ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങൾ ചേൎത്തതു് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണു്. അതുകൊണ്ടൊന്നും ഗവൎമ്മെന്റിന്റെ പെരുമാറ്റത്തിൽ ഗണ്യമായ ഒരു വ്യത്യാസവും വരുന്നില്ലെന്നുകണ്ടപ്പോൾ, പ്രമുഖരായ ചില ഈഴവർ ചേൎന്നു് തങ്ങളുടെ അവകാശങ്ങൾ ക്രോഡീകരിച്ചുകൊണ്ടു് ഒരു ഹൎജി ഗവൎമ്മെന്റിനു സമൎപ്പിക്കുന്നതിനു് വേണ്ട പിൻതുണയും നേതൃത്വവും നൽകിയതും ജി.പി. തന്നെയായിരുന്നു. തിരുവിതാംകൂറിൽ ഈഴവർ അന്നു് അനുഭവിച്ചുകൊണ്ടിരുന്ന അവശതകൾ ജി.പി. യുടെ ശ്രമഫലമായി ബ്രിട്ടീഷ് പാൎലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരപ്പെട്ടു. പിന്നീട് പ്രഭുസഭയിലെ അംഗമായിത്തീൎന്നദേഹവും അന്നു് കോമൺസു സഭയിലെ ഒരംഗവും ആയിരുന്ന ഹെൎബൎട്ടു് റോബൎട്ടു്സ് ആണു്, ജി.പി.യുടെ പ്രേരണയിൽ ആ കൃത്യം നിൎവ്വഹിച്ചതു്. ൧൮൯൫-ൽ പൂനായിൽ സമ്മേളിച്ച ഒൻപതാമതു് ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫ്രൻസിൽ വച്ച് തിരുവിതാംകൂറിലെ ഈഴവർ ഒരു സമുദായമെന്ന നിലയ്ക്കു` അനുഭവിച്ചുകൊണ്ടിരുന്ന അവശതകളെ ജി.പി. ശക്തിയേറിയ ഭാഷയിൽ വിമൎശിക്കുകയും, അവരെ തൊടീൽ ജാതിക്കാരായി പരിഗനിക്കുന്നതിന്റെ അസാംഗത്യത്തെ വ്യക്തമാക്കുകയും ചെയ്തു. ഒരു സമുദായത്തോടു മുഴുവൻ കാണിച്ചുവന്ന ഈ അനീതി രാജ്യത്തിനു് ഒരു തീരാക്കളങ്കമായിരിക്കുമെന്നു് അദ്ദേഹം അന്നു് താക്കീതു നൽകി.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/34&oldid=159097" എന്ന താളിൽനിന്ന് ശേഖരിച്ചത്