ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൧ രാജ്യഭരണം 175 രാജ്യഭരണത്തെക്കുറിച്ച് പല സംഗതികളും ആലോചിപ്പാനുണ്ട് . എന്തൊരാവശ്യത്തിനാണ് രാജ്യഭരണം എന്നൊരേർപ്പാടു് മനുഷ്യ൪ നിശ്ചയിച്ചിരിക്കുന്നത് ? ഒരു ഉദ്ദേശ്യത്തോടെ നി൪വഹിക്കുന്നതിനു പല രാജ്യങ്ങളിലും പല കാലങ്ങളിലുമായിട്ട് എന്തെല്ലാം വിധത്തിലുളള ഏ൪പ്പാടുകളാണ് ചെയ്യപ്പെട്ടിട്ടുളളത് ?ഓരോ ഏ൪പ്പാടുകളാണ് ചെയ്യപ്പെട്ടിട്ടുളളത് ഓരോ ഏ൪പ്പാടു് ആ ഉദ്ദേശ്യത്തെ എത്രത്തോളം നി൪വഹിക്കുന്നുണ്ട് അതിൽ എന്തെല്ലാ​​​​​​​​ ന്യൂനതകളാണുളളത്? രാജ്യഭരണത്തിൽ ഏതു വിധത്തിലുളള ഏ൪പ്പാടു കൊണ്ടാണ് ന്യൂനതകൾ കഴിയുന്നിടത്തോളം കുറഞ്ഞു പോകുന്നതു്? എന്നും മറ്റുമുളള സംഗതികളെയാണ് നമുക്കു പ്രധാനമായി ആലോചിപ്പാനുളളത്. ഈ ആലോചനയിൽ ഇംഗ്ലീഷ് പുസ്തകങ്ങളിലും, നമ്മുടെ സ്മൃതിപുരാണാദികളിലും ഈ വിഷയത്തെപ്പറ്റി പറഞ്ഞിരിക്കുന്നതി൯ ഗൗരവലാഘവങ്ങളും ഉൾപ്പെടുന്നതാകുന്നു. എന്തെങ്കിലും ഒരു ക്രിയയുടെയോ ഏ൪പ്പാടിന്റയോ സ്വഭാവത്തെയും ഗുണദോഷങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനു മുമ്പിൽ അതിന്റെ ഉദ്ദേശ്യം എന്താണെന്നു ആലോചിക്കുന്നതു് പ്രത്യേകം ആവശ്യമാണ്.ആ ഉദ്ദേശ്യം എല്ലായിപ്പോഴും വിശദമായി നമ്മുടെ മനസ്സിലില്ലെങ്കിൽ നാം പറയുന്നതു ചിലപ്പോൾ കുറേ അപ്രസ്തുതമായി വന്നേക്കാം. അതുകൊണ്ട് രാജ്യഭരണത്തിന്റെ ഉദ്ദേശ്യം എന്താണെന്നാകുന്നു നാം ആദ്യമായി ആലോചിപ്പാനുള്ളതു്.എന്തൊരാവശ്യത്തിന്നായിട്ടാണു ഈശ്വരനോ മനുഷ്യനോ രാജ്യഭരണം എന്നൊരേർപ്പാടു ചെയ്തിരിക്കുന്നതു്?എന്ന ചോദ്യത്തിന്റെ യഥാർത്ഥമായ ഉത്തരമാകുന്നു രാജ്യഭരണത്തിന്റെ യഥാർത്ഥമായ ഉദ്ദേശം.

ഈ ചോദ്യത്തിനു പലരും പലവിധമായ ഉത്തരം പറഞ്ഞിട്ടുണ്ടു്. ചില൪ രാജ്യഭരണം പ്രജാപരിപാലനത്തിനാണെന്നും,മറ്റു ചില൪ ദുഷ്ടശിക്ഷണശിഷ്ടപരിപാലത്തിനാണെന്നും, ചില൪ സത്വത്തേയും സ്വത്വത്തേയും രക്ഷിക്കുന്നതിനാണെന്നും,മറ്റു ചില൪ ഭൂരിപക്ഷം ജനങ്ങളുടെ ഭൂരിസുഖത്തിനാണന്നും,പിന്നെ ചില൪ പ്രജകളെ ഉൽക്ക൪ഷീകരിക്കുന്നതിനാണെന്നും മറ്റും അഭിപ്രായപ്പെട്ടിട്ടുണ്ടു്.ഈ അഭിപ്രായങ്ങൾ തമ്മിൽ സൂക്ഷമത്തിൽ വ്യത്യാസമൊന്നുമില്ലെന്നും സാധിക്കാവുന്നതാണെങ്കിലും ഓരോ അഭിപ്രായം ഓരോ വഴിക്കു പോകുന്നതാക കൊണ്ടു അവയിൽ ഓരോന്നിന്റെസ്വഭാവത്തെ പ്രത്യേകമായി ആലോചിച്ചു നമ്മുടെ വ്യവഹാരത്തിന്റെ അടിസ്ഥാനമായി ഒന്നിനെ സ്വീകരിക്കേണ്ടതാണല്ലോ.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/175&oldid=159684" എന്ന താളിൽനിന്ന് ശേഖരിച്ചത്