ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

ക്കാരുമാണ് അവർ എന്റെ സ്ഥലത്ത് എന്നെ കാണ്മാനും ഉപദേശിപ്പാനും വന്നു. അവരെ നിങ്ങൾ മര്യാദകെട്ടവരുെ വാക്കുകൾ വിളിച്ചത് നിങ്ഹൾക്ക് യോഗ്യതയായില്ല. എന്നെ ബന്തവസ്സിൽ വെപ്പാൻ ?? വാറണ്ടുണ്ടെങ്കിൽ പറയൂ. വാറണ്ടില്ലെങ്കിൽ ഞാൻ പോകുന്നു," എന്നു ഞാൻ പറഞ്ഞു.

"വാറണ്ടുണ്ടെന്ന് അർത്ഥമാക്കിക്കൊള്ളു."

"എന്നാൽ വാറണ്ടു കാണണം."

"കാണിക്കയില്ലാ."

"എന്റെ മേൽ എന്തു ചാർജ്ജിനാണ് എന്നെ ബന്ധവസ്സിൽ വയ്ക്കുന്നത്? വാറണ്ടു കാട്ടൂ."

"ഇല്ല- അത് നാളെ അറിയാം- നാളെ കാണാം."

ഇതിനിടയിൽ എന്റെ സ്നേഹിതൻമാർ വക്കീലൻമാരോടാലാചിക്കുകയും, അവർ ഈ സ്വേച്ഛാനടപടിയെപ്പറ്റി പിറ്റേന്നു കേസുകൊടുത്തുകൊള്ളാമെന്നും, തത്കാലം അനുസരണമായി കഴിടട്ടേ എന്നും ഉപദേശിച്ചയയ്ക്കുകയും ചെയ്തു.

സൂപ്രേണ്ടും കൂട്ടരും പ്രസ്സ്മുറിയിലെ സാമാനങ്ങൾക്ക് ലിസ്റ്റുണ്ടാക്കുന്ന തെറക്കായിരുന്നു. കുറെ ??കൾ കൊണ്ടുവരാൻ ആവശ്യപ്പെടുന്നതും കേട്ടു.

എന്റെ ബാര്യ, വീട്ടിൽ ബന്ധവസ്സിട്ടിരിക്കുന്ന വാർത്തമാനമറിഞ്ഞ് വീട്ടിലെത്തി, തന്റെ പുരമുറിക്കുള്ളിൽ കടക്കാൻ പാടില്ലാഞ്ഞ, പുറമേ ഇരിക്കയാണെന്നും, അത്താഴത്തിന് ആവശ്യമുള്ള ഭക്ഷണസാധനങ്ഹൾ എല്ലാം എടുക്കാൻ നിവൃത്തിയില്ലാത്തവിധം കലവറപ്പുര മുദ്രവച്ചിരിക്കുകയാണെന്നും, എന്തു ചെയ്യണെന്ന് അറിയേണമെന്നും പറഞ്ഞയിച്ചിരിക്കുന്നതായി ആൽ വന്ന് എന്നെ അരിയിക്കുകയും, പോലീസുകാരുടെ ബന്ധവസ്സുള്ളതുകൊണ്ട് അവിടെയുള്ള സാമാനങ്ഹൾക്കൊക്കെ അവർ ഉത്തരവാദം ചെയ്തുകൊള്ളുമെന്നും വാല്യക്കാരെ അവിടെ നിറുത്തീട്ട്, കുട്ടികളെയും കൂട്ടിക്കൊണ്ട് ബന്ധുക്കളുടെ അടുക്കലേക്കു കൊണ്ടുചെന്നാക്കുകയെന്നും ഴന്ന ആളോടു ഞാൻ സമാധാനം പറഞ്ഞയ്ക്കുകുയം ചെയ്തതിന്മണ്ണം അവരെല്ലാം ആ വീടുവിട്ടു പോയി.

ആഫീസിലെ സ്ഥിതിയോ? ആളുകൾ ആഫീസുമുറ്റത്തും ഗേറ്റിങ്കലും അയൽപ്പുരയിടങ്ങളിലും ഒത്തുകൂടി പെരുകുന്നതു കണ്ടു. മെയിൽറോട്ടിൽ നിന്ന് അപ്പോഴപ്പോൾ കൂകിവിളികളും പൊങ്ങിത്തുടങ്ങി. മുൻവശത്തുള്ള കോഡർഷാപ്പിലെ കണ്ണാടിവാതിലിലൂടെ അനേകം ആളുകളുടെ രൂപങ്ങൾ സപ്ര??യങ്ങളായ നോട്ടങ്ങളോടുകൂടെ കാണുമാറുണ്ടായിരുന്നു. സൂപ്രേണ്ട് പ്രസ്സ് മുറിയിലെ സാമാനങ്ങൾക്കു ലിസ്റ്റ് തയ്യാറാക്കിച്ചിട്ട് പത്രാധിപരുടെ ആഫീസുമുറിയ്ൽ കടന്ന്, എന്റെ മേശപ്പുറത്തുള്ള കടലാസുകളെക്കുറിച്ചു ചോദിച്ചു.

"നിങ്ങളുടെ കത്തുഫയൽ പുസ്തകങ്ങളെവിടെ?"

"അതേ, അവിടെയിരിക്കുന്നു."

"ലേഖകന്മാരുടെ കത്തുകൾ ഇതിൽ ഫയൽ ചെയ്തിട്ടുണ്ടല്ലോ?"

"ഇല്ല."

"യാതൊരാളുടെയും ഇല്ലയോ?"

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/43&oldid=159011" എന്ന താളിൽനിന്ന് ശേഖരിച്ചത്