ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"26067_gadyamalika vol1_1921_105_109.pdf" വെണ്മണിങ്കദംബൻ നംപൂരിപ്പാടു് (തുടർച്ച) വു൭ ത്തിന്റെ കൃതികളിൽ ചിലതു ഞങ്ങളുടെ കൈവശത്തിൽ കിട്ടീട്ടു ണ്ടു്. വേറെ ചിലതുകൂടി ഇല്ലത്തു കിടപ്പുണ്ടെന്നു ഒരു വർത്തമാ നം കേട്ടു; അതുകളേയുംകൂടി സമ്പാദിപ്പാൻ ഉഝഹിക്കുന്നു ണ്ട് . ഈ കൃതികൾ ഒന്നെങ്കിലും മുഴുവനായിട്ടല്ല. അവയെ ഉ ണ്ടാക്കിക്കിടക്കുന്ന മട്ടിൽ കഴിയുന്നതും വേഗത്തിൽ പ്രസിദ്ധ പ്പെടുത്തുവാൻ വിചാരിക്കുന്നുണ്ടു്. പല ചില്ലറക്കവിതകളും ഊ ഞ്ഞോൽപ്പാട്ടും കൂരിയാറ്റപ്പാട്ടും മറ്റും ഉണ്ടാക്കി പ്രസിദ്ധപ്പെ ടുത്തുന്ന ഈ കാലത്തു ഈ മഹാകവിയുടെ കൃതികൾ അച്ഛന്റെ കൃതികളെപ്പോലെ ആരും കാണാതെകിടന്നു് നശിച്ചുപോകുന്ന തു വലിയ കഷ്ടമായിരിക്കുമല്ലോ. എന്നാൽ അദ്ദേഹമുണ്ടാക്കി യിരിക്കുന്ന ഗ്രന്ഥങ്ങൾ ഓലയിലും കടലാസ്സിലും അവിടേയും ഇ വിടേയും എഴുതിയിരിക്കുന്നതാകകൊണ്ടു എല്ലാം നേരെയാക്കി അച്ചടിക്കുന്നതിനു കുറെ താമസം വേണ്ടിവരുമെന്നു തോന്നുന്നു. എങ്ങിനെ ആയാലും അതുകൾ മലയാളികൾ ഉപയോഗിക്കത്ത ക്കു സ്ഥിതിയിൽ പുറത്തുവരുന്നതാണു്. അയുടെ പേരും, സ്വഭാവത്തെക്കുറിച്ചു ഒരു സംക്ഷേപവിവരണവും വരുന്ന വിദ്യാ വിനോദിനിയിൽ കാണാവുന്നതാണു്.

         നംപൂരിപ്പാട്ടിലെക്കുറിച്ചു അദ്ദേഹത്തിന്റെ സ്നേഹതന്മാർ

ഓരോ പ്രകൃതത്തിൽ പല ശ്ലോകങ്ങൾ ഉമ്ടാക്കീട്ടുള്ളതിൽനിന്നു രണ്ടു ശ്ലോകം തഴെ ചേർക്കുന്നു. അതിൽനിന്നു അദ്ദേഹത്തി ന്റെ ആകൃതിയും പ്രകൃതിയും ഒരുവിധം മനസ്സിലാക്കാവുന്ന താണു് കോടക്കാറണിനേർനിറംഫലിതമായ്പാരംപതുക്കെപ്പറ- ഞ്ഞീടുംവാക്കുവലിപ്പമുള്ള നയവംപിന്തുന്നമാന്തംപരം നാടെല്ലാംനിറയുന്നകീർത്തികവിതാസാമർത്ഥ്യമസ്സിൽഗുണം കൂടീട്ലംചെറുതായൊരീനരനിഴഞ്ഞെത്തുന്നുലാത്തുംവിധം.

                                                               കൊച്ചുണ്ണിത്തമ്പുരാൻ.

ഉന്മേഷത്തൊടുതൻമുറുക്കിയരികത്തല്പാമുറുനുമായ് ചുമ്മാതേമണിപത്തിടിപ്പതുവരേമുടിപ്പുതച്ചങ്ങിനെ ബ്രഹ്മസ്വംമഠമായിതിന്റെപടിയിക്കപൂണ്ണാനുമേദംപരം ബ്രഹ്മംകണ്ടമരുന്നവെണ്മന്നിമകൻനംപൂരിയെക്കണ്ടുഞാൻ. കഞ്ഞിക്കുട്ടൻതമ്പുരാൻ

         വെണ്മണി നംപൂരിപ്പാട്ടിലേക്കു കവിതയുണ്ടാക്കുകയും ഫ

ലിതം പറകയുമല്ലാതെ മറ്റൊരു വേലയും ഉണ്ടായിരുന്നില്ല. ഒരു ജീവകാലം മുഴുവനും ഇങ്ങനെ കഴിച്ചിട്ടും അദ്ദേഹം ഒരു ഗ്രന്ഥമെങ്കിലും മുഴുവനാക്കീട്ടില്ല. കവിത്വംകൊണ്ടാകുന്ന യ

ശസ്സിനു് അദ്ദേഹത്തിന് മോഹമില്ലാഞ്ഞിട്ടല്ല ഇങ്ങിനെ വന്നതു്."26067_gadyamalika vol1_1921_106_109.pdf"










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/109&oldid=159683" എന്ന താളിൽനിന്ന് ശേഖരിച്ചത്