ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"26067_gadyamalika vol1_1921_100_104.pdf"൭വൃഗദ്യമാലിക-ഒന്നാംഭാഗം പ്രയത്നസാദ്ധ്യങ്ങളായ കായ്യർങ്ങളാകുന്നു ശ്ലാഘനീയങ്ങളായി കാണുന്നത്.സ്ഥിരോത്സാഹത്തിൽ സമർത്ഥന്മാരായിട്ടുള്ളവരാണു്, ന്ത്രതനകാർയ്യങ്ങളെ കണ്ടുപിടിക്കുന്നതിൽ സമർന്മാർ എന്നുള്ള പേർ സമ്പാദിച്ചിട്ടുള്ളതു് . “അത്ഭുതകരങ്ങളായിരിക്കുന്നന്ത്രതനകാർയ്യങ്ങളെ എങ്ങിനെയാണു് കണ്ടുപിടിക്കുന്നത് ”എന്ന് സർ അദ്ദേഹം ഐസക്കു് ന്യൂട്ടൻ എന്ന ആളോടു ചോദിച്ചതിനു് "അവയെക്കുറിച്ച എപ്പോഴും ചിന്തിക്കുന്നതിനാൽ തന്നെ " എന്നു് അദ്ദേഹം മറുപടി പറകയുണ്ടായി. ഈ മറുപടി വളരെ സാരമായിട്ടുള്ളതാണ്. സന്മാർഗ്ഗസംബന്ധമായ പരിഷ്ക്കാരത്തിനാവശ്യമുള്ള സംഗതികളിൽ സഥിരോത്സാഹം എത്രയും സാരമേറിയതെന്നാണു് വിചാരിക്കേണ്ടത്

             "മർത്യന്മാർമൂന്നുവിധമുണ്ടെന്നുബോധിക്കേണം ഉത്തമനധമനും മദ്ധ്യമനെന്നീവണ്ണം എന്നാതിലധമൻതാൻവിഘ്നത്തിൽഭയംകൊണ്ടു ഒന്നുമേ തുടങ്ങാതെ സ്വസ്ഥനായിരുന്നിടും മദ്ധ്യമൻപിന്നെക്കാർയ്യംന്നേ തുടങ്ങുംമുടങ്ങുമ്പോൾ ബുദ്ധിയുംകെട്ടുപാരംമടങ്ങിയടങ്ങീടും ഉത്തമൻ മർദ്ധ്യേമദ്ധ്യേമുടക്കംവന്നെങ്കിലും സിദ്ധമാവോളംകാർയ്യംകൈവിടുകയുമില്ല"
എന്നു പ്രസിദ്ധനായ കുഞ്ചൻനമ്പ്യാർ പറഞ്ഞിട്ടുള്ള തിനെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊണ്ടു്,ഉത്തമന്മാർ എന്നുള്ള  പേരിനെ സമ്പാദിപ്പാൻ വത്നിക്കേണ്ടതാകുന്നു. “ദോഷഭീതേരനാരംഭസ്തൽകാപുരുഷലക്ഷണം കൈരജീർണ്ണഭയാൽപ്രാതർഭോജനംപരിഹീയതേ” എന്നുണ്ടല്ലോ.
       ൻ.ഉത്തമന്മാരായആളുകളുടെ ജീവചരിത്രം ഇക്കാർയ്യത്തിൽ വളരെ

പ്രയോജനകരമാകുന്നു. അവർ പറഞ്ഞിട്ടുള്ളതും പ്രവർത്തിച്ചിട്ടുള്ളതും നാം അറിയുമ്പോൾ, നമുക്കും ആ അവസ്ഥയിൽതന്നെ ജീവിക്കേണമെന്നുള്ള ഒരു നല്ല ആഗ്രഹം ഉണ്ടാകാതിരിക്കയില്ല 'വിദ്യ എന്നതു, വിലക്കയോ ലാഭം സമ്പാദിക്കയോച്ചെയ്യുന്നതിനുള്ള കച്ചവടപ്പുരയല്ല ആയതു് സ്രഷ്ടാവിന്റെ മഹിമക്കായിട്ടുള്ള ഒരു ഭണ്ഡാരപ്പുരയത്രേ,എന്നു് തത്വജ്ഞാനിയായ ബേക്കൻ പറയുന്നു. ഒരുവന്റെ വാക്കു് , പ്രവൃത്തി എന്നിവയെ സൂക്ഷിക്കന്നതായാൽ, അവന്റെ സഖികൾ എങ്ങിനെയുള്ളവരെന്നു പരുപേക്ഷ കൂടാതെ തന്നെ നമുക്കു അറിയാമല്ലാ വായിക്കുന്നതെന്നും അവന്റെ പ്രവൃത്തികളേയും മാറും സൂ സ്വയം പരിഷ്കാരം. രൻ

