ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൪ ഗദ്ദ്യമാലിക ഒന്നാം ഭാഗം 176 ഇതില്ര പ്രജാപരിപാലനമെന്നും ദുഷ്ടശിക്ഷണശിഷ്ടപരിപാലനമെന്നും പറയുന്നതു ഒന്നു തന്നെയാണ്.നമ്മുടെ ഇടയില്ര രാജ്യഭരണോദ്ദ്യേശ്യമായി പറഞ്ഞു വരുന്നതു ഇതാണു്.എന്നാൽ ഇതിനു വലിയൊരു ന്യൂനതയുണ്ടു്.ഉദ്ദേശമെന്നതു ശാസ്ത്രാനുരോധമായി വിചാരിക്കുമ്പോൾ മൂലത്തോടു പറ്റുന്നതായിരിക്കണം.ആ കാര്യത്തിന്റെ ഉദ്ദേശ്യം ഇന്നതാണെന്നു പറയുമ്പോൾ ആ ഉദ്ദേശ്യത്തിന്റെ ഉദ്ദേശം എന്താണെന്നുള്ള ചോദ്യത്തിനു ഇടവരരുത് വൈദ്ദ്യശാസ്ത്രമുണ്ടാക്കിയിരിക്കുന്നതു രോധികളെ ചികിൽസിക്കുന്നതാണെന്നും പറയുന്നതു ശരിയാണെങ്കിലും ശാസ്ത്രാനുരോധമായിട്ടില്ല. ചികിൽസിക്കുന്നതുകൊണ്ടു വേറെ ഒരു ഫലം സിദ്ധിക്കുന്നതിനാൽ വൈദ്യശാസ്ത്രം രോഗോപശാന്തിക്കും രോഗനിവാരണത്തിനുമാണെന്നാകുന്നു പറയേണ്ടതു്.ഇതുപോലെയാണ് ദുഷ്ടശിക്ഷണശിഷ്ടപരിപാലനമെന്നു പറയുന്നതു്.ഈ പ്രവൃത്തിക്കുതന്നെ വേറെ ഒരു സാധ്യമുണ്ടായിരിക്കുമ്പോൾ അതു തന്നെയാണു രാജ്യഭരണോദ്ദേശ്യമെന്നു പറയുന്നതു തൃപ്തികരമല്ല.ആ സാദ്ധ്യമെന്തെന്നു വഴിയേ പറയാം.

        വെള്ളക്കാരുടെ ഇടയിൽ സാധാരണയായി പറഞ്ഞുവരുന്നതു് രാജ്യഭരണം സത്വത്തെയും സ്വത്വത്തേയും രക്ഷിപ്പാനാണെന്നാകുന്നു.ഇതിന്റെ താല്പര്യം മനുഷ്യ൪ അന്യോന്യം ദേഹപീഡ ചെയ്യാതെയും മുതൽ അപഹരിക്കാതെയും രാജാവു നോക്കണമെന്നാകുന്നു. മേൽപ്പറഞ്ഞ ന്യൂനത ഈമതത്തിനുമുണ്ട്.സത്വത്തേയും സ്വത്വത്തേയും രക്ഷിക്കുന്നതുകൊണ്ടുതന്നെ വേറെ ഒരു സാദ്ധ്യമുണ്ട്.അതുകൊണ്ട് ആ സാധ്യത്തെയാണ് രാജ്യഭരണത്തിന്റെ ഉദ്ദേശ്യമെന്നു പറയേണ്ടതു്.
      ഇനിയൊരു മതമുള്ളതു രാജ്യഭരണം ഭൂരിപക്ഷം ജനങ്ങളുടെ ഭൂരി സുഖത്തിനാണെന്നാകുന്നു.ദുഷ്ടശിക്ഷണവും ശിഷ്ടപരിപാലനവും സത്വസ്വത്വരക്ഷണവും സൂക്ഷ്മത്തിൽ ഭൂരിപക്ഷഭൂരിസുഖത്തിനാണ്.രാജാവു ശിഷ്ടന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യുന്നതും,മനുഷ്യ൪ അന്യോന്യം ദേഹപീഡ ചെയ്യാതെയും, മുതൽ അപഹരിക്കാതെയും നോക്കുന്നതും ജനങ്ങൾ  സുഖമായിരിക്കണമെന്നതിനല്ലാതെ മറ്റൊരു കാര്യത്തിനാണെന്നു പറവാ൯ പാടില്ല.അതുകൊണ്ട് ഭൂരിപക്ഷ ഭൂരിസുഖം മറ്റു ഉദ്ദേശ്യങ്ങളെക്കാൾ അധികം മൂലത്തോടു അടുത്തതാണെന്നു സാധിക്കുന്നു.

ഇതിനേക്കൾ അടുത്തതായി വേറെ വല്ല ഉദ്ദേശവുമുണ്ടൊ? എന്തിനാണു ഭൂരിപക്ഷം ജനങ്ങൾക്കു ഭൂരിസുഖമുണ്ടാകുന്നതു എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/176&oldid=159685" എന്ന താളിൽനിന്ന് ശേഖരിച്ചത്