ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുഖവുര "വിദ്യാവിനോദിനി "മാസികയുടെ നല്ലകാലത്തു കൊള്ളാവുന്നവർ അറി‍‍ഞ്ഞെഴുതീട്ടുളള നല്ല നല്ല ലേഖനങ്ങളെ തിരഞ്ഞെടുത്തു കൂട്ടി ഇണക്കി ഉണ്ടാക്കിയിട്ടുളള ഈ ഗദ്യമാലിക ഒന്നാം ഭാഗത്തിനു മുഖവുര എഴുതുന്ന കാര്യത്തിൽ പ്രത്യേകമായ ചാരിതാർത്ഥ്യത്തിനും സന്തോഷത്തിനും എനിക്കവകാശമുണ്ട്. മാസികാ പ്രവർത്തനത്തിങ്കൽ അല്പമായ പരിചയവും ഇതിന്റെ പ്രകടനാധികൃതനുനായിട്ടുളള നിഷ്കളങ്കസൗഹാർദ്ദവുമാകുന്നു ആയതിനു മുഖ്യകാരണങ്ങൾ. അതേകാരണങ്ങളെക്കൊണ്ട് ഇങ്ങനെ ഒരു പുസ്തകം കൊണ്ടുണ്ടാകുന്ന ഗുണങ്ങളും ഈ ഉദ്യമത്തിൽ പ്രകടനാധികൃതൻെറ ആന്തരമായ ഫലോദ്ദേശ്യവും എനിക്ക് അറിഞ്ഞുവിവരിക്കുവാൻ വേണ്ട സൗകര്യവും അധികാരവും എനിക്കു തീരെ ശൂന്യമല്ലെന്ന വിശ്വാസത്തിൻ്മേലാണ് , സാഹസശങ്കയുണ്ടെങ്കിലും അതിനെ വകവക്കാതെ ഞാൻ ഈ മുഖവും എഴുതുവാൻ ആരംഭിക്കുന്നത്.

കേവല വർത്തമാനപ്പത്രങ്ങൾ , ഓരോ പ്രത്യേകവിഷയങ്ങളെ സവിസ്തരം പ്രദിപാദിക്കന്ന പുസ്തകങ്ങൾ ,വിവിധവിഷയങ്ങൾ അല്പാല്പം അടങ്ങീട്ടുളള മാസികകൾ ,ഇവ ആയിട്ടുളള വ്യത്യാസത്തെയും അവയുടെ താരതമ്യത്തെയും കുുറിച്ചാണ് ആദ്യമെ പര്യാലോചിപ്പാൻ കാണുന്നത് . വർത്തമാനപ്പത്ത്രങ്ങളുടെ പ്രധാനോദ്ദേശ്യം വാർത്താനിവേദനം മാത്രമായതുകൊണ്ട് വാചകങ്ങളുടെ രീതിനിഷ്ഠമുതലായേതും ,പ്രസ്താവിക്കുന്ന വിഷയങ്ങളുടെ ശാശ്വതമായ പ്രയോജനവും അവാന്തരഗുണങ്ങളായിട്ടെ ഗണിക്കേണ്ടതുളളൂ.സ്ഥലദൗർലഭ്യം മുതലായ യാതൊരു പ്രതിബന്ധവും കൂടാതെ ഉദ്ദിഷ്ടമായ ഒരു പ്രധാന വിഷയത്തെ ഉപന്യാസരൂപേണയോ കഥാരൂപേണയോ യഥേഷ്ടം വിശദീകരിക്കുന്ന ഗ്രന്ഥങ്ങൾ വിഷയപൂർത്തിയെന്ന ഗുണം കൊണ്ടും മുമ്പിട്ടു നിൽക്കുമെങ്കിലും ആയവ ഭിന്നരുചിയായ ലോകത്തിനു സാമാന്യേന രുചിപ്രദമായിരിക്കുമെന്നു വിചാരിക്കുവാൻ ന്യായമില്ല . എന്നാൽ അതാതു വിഷയങ്ങളിൽ വിശേഷിച്ചും പണ്ഡിതന്മാരായ ലേഖകൻമാരുടെ വിവിധ വിഷയകമായ ജ്ഞാനത്തെ കടഞ്ഞെടുത്തു സാരം ആസ്വാദ്യമാകും വണ്ണം ചേർത്തിട്ടുളള മാസികയാകട്ടെ എല്ലാപേർക്കും രസിക്കത്തക്കതും ചുരുങ്ങിയമട്ടിലെങ്കിലും സർവതോമുഖമായോരറിനിനെ ഉണ്ടാക്കാനുതകുുന്നതും പരി‍‍‍‍‍‍‍‍ജ്ഞാനസമ്പാദനത്തിനു മാർഗ്ഗദർശിയായി -അല്ലെങ്കിൽ ആദിപാഠ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/12&oldid=204690" എന്ന താളിൽനിന്ന് ശേഖരിച്ചത്