ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സി.വി. രംഗനാഥശാസ്ത്രി. ൯൭

ചെയ്തു. അവിടത്തെ ജോലിക്കുറവിനാൽ ഉപരിപഠിത്തത്തിന്നു വേണ്ടസമയം ശാസ്ത്രിക്കു ലഭിച്ചു. ശാസ്ത്രി അതിനെ വേണ്ടതുപോലെ വിനിയോഗിക്കയും ചെയ്തു. ഈ കാലത്താണ് ശാസ്ത്രി തെലുങ്ക്, ഹിന്ദുസ്ഥാനി, പെർഷ്യൻ, കന്നടം എന്നീ ഭാഷകൾ അഭ്യസിച്ചതു്. ഈ വിഷയത്തിൽ അദ്ദേഹം പ്രദർശിപ്പിച്ച ചൊറുക്കും സാമർത്ഥ്യവും പ്രത്യേകം പറയത്തക്കതായിരുന്നു. ഇപ്രകാരംസിദ്ധിച്ചനാനാഭാഷപരിജ്ഞാനംകൊണ്ടു കോർട്ടിലെ റിക്കാർട്ടുകളെല്ലാംശാസ്ത്രി തന്നത്താൻ തർജ്ജമ ചെയ്കയും, മാറി മാറിവന്നുകൊണ്ടിരുന്ന ജഡ്ജിമാരെല്ലാം ശാസ്ത്രിയുടെ അസാധാരണമായ സാമർത്ഥ്യം കണ്ട് വിസ്മയിക്കയും ചെയ്തു. പിതാവിന്റെ മരണാനന്തരം ചിറ്റൂർ വിട്ടു പോകണമെന്നു് ശാസ്ത്രികു മോഹം തോന്നി. ആ സമയം, അദ്ദേഹത്തിന്റെ ഭാഗ്യംതിരേകത്താൽ, മദ്രാസ് സുപ്രീം (ഉയർന്ന) കോടതി യിലെ ഇന്റെർപ്രറ്റർ,(ദ്വിഭാഷി) സ്ഥാനം ഒഴിവാകയും ഒരു പരീക്ഷ നടത്തി അതിൽ ഉയർന്നു ജയിക്കുന്ന ആളിനു ആ സ്ഥാനം നല്കുമെന്നു് കോർട്ടിൽ നിന്നു തീരുമാനിക്കയും ചെയ്തു. ഈ വിവരം ഉടനെതന്നെ മിസ്റ്റർ കാസമേജർ ശാസ്ത്രിയെ തെർയ്യപ്പെടുത്തുകയും പരീക്ഷയിൽ ചേരുന്നതിനു അപേക്ഷയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മേൽവിവരിച്ചപ്രകാരം ബഹുഭാഷകൾ പഠിച്ചതു ശാസ്ത്രിക്കു ഇപ്പോൾ വലിയ ഉപകാരമായിത്തീർന്നു. തമി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/103&oldid=159544" എന്ന താളിൽനിന്ന് ശേഖരിച്ചത്