ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪ ഗദ്യമാല-ഒന്നാംഭാഗം.

യും ഉള്ള സ്വർത്തേയും മറ്റു പ്രകടനത്തേയും ആണു് ആശ്രയിച്ചിരിക്കുന്നതു്. നമ്മുടെ സമസ്തകർമ്മങ്ങളും കരുണായുക്തമായിരിക്കേണ്ട കൂട്ടത്തിൽ സത്യവാദിത്വത്തോടും കരുണയെ ചേർക്കേണ്ടതാകുന്നു. അപ്പോൾ സത്യത്തെ തുറന്നു പറയുന്നതുകൊണ്ടു് വാക്കുകൾക്കുണ്ടാകാവുന്ന മൂർച്ച തീരെ പൊയ്പോകും. അതിനാൽ അപ്രിയത്വം നീങ്ങുകയും ചെയ്യും.

സന്മാർഗ്ഗചരണത്തിനു അത്യന്താവശ്യകമായി മുൻപറഞ്ഞവ കൂടാതെ ഒരു ഗുണംകൂടിയുണ്ടു്. ഇത് 'സ്വധർമ്മബോധം' ആകുന്നു. ഇതുണ്ടാകേണ്ടതു് വിജ്ഞാനത്തിൽ നിന്നുവേണം. വിജ്ഞാനം, മാതാപിതാക്കൾ നമ്മെ വളർത്തുന്ന രീതിയിലും ഗുരുശാസനത്തിലും നിന്നു ലഭിപ്പാനുള്ളതാണു്. ധർമ്മപ്രതിപാദകങ്ങളായ ഗ്രന്ഥങ്ങളും ഉത്തമദൃഷ്ടാന്തങ്ങളും ഈ വിഷയത്തിൽ സഹായിക്കാതിരിക്കയില്ല. ആകയാൽ ബാലികാബാലകന്മാരുടെ പ്രാരംഭപരിചരണത്തിൽ നാം സവിശേഷം മനസ്സിരുത്തി പ്രവർത്തിക്കേണ്ടതാകുന്നു. ഒരുപ്രകാരം നോക്കിയാൽ, ധർമ്മത്തെ സർവ്വപ്രധാനമാക്കി ഈശ്വരഭക്തി, ജീവകാരുണ്യം, സത്യം എന്നീഗുണത്രയത്തെ കൂടി ധർമ്മാംഗങ്ങളായി സ്വീകരിക്കാവുന്നതാണു്. ഇതുകൊണ്ടു് ധർമ്മബോധത്തിനു എത്രകണ്ടു മാഹാത്മ്യമുണ്ടെന്നറിഞ്ഞുകൊൾക.

'ധർമ്മം എന്ന പദം വളരെ വ്യാപകത്വമുള്ളതാണു്, അതിൽ ഉൾപ്പെടാത്തതായി യാതൊരു ക





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/129&oldid=159572" എന്ന താളിൽനിന്ന് ശേഖരിച്ചത്