ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിക്കുന്നപക്ഷം തന്റെ പേരിലുള്ള കുററങ്ങൾ അവഗണിക്കപ്പെടുമെന്നും, അതിനാൽ അപ്രകാരം പ്രവൎത്തിക്കണമെന്നും, അദ്ദേഹത്തെ പലരും ഉപദേശിച്ചു. എന്നാൽ തന്റെ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയതിൽ യാതൊരു പങ്കുമില്ലായിരുന്ന ആ രണ്ടുമാന്യന്മാരേയും അനാവശ്യമായി അലട്ടുന്നതിനു് ജി.പി. വിസമ്മതിക്കുകയാണു ചെയ്തതു്. ഉദ്യോഗസ്ഥന്മാരും അനുദ്യോഗസ്ഥന്മാരുമായി പല മാന്യന്മാരും ജി.പി.യെ സമീപിച്ചു്, കോളേജിൽ പ്രവേശനമോ സൎക്കാരുദ്യോഗമോ ഏതു വേണമെങ്കിലും സമ്പാദിച്ചു കൊടുക്കാമെന്നു് വാഗ്ദാനം ചെയ്തു. പക്ഷേ അദ്ദേഹം ആ മാതിരി പ്രലോഭനങ്ങൾക്കെല്ലാം അതീതനായി നിന്നതേയുള്ളു. ഏറെത്താമസിയാതെ മദിരാശി പ്രസിഡൻസി കോളേജിൽ പ്രവേശനത്തിനു് ശ്രമിക്കുവാൻ വേണ്ടി അദ്ദേഹം തിരുവനന്തപുരം വിടുകയും ചെയ്തു.

അന്നത്തെയാത്ര ജി.പി.യെ ഒരു മഹാവിപത്തിൽനിന്നും രക്ഷിച്ച യാദൃഛികസംഭവമായിരുന്നു. വിദ്യാലയത്തിൽനിന്നും ബഹിഷ്കൃതനായി അധികം കഴിയുന്നതിനു മുൻപു്, അദ്ദേഹത്തെ ഒരു കേസിൽ കുടുക്കുന്നതിനു വേണ്ടശ്രമങ്ങൾ രഹസ്യമായി നടന്നുകൊണ്ടിരുന്നു. തിരുവനന്തപുരത്തു നിന്നു് എവിടെയെങ്കിലും പോകാൻ മുതിരുന്ന പക്ഷം ആ യുവാവിനെ തടവിലാക്കുവാൻ പോലീസുകാർ നിയുക്തരായിരുന്നു. ജി.പി.യുടെ ലേഖനങ്ങൾ "സ്റ്റാറി"ൽ പ്രസിദ്ധീകൃതങ്ങളായ ഇടയ്ക്കു്, ദിവാൻ തന്റെ രീതികൾ മാററാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/18&oldid=159080" എന്ന താളിൽനിന്ന് ശേഖരിച്ചത്