ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪ റൊമാക്കാർ ൮. അ.

<lg n="">ലെ കഷ്ടങ്ങൾ നമ്മിൽ പ്രകാശിക്കപ്പെടുവാനിരിക്കുന്ന മഹത്വത്തൊ
ടെ (ഉപമിപ്പിക്കപ്പെടുവാൻ) യൊഗ്യങ്ങളല്ല എന്ന ഞാൻ വിചാ</lg><lg n="൧൯">രിക്കുന്നു✱ എന്തെന്നാൽ സൃഷ്ടിയുടെ ജാഗ്രതയായുള്ള അപെക്ഷ
ദൈവത്തിന്റെ പുത്രന്മാരുടെ പ്രസിദ്ധിക്കായി കാത്തിരിക്കുന്നു✱</lg><lg n="൨൦"> ആശയിൽ കീഴാക്കിയവന്റെ ഹെതുവായിട്ട അല്ലാതെ സൃഷ്ടി എ</lg><lg n="൨൧">ന്നത മായക്ക കീഴാക്കപ്പെട്ടത മനസ്സൊടെ അല്ലല്ലൊ✱ അതെന്തു
കൊണ്ടെന്നാൽ സൃഷ്ടിതാനും ദൈവത്തിന്റെ പുത്രന്മാരുടെ മഹ
ത്വമുള്ള സ്വാതന്ത്ര്യത്തിലെക്ക നാശത്തിന്റെ അടിമയിൽനിന്ന</lg><lg n="൨൨"> വെറാക്കപ്പെടും✱ എന്തെന്നാൽ സൎവ സൃഷ്ടിയും ഇതവരെ കൂടി ഞ
രങ്ങുകയും കൂടി പ്രസവത്തിൽ എന്ന പൊലെ വെദനപ്പെടുകയും</lg><lg n="൨൩"> ചെയ്യുന്നു എന്ന നാം അറിയുന്നു✱ അത മാത്രം തന്നെ അല്പ ആത്മാ
വിന്റെ ആദ്യഫലങ്ങളെ പ്രാപിച്ചവരായ നാമും കൂടി നമ്മുടെ ശരീ
രത്തിന്റെ വീണ്ടെടുപ്പാകുന്ന പുത്രസ്വീകാരത്തിന്ന കാത്തുകൊണ്ട</lg><lg n="൨൪"> നാം തന്നെ നമ്മുടെ ഉള്ളിൽ ഞരങ്ങുന്നു✱ എന്തെന്നാൽ നാം ആശ
യാർ രക്ഷിക്കപ്പെടുന്നു എന്നാൽ കാണപ്പെടുന്ന ആശ ആശയല്ല എ
ന്തെന്നാൽ ഒരുത്തൻ കാണുന്നതിനെ പിന്നെ എന്തിന്ന ഇഛ്ശിക്കു</lg><lg n="൨൫">ന്നു✱ എന്നാൽ നാം കാണാത്തതിനെ നാം ഇഛ്ശിക്കുന്നു എങ്കിൽ അ</lg><lg n="൨൬">തിന്നായിട്ട നാം ക്ഷമയൊടെ കാത്തിരിക്കുന്നു✱ അപ്രകാരം തന്നെ
ആത്മാവും കൂട നമ്മുടെ ബലഹീനതകൾക്ക സഹായിക്കുന്നു എന്തെ
ന്നാൽ നാം വെണ്ടും പ്രകാരം പ്രാൎത്ഥിച്ചുകൊള്ളെണ്ടുന്നത ഇന്നതെ
ന്ന നാം അറിയുന്നില്ല എന്നാലും ആത്മാവ താൻ തന്നെ നമുക്ക
വെണ്ടി പറഞ്ഞുകൂടാത്ത ഞരക്കങ്ങളൊടു കൂട പ്രാൎത്ഥന ചെയ്യുന്നു✱</lg><lg n="൨൭"> എന്നാൽ ഹൃദയങ്ങളെ ശൊധന ചെയ്യുന്നവൻ ആത്മാവിന്റെ വി
ചാരം ഇന്നത എന്ന അറിയുന്നു എന്തുകൊണ്ടെന്നാൽ അവൻ ദൈ
വത്തിന്റെ ഇഷ്ടപ്രകാരം വിശുദ്ധന്മാൎക്കു വെണ്ടി പ്രാൎത്ഥന ചെയ്യു</lg><lg n="൨൮">ന്നു✱ ദൈവത്തെ സ്നെഹിക്കുന്നവരായി നിശ്ചയപ്രകാരം തന്നെ
വിളിക്കപ്പെട്ടവരായുള്ളവൎക്ക എല്ലാ കാൎയ്യങ്ങളും നന്മക്കായിട്ട കൂട</lg><lg n="൨൯"> വ്യാപരിക്കുന്നു എന്നും നാം അറിയുന്നു✱ എന്തുകൊണ്ടെന്നാൽ അ
വൻ ആരെ മുൻ അറിഞ്ഞുവൊ അവരെ അവൻ തന്റെ പുത്രൻ
അനെകം സഹൊദരന്മാരിൽ വെച്ച ആദ്യ ജാതനായിരിക്കെണ്ടുന്ന
തിന്ന അവന്റെ സ്വരൂപത്തൊട അനുരൂപപ്പെടുവാൻ മുൻ നി</lg><lg n="൩൦">യമിക്കയും ചെയ്തു✱ വിശെഷിച്ചും ആരെ അവൻ മുൻ നിയമിച്ചു
വൊ അവരെ അവൻ വിളിക്കയും ആരെ അവൻ വിളിച്ചുവൊ അ
വരെ അവൻ നീതിമാന്മാരാക്കുകയും ആരെ നീതിമാന്മാക്കിയൊ</lg><lg n="൩൧"> അവരെ അവൻ മഹത്വപ്പെടുത്തുകയും ചെയ്തു✱ എന്നാൽ നാം
ൟ കാൎയ്യങ്ങൾക്കായിട്ട എന്ത പറയും ദൈവം നമുക്ക വെണ്ടിയവ</lg><lg n="൩൨">നാകുന്നു എങ്കിൽ നമുക്ക ആര വിരൊധമായിരിക്കും✱ തന്റെ സ്വ
ന്ത പുത്രനൊട കരുണചെയ്യാതെ നമുക്ക എല്ലാവൎക്കും വെണ്ടി അ
വനെ എല്പിച്ചിട്ടുള്ളവൻ പിന്നെ ഇവനൊടു കൂട സകല കാൎയ്യങ്ങ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/394&oldid=177298" എന്ന താളിൽനിന്ന് ശേഖരിച്ചത്