ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സന്മാർഗ്ഗചരണം. ൧൨൭

ഥപുത്രന്മാരായ രാമലക്ഷ്മണന്മാരേക്കാൾ ഉപരിയായി ഭ്രാതൃധർമ്മം അനുഷ്ഠിച്ചിട്ടുള്ളവർ ലോകത്തിൽ ഉണ്ടായിട്ടുണ്ടൊ എന്നു സംശയമാണു്.

ഗുരുഭൂതന്മാർ ജ്ഞാനോപദേശം ചെയ്തു്" ആത്മാവിനെ തെളിയിക്കുന്നവരാകയാൽ, ശിഷ്യന്മാർ അവരെ ഈശ്വരതുല്യന്മാരായി പരിഗണിക്കേണ്ടതാകുന്നു. മനുഷ്യന്റെ സകല ശ്രേയസ്സുംകൾക്കും ഗുരുകടാക്ഷം ആവശ്യകമാണു്. ഗുരുകാരുണ്യത്തിനു പ്രതിഫലം നൽകാൻ ഒരുവനാലും സാദ്ധ്യമല്ല. വല്ല പ്രതിഫലവും അതിന്നുണ്ടെങ്കിൽ ആയതു കൃതജ്ഞതയും ഭക്തിയും തന്നെ. ഈ രണ്ടിന്റേയും നിഷ്കളങ്കമായ പ്രകടനത്തിൽ ശിഷ്യധർമ്മം അടങ്ങിയിരിക്കുന്നു. ശിഷ്യന്മാരുടെ നേർക്കുള്ള നിർവ്യാജമായ വാത്സല്യവും അവരുടെ മനഃപരിഷ്കരണത്തിലുള്ള ശ്രദ്ധയും ഗുരുധർമ്മത്തിന്റെ പ്രാധാനാംശങ്ങളാകുന്നു.

ഭർത്തൃധർമ്മം, സ്വഭാർയ്യയെ ആത്മനിവിശേഷമായി പരിഗണിച്ചു പരുമാറുന്നതിൽ അന്തർഭവിച്ചിരിക്കുന്നു. ഭാർയ്യാധർമ്മത്തിന്റെ സ്വരൂപവും ഇതുതന്നെ. ദേഹം രണ്ടെന്നല്ലാതെ അവർ ആത്മനാ ഒന്നായിരിക്കണം. ഈ ഐക്യബുദ്ധി അവരിൽ ഉണ്ടായിക്കഴിഞ്ഞാൽ കുടുംബത്തിലുണ്ടാകുന്ന രമ്യതയും സുഖവും അവർണ്ണനീയമാകുന്നു. പാരത്രികമായ ശ്രേയസ്സിനും ഇതു കാരണമായിത്തീരും. സാവിത്രി,





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/132&oldid=159576" എന്ന താളിൽനിന്ന് ശേഖരിച്ചത്