ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"26067_gadyamalika vol1_1921_105_109.pdf" വെണ്മണികദംബൻ നംപൂരിപ്പാടു (തുടർച്ച) വു൫

  കർണ്ണസുഖത്തെ ഉണ്ടാക്കുന്നതിനുള്ള നിഷ്കർഷ മറ്റൊ

രു കവിയും അദ്ദേഹത്തെപ്പോലെ ചെയ്തിട്ടില്ല, അതുകൊണ്ടു അദ്ദേഹത്തിന്റെ കവിതയിലുള്ളതുപൊലെ പദങ്ങൾക്കു സ്നി ഗ് ദ്ധത മറ്റാരുടേതിലും കാണുവാൻ പ്രയാസം. അവിളംബോ ച്ചരാണത്തിനു സുകമാകൂംവണ്ണം പദങ്ങളെ ഘടിപ്പിക്കുമ്പോ ളാണ് അതുകൾക്കു സ്നിഗ് ദ്ധത ഉണ്ടാകന്നതു്. ഭാഷയുടെ സ്വ ഭാവത്തെ അനുസരിച്ചു വേണ്ടിടത്തെല്ലാം അക്ഷരങ്ങൾക്കുദ്വി ത്വം വരുത്തുകയും അർദ്ധാക്ഷരസംയുക്തമായ അക്ഷരങ്ങൾക്കു മുകളിൽ വരുന്ന അക്ഷരങ്ങളുടെ സ്വഭാവംപോലെ ഗുരുലഘു ത്വം കല്പിക്കുകയുമാകുന്നു ഇതിനു വേണ്ടതു്. ചന്ദ്രകല, നക്രതു ണ്ഡി എന്ന പദങ്ങളെ സാധാരണയായി മലയാളത്തിൽ ചന്ദ്ര ക്കല, നക്രത്തുണ്ഡി എന്നാണു ഉച്ചരിക്കുന്നതു്. അതുകൊ ണ്ടു സംസ്കൃതത്തിൽ ദ്വിത്വം വേണ്ടാത്തിടത്തുക്രടി ഭാഷയിൽ ദ്വിത്വം വേണമെന്നു സ് പഷ്ടമാക്കുന്നതു ശ്രവണസുഗേ മാവാൻ പാടില്ല. അതുപോലെ തന്നെ ൽ, ം, എന്ന അർദ്ധാ ക്ഷരങ്ങളോടുക്രടിയ ഹ്രസ്വാക്ഷരങ്ങൾ, മുക്കളിൽ ചില അക്ഷര ങ്ങൾ വരുമ്പോൾ ലഘുക്കളമാവും. സംസ് ക്രതത്തിൽ ഇങ്ങിനെ വരുന്നതെല്ലാം ഗുരുവായിരിക്കും. അതിനെ അനുസരിക്കുകകൊ ണ്ടാണ് ഭാഷാകവിതയിൽ ചിലപ്പോൾ ഈ തെറ്റുവരുന്ന തു്. ഈ വക സംഗിതികളിൽ നംപൂരിപ്പാട്ടിലേക്കുണ്ടായിരുന്ന നിബന്ധമകൾക്കു അവസാനമില്ല. അവയെ മുഴുവൻ ഇവിടെ പറവാൻ അസാദ്ധ്യമാണ്. മുഴുവൻ ഓർമ്മവയ്പാനും ധരിപ്പാ ൻ ക്രടിയും പ്രയാസം. അദ്ദേഹത്തോടുകൂടി ഇടപെട്ടാലേ മുഴുവ ൻ അരിവാനും അതുകൊണ്ടു കവിതയ്ക്കുണ്ടാകുന്ന സുഖം അനുഭ വിക്കാനും പീർണ്ണമായി സാധിക്കൂ. അതുകൊണ്ടു അവയുടെ സ്വ ഭാവം കാണിപ്പാൻ മാത്രം കുറെ ഉദാഹാരണങ്ങളെ ഇവിടെ പ റയാം. "വദനതാരേശൻ" നീലതോയദകപേ" എന്നും മറ്റും സംസ്കൃതത്തിൽ സാധുവാണെന്നു വച്ചു "വദനതിങ്കൾ" “നീ ലതഴകുഴിലി" എന്നും മറ്റും ബാഷയിൽ പ്രയോഗിച്ചാൽ കർണ്ണ ശൂലംതന്നെ. ഭാഷയിൽ "വദനത്തിങ്കൾ" “നീലത്തഴക്കഴിലി" എന്നായിരിക്കണം. “മന്മഥകഥാഗന്ധം ഗ്രഹിക്കാത്തവൾ താ നോ" “ മന്നിൽ വാനാവനോടിവണ്ണമരുളി" ഇവിടെ 'വൾ' 'ന്നി ൽ' എന്നതു ഗുരുവാക്കിയതു അഭംഗിയാണ്. അതുപോലെ ത ന്നെ "പോർക്കളത്തിൽ ജയമാർന്നുമേവിടും" എന്നതിൽ 'ത്തിൽ' എന്നതു ലഘുവായതും അഭാഗിയാണ്. നവീനസംപ്രദായപ്രകാ

രാം ഇങ്ങിനെ പല സംഗതികളിൽ നിഷ് കർഷ ചെയ്പാനുണ്ടു് 14"26067_gadyamalika vol1_1921_106_110.pdf"










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/107&oldid=159681" എന്ന താളിൽനിന്ന് ശേഖരിച്ചത്