ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രയത്നം ചെയ്യുന്നവരുടെ നിപുണതക്കൊണ്ടും സദ്വൃത്തി കൊണ്ടും വിശ്വാസയോഗ്യതകൊണ്ടും പ്രയ്തനത്തിൻെ്റ ധനോല്പാദകശക്തി വർദ്ധിക്കുന്നതാണ്. സാധാരണയായി എല്ലാവേലകൾക്കും ചില വേലകൾക്കു പ്രത്യേകുിച്ചു നല്ല വാസനയും അഭ്യാസവും പഴക്കവും കൂടാതെ നിപുണത ഉണ്ടാകുുന്നതല്ല. അങ്ങിനെ നിപുണനായവന്റെ വേലയ്ക്കുു മറ്റുള്ളവരുടെ വേലയേക്കാൾ വേഗവും വിലയും ഉണ്ടാകുുന്നതാണെന്നു അനുഭവമല്ലേ. ഘടികാരത്തിൽ ഉപയോഗിക്കുന്നതും തലമുടിവാരുപോലെ സൂക്ഷ്മവുമായ ഇരുമ്പു തന്തികൾ ഉണ്ടാക്കുന്നതിന്നു് അസാമാന്യമായ നെെപുണ്യവും കരകൗശലവും ആവശ്യമാണ്. അതുകൊണ്ട് അത്തരം ഒരു റാത്തൽതന്തികം നാലായിരം റാത്തൽ ഇരുമ്പിനും ആറു റാത്തൽ സ്വർണ്ണത്തിനും വില ശരിയാണ്.ഈ ദൃഷ്ടാന്തംകൊണ്ടു വേലക്കാരുടെ നിപുണത ധനോല്പദാനത്തിന്നു് എത്രതന്നെ ആവശ്യമാണെന്നു സ്പഷ്ടമാകുുന്നു. ഇതുപോലെ തന്നെയാണ് വേലക്കാരുടെ സദ്വുത്തിയുടേയും വിശ്വാസയോഗ്യതയുടേയും ഫലം. മദ്യപാനം മുതലായ ദുർവൃത്തികൾകൊണ്ട് പ്രയത്നത്തിന് ദോഷവും പ്രയത്നം ചെയ്യുന്നവർക്കു ശക്തിക്ഷയവും മറ്റും ഉണ്ടാകുന്നതാണല്ലൊ. വേലക്കാരു വിശ്വാസയോഗ്യന്മാരാണെങ്കുിൽ അവരെകൊണ്ടു ക്രമമായി പണിചെയ്യിപ്പിക്കുന്നതിനു ആളുകളെ ആക്കുകയൊ അതുകൊണ്ടുണ്ടാകുന്ന ദുർവ്യയമോ വേണ്ടിവരുന്നില്ലാ. ഈ വക ഗുണങ്ങളുണ്ടാകുുന്നതിന്നു വിദ്യാഭ്യാസത്തിന്റെ പ്രചാരം പ്രത്യേകം ആവശ്യമാകുന്നു.

പ്രയത്നത്തിന്റെ ധനോല്പാദകശക്തിയെ വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ പ്രധാനമായതു് പ്രയത്നവിഭജനമാകുന്നു.ഒരാൾ തന്നെ ചെയ്യുന്നതിനു പകരം അതിനെ പലഭാഗമായിത്തിരിച്ച ഓരോ ഭാഗം പണി ഓരോരുത്തർ കഴിച്ചാൽ പല ഗുണങ്ങളുണ്ടാകുുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/141&oldid=204692" എന്ന താളിൽനിന്ന് ശേഖരിച്ചത്