ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സി.വി. രംഗനാഥശാസ്ത്രി.

ദൈവം തന്നെ അനുഗ്രഹിക്കട്ടെ' എന്നു പറഞ്ഞു. ശാസ്ത്രി മേൽ ചെയ്യേണ്ടതു എന്താണെന്നുള്ളതിനെപറ്റി അനന്തരം അവർ തമ്മിൽ ദീഗ്ഘമായ ഒരു സംഭാഷനം ഉണ്ടായി. അപ്പോൾ മദ്രാസിൽ ഒരു സർവകലാശാല സ്ഥാപിക്കാൻ ഇദംപ്രഥമമായി ആലോചന നടക്കുന്ന സമയമായിരുന്നതിനാൽ അക്കൂട്ടത്തിൽ ഒരു പണ്ഡിതരുടെ (Professor's) സ്ഥാനം കിട്ടിയാൽ കൊള്ളാമെന്നായിരുന്നു ശാസ്ത്രിയുടെ മോഹം. 'ഹൈസ്ക്കൂളിൽ പഠിച്ചു തുടങ്ങിയ ശേഷമുള്ള രണ്ടു വത്സരക്കാലത്തിന്നിടയ്ക്കു് കണക്കു സംബന്ധമായ എന്റെ പഠിത്തം ഒരുവിധം പൂർത്തിയാക്കണമെന്നും, അതിൽ പിന്നെ അന്ന് ആലോചനയിരുന്ന 'എൻജിനീയറിങ്ങ് കോളേജി'ന്റെ സ്ഥാപനത്തോടുക്കൂടി അതിലെ ഒരദ്ധ്യാപസ്ഥാനം കൈകലാക്കണമെന്നും ഞാൻ ഉറയ്ക്കുകയും ബോബായിലെ ഗംഗാധരശാസ്ത്രിക്കെന്നപോലെ എനിക്കും ഒരു മഹാപാഠശാലയിലെ പാണ്ഡിതരാവാൻ സധിക്കരുതെ? എന്നു വിചാരിക്കത്തക്കവണ്ണം പൊങ്ങനാവുകയും ചെയ്തു' എന്ന് കേർധ്വരയ്ക്കയച്ച ഒരെഴുത്തിൽ ശാസ്ത്രിതന്നെ പറഞ്ഞിരിക്കുന്നു. സർവ്വകലാശാല സ്ഥാപനക്കമ്മിറ്റിയിൽ അന്നു പ്രസിഡന്റായിരുന്ന മിസ്റ്റർ ജോർജ്ജ് നോർട്ടൻ ധ്വരയും, മിസ്റ്റർ പൗവ്വൽ, മിസ്റ്റർ കാസമേജ്ജർ, ഈ ധ്വരമാരും ശാസ്ത്രിയെ, അദ്ദേഹം കൊതിച്ചുകൊണ്ടിരുന്ന ആ സ്ഥാനത്തിലേക്ക് വളരെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/101&oldid=159542" എന്ന താളിൽനിന്ന് ശേഖരിച്ചത്