ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്റ്റ്റേലിയൻ സമുദായരാജ്യം. ൭൭

പരിഷ്കൃതദേശക്കാരാൽ അജ്ഞാതമായിത്തന്നെ ബഹുകാലം കിടന്നിരുന്നു. ഐറോപ്യരിൽ ആസ്റ്റ്റേലിയൻ മഹാദ്വീപത്തെ ആദ്യമായി കണ്ടറിഞ്ഞതു് പോർട്ടുഗീസുകാരാണു്. ഇതു ൧൩-‌ാം മത്തെ ഇംഗ്ലീഷ് ശതവർഷത്തിന്റെ ലന്തക്കാർ (ഹാളന്റുകാർ) ആസ്ത്രേലിയായുടെ വടക്കൻ തീരത്തെ സന്ദർശിക്കയും അവരുടെ ഭാഷാപദങ്ങൾകൊണ്ടു് ഒന്നുരണ്ടു സ്ഥലങ്ങളെ നാമകരണം ചെയ്കയയും ചെയ്തിട്ടുണ്ട്. വടക്കും പടിഞ്ഞാറും തീരങ്ങളിൽ ഇന്നും നടപ്പിലിരുന്ന ദിങ്നാമധേയങ്ങൾ, ലന്തരും പറങ്കികളും പിന്നീടു് നടത്തിയ തീരപരിശോധനകളെ സാക്ഷികരിക്കുന്നു. കിഴക്കൻതീരത്തെ ഒന്നാമതു് സന്ദർശിച്ചതു് 'കുക്ക്' എന്ന ആംഗലകപ്പലോട്ടക്കാരനാണു്. 'ന്യൂഹാളൻഡ്' എന്നു് അന്നു പേരുവഹിച്ചിരുന്ന ആസ്റ്റ്റേലിയായുടെ ഈ തീരത്തിലെ പല കോടികളും ഉൾക്കടലുകളും അദ്ദേഹം നൽകിയ നാമധേയങ്ങളെ ഇന്നും വഹിച്ചു വരുന്നു. ഇതു ൧൭൭൦-ൽ ആയിരുന്നു. ഇംഗ്ലീഷുകാരുടെ വക ഒരു കപ്പൽ, ൧൭൭൮-ൽ അതു നിറയെ നാടുകടത്തപ്പെട്ട പുള്ളികളോടുകൂടി, 'ന്യൂസൗത്ത്‌വെയിംത്സ്' എന്നു പേരുള്ള കിഴക്കേ തീരപ്രദേശത്തിലെ ഒരു തുറമുഖമായ 'പോർട്ട'ജാക്സ'ണിൽ ഇറങ്ങി. ആസ്ത്രേലിയായിലെ ഒന്നമത്തെ ഐറോപ്യൻ കുടിപാർപ്പുകാർ ഇവരായിരുന്നു. ഇവർ കൊണ്ടുചെന്ന കന്നുകാലികളും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/83&oldid=159656" എന്ന താളിൽനിന്ന് ശേഖരിച്ചത്