ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮ ഗദ്യമാല-ഒന്നാംഭാഗം

ഴ്, തെലുങ്ക്, മറാത്തി, കന്നടം, ഹിന്തുസ്ഥാനി, പെർഷ്യൻ ഇംഗ്ലീഷ് ഇത്രയും ഭാഷകളിൽ പരീക്ഷിക്കപ്പെടാൻ താൻ സന്നദ്ധനാണെന്നു കാണിച്ചു ശാസ്ത്രി അപേക്ഷ അയയ്ക്കുകയും താമസിയാതുണ്ടായ പരീക്ഷയിൽ മറ്റുള്ളവരെ അപേക്ഷിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന കൂടുതൽ യോഗ്യത പ്രതീക്ഷീഭവിക്കയും ചെയ്തു. ഇതിന്നു ശേഷം മേൽ പറയപ്പെട്ട ഇന്റെർപ്രറ്റർ-സ്ഥാനം ശാസ്ത്രിക്കു തന്നെ നൽക്കപ്പെട്ടു എന്നു വിശേഷിച്ചു പറയണമെന്നില്ലല്ലൊ.

സുപ്രീംകോർട്ടിലെ ദ്വിഭാഷിസ്ഥാനത്തിലും ഖ്യാതിസമ്പാദിപ്പാൻ ശാസ്ത്രിയ്ക്കു വേണ്ടുവോളം സന്ദർഭങ്ങളുണ്ടായി. ജഡ്ജിമാരോടു അടുത്തു സംസർഗ്ഗം ചെയ്‌വാൻ ഈ ജോലി അദ്ദേഹത്തിനെ ശക്തനാക്കിയതുമൂലം, ഭാഷാന്തരീകരണത്തിൽ അദ്ദേഹം പ്രകടിപ്പിച്ച അക്ലിഷ്ടതയും ചൊറുക്കും അവർ കണ്ടറിവാൻ സംഗതിയായി. അദ്ദേഹം ദിവസം പ്രതി അവരുടെ അഭിപ്രായത്തിൽ അധികമധികം ഉയർന്നു കയറുകയും, അവരുടെ വളർന്നുവന്ന ബഹുമതി ഹെതുവായിട്ട് അവർ പലപ്പോഴും അദ്ദേഹത്തെ മുൻപിൽ നിർത്തിക്കൊണ്ടു സ്തുതിക്കാൻ കൂടി സംഗതിയാകയും ചെയ്തു. ദക്ഷിണ ഇൻഡ്യയിലെ ഭാഷകളെല്ലാം വശമാക്കിയ ശേഷം അദ്ദേഹം തന്റെ ശ്രദ്ധയെ ഐറോപ്യഭാഷകളിൽ പതിച്ചു. ഫ്രഞ്ചു് ഭാഷയും 'ലത്തീൻ' ഭാഷയും അദ്ദേഹം ക്ഷ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/104&oldid=159545" എന്ന താളിൽനിന്ന് ശേഖരിച്ചത്