ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രക്ഷിച്ചു പോരുന്നത്. ഏതെങ്കിലും,അങ്ങുമിങ്ങും, കാല്പിടാൻ മടിച്ച് വ്യവഹരിച്ച് വ്യവഹരിച്ച് സർവ്വവും ക്ഷയിച്ച് ഒടുവിൽ കടക്കാരൻ കഴുത്തിലാണ് പിടി കൂടുന്നത്. ഇങ്ങിനെ വരുന്നത് എത്ര പരിവൃത്തി കണ്ടിരുന്നാലും ജനങ്ങൾക്ക് അതിൽ വിമുഖത വരാതിരിക്കുന്നത് കേരളത്തിലെ സുകൃതക്ഷയമെന്നു തന്നെ പരയേണ്ടി വരുന്നു. വ്യവഹാരങ്ങൾക്കു വേണ്ടി ദുർവ്യയം ചെയ്തു പോരുന്ന ദ്രവ്യത്തിൽ ഒരംശം വല്ലപ്രകാരമുള്ള വ്യാപാരവിഷയത്തിൽ ഏർപ്പെടുത്തുന്ന പക്ഷം ജനങ്ങൾക്ക് ദ്രവ്യപുഷ്ടിയും ആവഴിക്ക് വരാവുന്ന സകല സുഖാനുഭവങ്ങളും സിദ്ധിച്ച് അവർ സുഖിക്കുമല്ലോ. നമ്മുടെ രാജ്യത്തിൽ എന്തെല്ലാം വ്യാപാരങ്ങൾ സൗകര്യത്തോടു കൂടെ നടത്തുവാൻ സാധികാകുമെന്നു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?. നാം നെല്ലുകൃഷി ചെയ്തുണ്ടാക്കി,കിട്ടിയ വിലക്ക് വ്യാപാരികളായ മറ്റു ജാതിക്കാർക്ക് വിറ്റു കളയുന്നു. അവർ അരിയാക്കി മൂട കെട്ടിച്ച് അന്യായ വില മേടിച്ച് നമ്മുടെ രാജ്യത്തു തന്നെ അതെല്ലാമഴിച്ച് അതിയായ ലാഭമെടുക്കുന്നുവല്ലോ?. വിളയിക്കേണ്ട അദ്ധ്വാനം കൂടി ചെയ്ത് അവരവർ തന്നെ വ്യാപാരം നടത്തുവാൻ നിശ്ചയിക്കുന്ന പക്ഷം ആ മുതൽ മലയാലം കടന്നു പോകയില്ലല്ലോ. ഇങ്ഹിനെ ഓരോ പദാർത്ഥങ്ങളുടെ സ്ഥിതി വിവരിക്കുന്നതായാൽ ഈ രാജ്യത്ത് ഉണ്ടാവുന്ന അനേക പദാർത്ഥങ്ങളെക്കൊണ്ട് എങ്ങിനെയെല്ലാം ലാഭമെടുപ്പാൻ മാർഗ്ഗമുണ്ടെന്നോ ആ വഴിക്ക് ശ്രമിക്കുന്നത് രാജ്യത്തിന് ശ്രേയസ്കരമെന്നോ നമ്മുടെ കൂട്ടരിലാരാൻ വിചാരിക്കുന്നുണ്ടോ?. അനവധി സാധനങ്ങൾ കാട്ടിലുള്ള മുല്ലപ്പൂ പോലെ വെറുതേയല്ലേ പോകുന്നത്?. കുരുമുളക് മരത്തിന്മേൽ നിന്നു തന്നെ കരാറുപറഞ്ഞ് വ്യാപാരികൾക്ക് കൊടുക്കുന്നു. ഇഞ്ചി കിളച്ച പാടേ തന്നെ തൂക്കി വിറ്റു കളയുന്നു. നാളികേരം ഇടിവിച്ച ഉടനേ പൊളിച്ചും പൊളിക്കാതേയും മാപ്പിളമാരും എണ്ണക്കച്ചവടമുള്ള മറ്റ് വർഗ്ഗക്കാരും എടുക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ratnavali_part-2.pdf/1&oldid=159533" എന്ന താളിൽനിന്ന് ശേഖരിച്ചത്