ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

178 ൧൫൬ ഗദ്യമാലിക ഒന്നാംഭാഗം

ബ്രാഹ്മണനും ചെറുമനും തമ്മിലുള്ള അന്തരം മഹത്താണല്ലൊ.എന്നാൽ മനുഷ്യപ്രയത്നത്താൽ തന്നെ അനേകകാലംകൊണ്ടെങ്കിലും ചെറുമക്കളെ ബ്രാഹ്മണരെപ്പോലെആക്കാവുന്നതാണു്.എന്നുതന്നെയല്ല,ബ്രാഹ്മണരെയും വെള്ളക്കാരെയും മററും എല്ലാ അവസ്ഥകൊണ്ടും ഇപ്പോഴത്തേക്കാൾ ഉപര്യുപരി യോഗ്യരാക്കിത്തീർക്കാവുന്നതാണു്.സ്വപ്രത്നംകൊണ്ടു മനുഷ്യവർഗ്ഗത്തിനു് എത്രത്തോളം വലിപ്പം വരാമെന്നു നമുക്കു ഊഹിപ്പാൻതന്നെ പാടില്ല.ഇങ്ങിനെ മനുഷ്യരെ സാധ്യമാകുന്നിടത്തോളം ഉൽകൃഷ്ടന്മാരാക്കുന്നതിനാണത്രേ രാജ്യഭരണം. എന്നാൽ സൂക്ഷ് മത്തിൽ ഇതും ഭൂരിപക്ഷഭൂരിസുഖത്തിൽ അടങ്ങീട്ടുണ്ട്.ശാകുന്തളം വായിക്കുമ്പോളുണ്ടാകുന്ന അവാച്യമായ സുഖം ഒരു ചെറുമനു അനുഭവിപ്പാൻ തരമില്ല.ഭൂരിസുഖമെന്നു പറഞ്ഞതുകൊണ്ടു് ഇതുപോലെയുള്ള വലിയ സുഖങ്ങളെ അനുഭവിപ്പാനുള്ള യോഗ്യത അവനും ഉണ്ടാക്കിക്കൊടുക്കണമെന്നു് വരുന്നതാണു്.മനുഷ്യക്കു യോഗ്യത കൂടുന്തോറും ആസ്വാദ്യത അധികമുള്ള സുഖവും കൂടുന്നതാകുന്നതാകകൊണ്ടു് ഭൂരിസുഖത്തെ ഉണ്ടാക്കുന്ന കൂട്ടത്തിൽ മനുഷ്യവർഗ്ഗത്തെ ഉൽക്കർഷീകരിക്ക എന്നുള്ളതും അടങ്ങുന്നതാണ്. ഭൂരിപക്ഷം ജനങ്ങൾക്കു് ഭൂരിസുഖം ഉണ്ടാക്കുന്നതിന്നു രാജാവു് എന്തെല്ലാമാണു ചെയ്യേണ്ടതെന്നും രാജ്യഭരണത്തിന്റെ സമ്പ്രദായം എങ്ങിനെ ആയിരിക്കണമെന്നുമാകുന്നു ഇനി ആലോചിപ്പാനുള്ളതു്. രാജകൃത്യങ്ങളെ ഒന്നൊന്നായി വിവരിക്കുന്നതിനു് ഇവിടെ സ്ഥലവും ആവശ്യവുമില്ല. കൃത്യങ്ങളുടെ സ്വഭാവത്തെ ആകപ്പാടെ ഒന്നു പറയുന്നതിനു മാത്രമേ ഭാവിക്കുന്നുള്ളൂ.രാജകൃത്യങ്ങളെമാത്രം സംബന്ധിച്ചിടത്തോളം വളരെ അഭിപ്രായഭേദങ്ങളില്ല.എല്ലാ രാജ്യക്കാരുടേയും മതം ഏകദേശം യോജിച്ചുതന്നെയിരിക്കും.

രാജാവു പ്രധാനമായി മനസ്സുവയ്ക്കേണ്ടതായ സംഗതി രാജ്യഭരണം തന്റെ സ്വന്താഡംബരത്തേയും സിദ്ധാന്തങ്ങളേയും നിർവ്വഹിക്കുന്നതിനല്ലെന്നാകുന്നു.രാജ്യഭരണത്തിന്റെ ഉദ്ദേശം പ്രജകളുടെ ക്ഷേമമൊന്നുമാത്രമാകകൊണ്ടു അവരുടെ ആവശ്യത്തിന്നായി രാജാവിനെ ഉണ്ടാക്കിയിരിക്കുകയാണെന്നും,രാജാവിന്റെ ആവശ്യത്തിന്നു പ്രജകളെ ഉണ്ടാക്കിയിരിക്കുകയല്ലെന്നും സ്പഷ്ടമാകുന്നുണ്ട്.ജനങ്ങളുടെ കാര്യങ്ങൾ അന്വേഷിക്കുന്നതിനായും,അവർ അന്യോന്യം ഉപദ്രവിക്കാതെ നോക്കുന്നതിനായും അവർ തന്നെ അധികാരപ്പെടുത്തി ആക്കിയിരിക്കുന്ന ഒരാളാണെന്നുമാത്രമേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/178&oldid=159687" എന്ന താളിൽനിന്ന് ശേഖരിച്ചത്