ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യും, ഒരുവനെ യുക്തമായ പ്രകാരത്തിൽ നിയമം അനുസരിച്ച് എന്തെങ്കിലും ചെയ്യുന്നതായിരുന്നു ഉത്തമം എന്ന് ഞങ്ങൾ വിചാരിക്കുന്നു --


എന്തുകൊണ്ട് കേസെടുത്തില്ല?
(മദ്രാസ് ടൈംസ്)

...'സ്വദേശാഭിമാനി'യിലെ അപരാധകങ്ങളായ ലേഖനങ്ങൾ മലയാളത്തിലാകയാൽ അവയുടെ താത്പര്യത്തെപ്പറ്റി ഞങ്ങൾക്ക് യാതൊന്നും അറിവില്ലാ. എന്നാൽ, ഡാക്ടർ നായർ ആ ലേഖനങ്ങൾ വായിച്ചതായും രാജാവിന്റെയോ രാജ്യത്തിന്റെയോ നേർക്കു കുറ്റം ചെയ്യുന്നതായി അർത്ഥമാക്കാവുന്ന യാതൊന്നും ആ ലേഖനത്തിൽ കാണ്മാൻ തനിക്കു കഴിഞ്ഞിട്ടില്ലാ എന്നും ഡാക്ടർ നായർ ഉറപ്പു പറയുന്നു. ലേഖനങ്ങളിലെ ദോഷാരോപങ്ങൾ ദിവാൻ പി. രാജഗോപാലാചാരിയുടെ സ്വകാര്യനിലയെപ്പറ്റിയല്ലാതെ തിരുവിതംകൂർ ദിവാൻ എന്ന ഉദ്യോഗനിലയെ സംബന്ധിച്ചല്ലാ എന്നും ഡോക്ടർ നായർ ഉറപ്പ് പറയുന്നു. ആ ലേഖനങ്ങളിൽ മിസ്റ്റർ ആചാരിയുടെമേൽ സ്ത്രീവിഷയമായ ദുർന്നടത്തയെ കുറെ ഗ്രാമ്യഭാഷയിൽ ആരോപിക്കുന്നതല്ലാതെ, ദുർഭരണത്തെ ആരോപിക്കുന്നതേയില്ല. സംഗതി ഇപ്രകാരമാണെങ്കിൽ, തീരെ അയുക്തമായ ശിക്ഷാസമ്പ്രദായത്തെ ഉപയോഗപ്പെടുത്തിയിരിക്കുന്നു എന്നാണു ഞങ്ങൾക്ക് തോന്നുന്നത്... മിസ്റ്റർ രാമകൃഷ്ണപിള്ള സമുദായാചാര പരിഷ്കാര വിഷയത്തിൽ കരുത്തോടുകൂടിയും സ്വകാര്യതത്പരത കൂടാതെയും പ്രവർത്തിച്ചു പോരുന്ന ആളാണെന്ന് `ഹിന്ദു'വിലെ മറ്റൊരു ലേഖകൻ പറയുന്നുണ്ട്. ഈ സ്ഥിതിക്ക്, മിസ്റ്റർ രാമകൃഷ്ണപിള്ളയെ നാടുകടത്തുക നിമിത്തം ദിവാൻ നിരപരാധിയാണെന്നുള്ള ബോധം ആ രാജ്യത്തിലെ മറ്റു ജനങ്ങൾക്കുണ്ടാകയില്ല. ദിവാൻജിയുടെ ഉയർന്ന പദവിയെയും മദ്രാസ് സംസ്ഥാനഭരണകർമ്മത്തിൽ ഉയർന്ന ബഹുമാന്യപദങ്ങൾക്കു യോഗ്യമായി അവകാശം പറയാവുന്നവരുടെ സംഘത്തിൽ അദ്ദേഹത്തിന്റെ പേരും സ്വച്ഛന്ദമായി പറയപ്പെട്ടുവരുന്നുണ്ടെന്ന സംഗതിയെയും ചിന്തിക്കുമ്പോൾ, അദ്ദേഹം തന്റെ ദോഷാരോപകകർത്താവിന്റെമേൽ നിയമകോടതിയിൽ കേസ്സു നടത്തി തന്റെ നടത്തയെ സാധൂകരിക്കയും ദോഷാരോപകനെ ശിക്ഷിപ്പിക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കുമെന്നു വിചാരിക്കാത്തതിനെക്കുറിച്ച് ഞങ്ങൾക്കു വ്യസനിക്കാതിരിക്കാൻ നിർവാഹമില്ല. എന്തായാലും നാടുകടത്തൽ എന്നത് ഒരു സ്വകാര്യസംഗതിക്കായി പ്രയോഗിച്ചു കൂടുന്നതല്ലാത്തതായ ഒരു ആയുധമാകുന്നു. ഒരു രാജ്യത്തിന്റെ രക്ഷയെ കരുതേണ്ടിവരുമ്പോൾ അത് ഏറ്റവും വിലയേറിയതുതന്നെയാൺ. എന്നാൽ ആളുകളെ അപകീർത്തിപ്പെടുത്തലിൽ നിന്നു രക്ഷിപ്പാനായിട്ട് അതൊരിക്കലും ഉദ്ദേശിക്കപ്പെട്ടിട്ടില്ല.


തിരുവിതാംകൂറിനു യോജിച്ചതല്ല
(പഞ്ചാബി, ലാഹൂർ)

'സ്വദേശാഭിമാനി'യെ സംബന്ധിച്ചു തിരുവിതാംകൂർ ഗവണ്മെന്റു നടത്തിയ നടപടി സാധുവായിട്ടുള്ളതാണെന്നു സ്ഥാപിപ്പാൻ മദ്രാസിലെ `ഇന്ത്യൻ പേട്രിയറ്റ്' ആഗ്രഹിക്കുന്നുണ്ടെങ്കിലും അധികവിവരങ്ങൾ അറിഞ്ഞിടത്തോളം അത് അത്ര സാധുവല്ലെന്നാണു ഞങ്ങൾക്കു തോന്നുന്നത്. `സ്വദേശാഭിമാനി'യേയും അതിന്റെ പാവപ്പെട്ട പത്രാധിപരെയും അനർത്ഥത്തിൽ ചാടിച്ചതായ ലേഖനങ്ങളുടെ താല്പര്യം ഇന്നതെന്നു പൊതുജനങ്ങളെ ഗ്രഹിപ്പിക്കുവഴിയായി മദ്രാസിലെ പൊതുക്കാര്യപരായണനായ ഡാക്ടർ ടി.എം. നായർ എന്ന പ്രഖ്യാതനായ മലയാളി വളരെ വിലയേറിയ ഒരു പൊതുജനക്ഷേമാർത്ഥകമായ കാര്യം സാധിച്ചിരിക്കുന്നു. പ്രസ്തുത ലേഖനങ്ങളിൽ ഗവണ്മെന്റിനെ ദ്വേഷിക്കു

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/61&oldid=159031" എന്ന താളിൽനിന്ന് ശേഖരിച്ചത്