ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വയംപരിഷ്കാരം വൃ൧ ങ്ങൾ ചെയ്യാൻ മാത്രമേ നമ്മെ ഉത്സാഹിപ്പിക്കുകയുള്ളു. അതിനാൽ നാം എല്ലാവരും ഒന്നാമതായി ഈശ്വരഭക്തന്മാരായിരിക്കേണ്ടത്കുന്നു “സാരവാക്യം സമഗ്രംയൽതത്ത്വസ്മാഭിർന്നിശമ്യതശമ്യതാം പരമേശാൽ വിഭീഹിത്വമാജ്ഞാസ്തസ്യചപലായ ഇദംയസ്മാന്മനുഷ്യസ്യസർത്ഥാനാപാർജ്ജനം" എന്ന് ജ്ഞാനിയായ ഒരു ഗ്രസ്ഥകർത്താവു പറഞ്ഞിട്ടുള്ളതു എപ്പോഴും ഓർക്കേണ്ടതാണു്. നാടുനീങ്ങിയ വിശാഖംതിരുനാൾ മഹാരാജാവു തിരുമനസ്സകൊണ്ടു ചെയ്തിട്ടുള്ള ഒരു പ്രസംഗത്തിൽ മേല്പറഞ്ഞ സംഗതിയോടു ചേർച്ചയുള്ളതായി കാണുന്ന ഭാഗം അല്പം ഇവിടെ എടുത്തു പറയുന്നതു സന്ദർഭാനുസരണമായിരിക്കുന്നു നിശ്ചയിച്ചു താഴെ പറയുന്നു. “ഈശ്വരൻ ഉണ്ടു്. നാം ചെയ്യുന്നതും വിചാരിക്കുന്നതും അദ്ദേഹം അറിയും ഇഹലോകത്തിൽ ചെയ്യുതിനു പരലോകത്തിൽ ചെല്ലുമ്പോൾ ചോദ്യമുണ്ടാകയും ചെയ്യും .ആ വസ്തീരവസത്തേക്കു തയ്യാറാവുന്നതിനു വേണ്ട നാം മുമ്പിൽകൂട്ടി ശാലിക്കണം . വലുതായും ശ്രേഷ്ഠമായും ഇരിക്കുന്ന ഈ പരമാർത്ഥം നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കടെ . ആ സമയംമുതൽ പ്രകൃതി നന്നാകുമെന്നു സഫലമായി ആശപ്പെടാം . പാരത്രികത്തെ സംബന്ധിച്ചു ഇങ്ങനെയുള്ള ഉപ്പോടുകൂടെ ദേശചരിത്രങ്ങളും പ്രത്യേകം ജനചരിത്രങ്ങളും പഠിച്ചാൽ വളരെ പ്രയോജനമുണ്ടാകും " എന്നു മേല്പടി പ്രസംഗത്തിൽ പ്രസ്താവിച്ചിട്ടുള്ളതായിക്കാണുന്നു.

അതുകൊണ്ടു്, നാം എല്ലാവരും ഒന്നാമതായി ഈശ്വരനെ മന:പൂർവ്വം സേവിക്കയും ,ഈശ്വരപ്രസാദത്തെ പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടു്, മറ്റുനല്ല കാർയ്യങ്ങളിലെന്നപോലെ തന്നെ സ്വയം പരിഷ്കാരത്തെ സംബന്ധിച്ചുള്ള കാർയ്യത്തിലും പരിശ്രമിക്കുന്നതായാൽ കൃപാലുവായ ഈശ്വരൻ നമുക്കു സഹായിക്കുമെന്നും, തന്നമിത്തം നമ്മുടെ ആഗ്രഹം സാധിച്ചുകാണ്മാൻ നമുക്കു സംഗതിവരുമെന്നും ഉള്ള ഉത്തവിശ്വാസത്തോടുകൂടെ ഇതിനെ സമർപ്പിക്കന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/103&oldid=159677" എന്ന താളിൽനിന്ന് ശേഖരിച്ചത്