ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

“ജി. പി.”
(൧൮൬൪-൧൯ഠ൩)


൧. ബഹിഷ്കൃതരായ മൂന്നു വിദ്യാർത്ഥികൾ


തിരുവിതാംകൂർ ഒരുനവയുഗത്തിലേയ്ക്കു് കാലൂന്നിയിരിക്കുകയാണു്. അനേകം ആണ്ടുകളായി നീണ്ടു നിന്ന നിരന്തര സമരത്തിനും ത്യാഗത്തിനും മകുടം ചാർത്തിക്കൊണ്ടു് ജനകീയശക്തികൾ വിജയം കൈവരിച്ചു് ഉത്തരവാദഭരണം സ്ഥാപിച്ചിരിക്കുന്നു. ഈ ഘട്ടത്തിൽ, തിരുവിതാംകൂറിലെ രാഷ്ട്രീയവിപ്ലവത്തിനു് വിത്തു പാകിയതു് അറുപത്തഞ്ചുകൊല്ലങ്ങൾക്കു് മുൻപു് തിരുവനന്തപുരത്തേ രാജകീയകലാശാലയിൽ ബി. ഏ. ക്ലാസ്സിൽ വായിച്ചുകൊണ്ടിരുന്ന ഒരു പതിനെട്ടുവയസ്സുകാരനാണെന്നറിയുന്നതു് ഇന്നത്തെ തലമുറയ്ക്കു് കൌതുകപ്രദമായിരിക്കും. രാജകീയകലാശാലയുടെ മുമ്പിൽ അനവധി വിദ്യാർത്ഥിവൃന്ദങ്ങളുടെ ഉത്സാഹപ്രകടനങ്ങൾക്കു് മൂകസാക്ഷിയായി ഒരു വൃദ്ധചൂതം ഇന്നും നില്പുണ്ടു്. ആ “കാരണവരുടെ” ശീതളച്ഛായയിൽ ഒരു യുവാവു് തന്റെ രണ്ടു് സുഹൃത്തുക്കളൊന്നിച്ചിരുന്നു് അന്നത്തെ തിരുവിതാംകൂർ ദിവാൻ വെമ്പാകം രാമയ്യങ്കാരെയും അദ്ദേഹത്തിന്റെ ഭരണത്തെയും നിശിതമായി വിമർശിച്ചുകൊണ്ടുള്ള ലേഖന

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/9&oldid=216538" എന്ന താളിൽനിന്ന് ശേഖരിച്ചത്