ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨ ഗദ്യമാല-ഒന്നാംഭാഗം.

ആസ്റ്റ്റേലിയായിലെ സസ്യവർഗ്ഗങ്ങൾ ഏറ്റവും വിശേഷപ്പെട്ടവയാണു്. അവിടത്തെപ്പോലെയുള്ള വൃക്ഷങ്ങളും, ചെടികളും, തൃണവർഗ്ഗങ്ങളും മറ്റൊരു ദിക്കിലും കാണ്മാനില്ല. ജന്തുക്കൾക്കു തിന്നാൻപോലും ഉപകാരമില്ലാത്ത 'സ്പിനിഫെക്സ്' എന്നൊരുതരം പുല്ല്, മരുഭൂമിയായ ഉൾപ്രദേശത്തെ അനേകായിരം മൈൽ ദൂരം മൂടുന്നു. കത്തി പോലിരിക്കുന്ന അതിന്റെ തടിച്ച ഇലകൾ, കടന്നുപോകുന്ന കുതിരകൾക്കും കന്നുകാലികൾക്കും മുറിവുകളെ ഉണ്ടാക്കുന്നു. ഇതു കഴിഞ്ഞാൽ പിന്നെ സമൃദ്ധിയായുണ്ടാകുന്നതു് 'മാലി' എന്ന ചെടിയാണു്. ഇതു് ഉണങ്ങിയ മണൽപ്രദേശങ്ങളിൽ ധാരാളം ഉണ്ടാകുന്നു. പത്തടിമുതൽ പതിനഞ്ചടിവരെ ഉയരമുള്ള അവയുടെ നേർകമ്പുകൾ, തിങ്ങി പ്പിടിച്ചുയർന്നു് കോതമ്പു കതിരുകളെപ്പോലെ തറയെ മൂടുന്നു. കൂർത്ത മുള്ളുള്ള 'മുൾഗ' എന്ന മുണ്ടിച്ച കുറ്റിച്ചെടി, അവിടവിടെ വാച്ചുവളർന്നു്, മനുഷ്യസഞ്ചാരത്തിനുകൂടി പ്രതിബന്ധമായി നിൽക്കുന്നു. സുരഭികളും ശോഭയേറിയ പുഷ്പങ്ങളുള്ളതുമായ 'റ്റീത്ത്' എന്ന ചെടി വിശേഷം, ചില സ്ഥലങ്ങളിൽ അതിദൂരം വ്യാപിച്ചുകാണുന്നു. മഴയും നദികളും ധാരാളമുള്ള ദിക്കുകളിൽ കന്നുകാലികളുടെ തീറ്റിക്കു അതിവിശേഷമായ പുല്ലു് വിസ്തീർണ്ണങ്ങളായ തട പ്രദേശങ്ങളെ സമൃദ്ധിയായി പൊതിയുന്നു. മലഞ്ചരിവുകളിലും തീരപ്രദേശങ്ങളിലും, 'യുക്കാലിപ്റ്റ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/78&oldid=159650" എന്ന താളിൽനിന്ന് ശേഖരിച്ചത്