 ക്ഷിച്ചാൽ അറിയാവുന്നതാണ്. “വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്നിതു ചിലർ ” എഴുതുന്ന ചില പുസ്തകങ്ങൾ വായിക്കുന്നതിന്നാൽ  യാതൊരു ഗുണവും ഉണ്ടാകുന്നില്ലെന്നുതന്നെയല്ല അതിനാൽ  വല്ല ദോഷവും ഉണ്ടായി എന്നുകൂടിവന്നേക്കാം . അതുകൊണ്ടു വായിപ്പാൻ പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്ന കാർയ്യത്തിൽ അല്പം ആലോചന മററു വേണ്ടിയിരിക്കുന്നു. വേണ്ടുംവണ്ണം നടപ്പാകാതിരിക്കുന്നതു എന്തു സംഗതിവശാലാണെന്നു അറിയുന്നില്ല.
          മേല്പറഞ്ഞ സംഗതികൾ  സന്മാർഗ്ഗസംബന്ധമായ പരിഷ്ക്കാരത്തിനു ആവശ്യമുള്ളവയാണു് -മനുഷ്യർ എല്ലാവരും സന്മാർഗ്ഗികളായിത്തീരുന്ന കാലത്തു ദുർവ്യവഹാരങ്ങളും മററു ഉണ്ടാകയില്ല സന്തോഷവും സമാധാനവും എങ്ങും മററും ഉണ്ടാകും.വ്യഭിചാരം, മോഷണം, മുതലായ ദുഷപ്രവൃത്തികൾ നാമാവശേഷമായിത്തീരും. ചുരുക്കിപ്പറയുന്നതായാൽ, ഈ ഭൂമി സ്വർഗ്ഗമൊഎന്നുതോന്നിപ്പോകും എന്നല്ലേ  പറയേണ്ടു. കപ്പലുകളെ അപകടത്തിൽനിന്നും മററും തിരിക്കുന്നതിന്നും മാലുമി എന്നപോലെ, ദോഷത്തിൽ നിന്നും അതിന്റെ സകല ച്ഛായയിൽ നിന്നും നമ്മെ രക്ഷിക്കുന്നതിനും സന്മാർഗ്ഗപ്രമാണങ്ങൾ നമുക്ക് ആവശ്യമായിരിക്കുന്നു.

സദാചാരപരിചയത്തിലേക്കു ധൈർയ്യപ്പെട്ടത്തുന്നതിലും,ദോഷകൃതൃങ്ങളെ വിരോധിക്കുന്നതിലും,ജ്ഞാനത്തെ ദാനം ചെയ്യുന്നതിലും ഉണ്ടായിരിക്കേണ്ട താല്പര്യവും വിശ്വസ്തയും, ആകുന്നു ശിഷ്യന്മാരോടു് ഗുരുക്കന്മാർ ചെയ്യേണ്ട കർത്തവ്യകർമ്മങ്ങൾ, എന്നു ഒരു ഗ്രസ്ഥകർത്താവു പറ‍ഞ്ഞിട്ടുള്ളതിനെ പറ്റി അദ്ധ്യാപകന്മാരും അദ്ധ്യാപപകന്മാരാകുവാനിരിക്കുന്നവരും പ്രത്യേകം ചിന്തിക്കേണ്ടതാണെന്നു പറയുവാൻ സംശയിക്കുന്നില്ല. പ്രമാണത്തേക്കാൾ ദൃഷ്ടാന്തം അധികം ഫലപ്രദമാകകൊണ്ടു 'ഞാൻ പറയുന്നതുപോലെയല്ലാതെ പ്രവർത്തിക്കരുതു് ' എന്നു പറയുന്ന ഗുരുക്കന്മാരുടേയോ മാതാപിതാക്കന്മാരുടേയോ അധീനത്തിൻകീഴിരിക്കുന്ന കുട്ടികൾ നല്ലവരായിത്തീരുമെന്നു വിചാരിപ്പാൻ ന്യായമില്ല അതുകൊണ്ടു ഗുരുനാഥന്മാരും മാതാപിതാക്കന്മാരും സന്മാർഗ്ഗസംബന്ധമായ കാർയ്യങ്ങളിൽ ഉത്തമമാതൃകകളായിരിപ്പാനുള്ളതാകുന്നു. കുട്ടികളെ സന്മാർഗ്ഗികളാക്കിത്തീർപ്പാനുള്ള ഭാരം ഇവരെയാകുന്നു സംബന്ധിച്ചിരിക്കുന്നതു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/100&oldid=159674" എന്ന താളിൽനിന്ന് ശേഖരിച്ചത്