ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൃർ ഗര്യമാലിക ഒന്നാംഭാഗം

        ഇതു ആശ്ചർയ്യപ്പെടത്തക്ക ഒരു സംഗതിയാണ്. എന്തു

കൊണ്ടന്നാൽ, അവരുടെ യാതൊരു കൃതിയും ഇതുവരെ അച്ച ടിച്ചു പ്രസിദ്ധപ്പെടുത്തീട്ടില്ല. അച്ചടിയന്ത്രത്തിന്റെ മിടുക്കു കൊണ്ടാണ് ഇപ്പോഴത്തെ ഭാഷാകവികളിൽ പലരുടേയും പേ രു കേട്ടുതുടങ്ങിയതു്. അതിന്റെ സഹായം ക്രടാതെ നംപൂര പ്പാട്ടിലെ കീർത്തി മലയാളത്തിലെല്ലാം ഒരുപോലെ വ്യാപിച്ചിരി ക്കുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കവിതയ്ക്കു അസാധാ രണങ്ങളായ ചില ഗുണങ്ങളുണ്ടെന്നു് തീർച്ചയാക്കാം; അവയിൽ ചിലതിനെ ഇവിടെ പറയാം.

                അച്ഛന്റേയും മകന്റേയും കവിതയിലെ മണിപ്രവാളശു

ദ്ധിയാണ് ജനങ്ങളെ ഒന്നാമതായി ഇത്ര രസിപ്പിക്കുന്നതു്. മ ണിപ്രവാളത്തിന്നു വളരെ ശുദ്ധിവരുത്തി, ആദ്യമായി ഭംഗിയിൽ പ്രയോഗിച്ചുകാണുന്നതു് എഴുത്തച്ഛന്റെ ഭാരതത്തിലാണ്. കു ഞ്ചൻമ്പിയാർ തുള്ളലുണ്ടാക്കിയിരിക്കുന്നതു അതിനെ അനുസ രിച്ചിട്ടാണ്. മറ്റു പ്രാചീനകവികളാരും ഈ കാർയ്യത്തിൽ അ ശേഷം നിഷ്കർഷ ചെയ്തിട്ടില്ല. “അങ്ങോട്ടടൻ പരിചിലിങ്ങോ ട്ടടൻ" എന്നും "ശ്രീരാമചന്ദ്രൻ ഖരദുഷണാദീൻ പോരാളിവീരൻ സമരേനിഹത്യ" എന്നും മറ്റു അപ്രസിദ്ധ സംസ്കൃതപദങ്ങ ളേയും സംസ്കൃതപ്രത്യയങ്ങളേയും പച്ചമലയാളപദങ്ങളേയും ഇടകലർത്തി നെല്ലം മോരും കൂരടിയ മാതിരിയാക്കി പ്രാചീനകവി തകളിൽ മിക്കതിലും പ്രയോഗിച്ചുകാണാം. അവരുടെ ഭാഷ സംസ്കൃതവുമല്ല മലയാളവുമല്ല, എളുപ്പത്തിൽ കവിതയുണ്ടാക്കു ന്നതിനായി നിർമ്മിച്ച ഒരു വികൃതഭാഷ എന്നേ പറവാൻ പാടു ള്ളു. അവരുടെ കവിതയ്ക്കു എഴുത്തച്ഛന്റേയും നമ്പ്യാരുടേയും കൃതികൾക്കള്ളതിൽ ഒരു ശതാംശമെങ്കിലും പ്രചാരമില്ലാതിരിക്കു ന്നതിന്റെ പ്രധാനകാരണം ഇതാണ്. നവീനകവിതകളിൽ എ ഴുത്തച്ഛന്റെ രീതിയെ ആദ്യമായി അനുസരിച്ചുതുടങ്ങിയതു പൂ ന്തോട്ടത്തു നമ്പുരിയാണ്. വെണ്മണി അച്ഛൻ നംപുരിപ്പാടു അതിനു വളരെ പരിഷ്കാരം വരുത്തി, മകൻ നപൂതിരിപ്പാടായിട്ടു അതിനു ഗുണങ്ങളെല്ലാം പൂർത്തിയാക്കി. ആ ഗുണങ്ങളെന്തല്ലാ മാണെന്നു വിവരിപ്പാൻ പ്രയാസമാണ്. അനുഭവംകൊണ്ടു മന സ്സിലാക്കുവാനേ തരമുള്ളു. അപ്രസിദ്ധങ്ങളല്ലാത്ത സംസ്കൃത പദങ്ങളും മലയാളപദങ്ങളും ഇടകലർന്നു പാലും വെള്ളവും കൂ ടിചേർന്നപോലെ യോജിപ്പുവരുമ്പോളാണു് മണിപ്രവാളത്തിനു ശുദ്ധിയുണ്ടാകൂന്നതു എന്നു മാത്രമേ ഇവിടെ പറയുന്നുള്ളു. ഈ കാർയ്യത്തിലുള്ള നിഷ്കർഷയാണു് മകൻ നംപുരിപ്പാട്ടിലെ കവി

തയുടെ ഒരു പ്രധാമഗുണം"26067_gadyamalika vol1_1921_105_109.pdf"










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/106&oldid=159680" എന്ന താളിൽനിന്ന് ശേഖരിച്ചത്