മന്ത്രിയായി വന്നേക്കാമെന്നുള്ള ആശംസകൊണ്ട് വിദേശീയനായ തന്നെപ്പോലെയുള്ളവർ ഇവിടെ മന്ത്രിയായി ഇപ്പോൾ വന്നിരിക്കുന്നത് തങ്ങളുടെ അവകാശപ്രാബല്യത്താൽ അല്ലാ, എന്നും ഗത്യന്തരമില്ലാഞ്ഞിട്ട് മേല്ക്കോയ്മ തങ്ങളെ നിയമിക്കയാലാണെന്നും ധ്വനിപ്പിച്ചിരിക്കുന്നു. തിരുവിതാംകൂറിലുള്ള

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/36&oldid=159003" എന്ന താളിൽനിന്ന് ശേഖരിച്ചത്