ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശിതോഷ്ണക്രമമനുസരിച്ചു് ഭൂതലത്തെ അഞ്ചായി വിഭജിക്കാം. ഒത്തമദ്ധ്യത്തിൽനിനു വടക്കും തെക്കും ൨൩? ഡിഗ്രി ദൂരത്തിലുള്ള സ്ഥലത്തിനു 'മദ്ധ്യവൃത്തം' എന്നൊ' 'ഉഷ്ണ*മേഖല' എന്നൊ പറയാം. ഇതിനകത്തു പതിക്കുന്ന സൂർയ്യരശ്മികൾ അതിതീവ്രങ്ങളാകുന്നു. ഉത്തരദക്ഷിണ ധ്രുവങ്ങളെ ചുറ്റി ൨൩-ഡിഗ്രിവരെ വ്യാപിച്ചു കിടക്കുന്ന ഭൂഭാഗങ്ങളെ 'ധ്രുവവൃത്തങ്ങൾ' അല്ലെങ്കിൽ 'ശീതമേഖലകൾ', എന്നു പറയുന്നു. ഈ മേഖലകളിൽ ശൈത്യം അതി ദുസ്സഹമാണ്. ഇവയ്ക്കും ഉഷ്ണമേഖലയ്ക്കും മദ്ധ്യേകിടക്കുന്ന പ്രദേശങ്ങളെ 'സമശീതോഷ്ണമേഖലകൾ' എന്നു വിളിക്കാം. അവിടെ ശൈത്യവും ഉഷ്ണവും കഠിനങ്ങളായിരിക്കാതെ വളരെ സുഖകരമായിരിക്കുന്നു.

ഉഷ്ണമേഖലയിൽ രാത്രിയും പകലും ഏറെക്കുറെ സമങ്ങളാണ്. അതായതു, ദൈർഘ്യത്തിൽ രാത്രിയ്ക്കും പകലിനും തമ്മിലുള്ള വ്യത്യാസം സ്വല്പമേഉള്ളു. ഈ വ്യത്യാസം വടക്കോട്ടും തെക്കോട്ടും ക്രമേണ കൂടിക്കൊണ്ടിരിക്കുന്നു. എന്നാൽ ധ്രുവദേശങ്ങളുടെ അവസ്ഥ ഒന്നു വേറെതന്നെയാണ്. ഭൂധ്രു


? ഒരു 'ഡിഗ്രി' ഏകദേശം ൭൦ ഇംഗ്ലീന്നുമൈൽ ആകുന്നു

  • ഈ മെഖലയുടെ തെക്കും, വടക്കുമുള്ള അതിർത്തികളെ ആകുന്നു. 'ഉത്തരയാണദക്ഷിണായനസീമകൾ' എന്നു മുൻപു പറഞ്ഞിരിക്കുന്നതു്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/116&oldid=159558" എന്ന താളിൽനിന്ന് ശേഖരിച്ചത്