ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

179

രാജ്യഭരണം ൧൫൭

രാജാവിനെ വിചാരിപ്പാൻപാടുള്ളു എന്നാകുന്നു ഇംഗ്ലീഷുകാരുടേയുംമററും അഭിപ്രായം. ഈ അഭിപ്രായത്തെ അവർ പല പുസ്തകങ്ങളിലും ഘോഷിച്ചിട്ടുള്ളതിനു പുറമേ പല രാജ്യഭരണവ്യവസ്ഥാപന രേഖകളിലും അവർ വെളിപ്പെടുത്തീട്ടുണ്ടു്. നമ്മുടെ ഗ്രന്ഥങ്ങളും ഈ അഭിപ്രായത്തെ അത്ര സ്പഷ്ടമായി ഘോഷിക്കുന്നില്ലെങ്കിലും പ്രജകളുടെ ക്ഷേമത്തെ വർധിപ്പിക്കുക മാത്രമാണു രാജാവിന്റെ കൃത്യമെന്നു സ്പഷ്ടമായി പറയുന്നുണ്ടു്. എങ്കിലും ഈ അഭിപ്രായങ്ങൾ തമ്മിൽ ഒരു വലിയ വ്യത്യാസമുണ്ട്. പ്രജകളുടെ കാര്യങ്ങളെ അന്വേഷിപ്പാൻ രാജാവിനെ അവർ തന്നെ അധികാരപ്പെടുത്തി എന്നാണു ഇംഗ്ലീഷുകാർ വ്യവഹരിക്കുന്നതു്. നമ്മുടെ പ്രമാണപ്രകാരം രാജാവിനു ഈ അധികാരംകിട്ടിയതു ഈശ്വരങ്കൽ നിന്നാണെന്നാകുന്നു. 'രക്ഷാർത്ഥമസ്യസർവസ്യ രാജാനമസൃജൽപ്രഭു;' എന്നും 'മഹതീദേവതാഹ്യേഷാ നരരൂപേണതിഷുതി' എന്നുംമററും മനു പറഞ്ഞിരിക്കുന്നതു നോക്കുമ്പോൾ നമ്മുടെ പ്രമാണപ്രകാരം രാജാവിനെ ഒരു ദിവ്യപുരുഷനായി വിചാരിക്കേണമെന്നു സ് പഷ്ടമാകുന്നു ഈ വിശ്വാസം ജനങ്ങൾക്കും രാജാവിനും ഉണ്ടാകുന്നതുകൊണ്ട് ഇംഗ്ലീഷുകാരുടെ പ്രമാണപ്രകാരമുള്ള രാജ്യഭരണത്തിൽനിന്നു വല്ല ന്യൂനത വരുന്നതാണൊ എന്നു മേലിൽ ആലോചിച്ചുകൊള്ളാം. എല്ലാജനങ്ങളുടേയും രക്ഷക്കുവേണ്ടി മാത്രം ബ്രഹ്മാവു രാജാവിനെ സൃഷ്ടിച്ചു എന്നു മനു പറഞ്ഞിരിക്കുന്നതിനാൽ രാജകൃത്യം ഇന്നതാണെന്നുള്ള സംഗതിയെപ്പററി ഇംഗ്ളീഷുകാരും നമ്മളും തമ്മിൽ വളരെ അഭിപ്രായഭേദമില്ല.

ഭൂരിപക്ഷഭൂരിസുഖത്തിന്നു ഇനി പ്രധാനമായിട്ടൊന്നു വേണ്ടതു നിയമങ്ങൾക്കു സർവസാധാരണത്വമുണ്ടായിരിക്കുകയാകുന്നു. എല്ലാ നിയമങ്ങളും പ്രജകളിൽ എല്ലാപേരേയും ഒരുപോലെ സംബന്ധിക്കുന്നതായിരിക്കണം. ഇപ്പോൾ ഇൻഡ്യാരാജ്യത്തു നടപ്പായിരിക്കുന്ന ശിക്ഷാനിയമപ്രകാരം ഒരു കുററത്തിനു ഒരു ജാതിക്കാർക്കു ഒരു ശിക്ഷയെന്നും മറെറാരു ജാതിക്കാർക്കു മറെറാരു ശിക്ഷയെന്നുമല്ല വ്യവസ്ഥിതമായിരിക്കുന്നതു്. ആ കുററംചെയ്താൽ ശിക്ഷ എല്ലാപേർക്കും ഒന്നുപോലെയാണു്. എന്നാൽ നമ്മുടെ പഴയ നിയമങ്ങൾക്കു ഈ അപക്ഷപാതിത്വമില്ല.സ് മൃതികൾ ജാതികളുടെ ഭേദംപോലെ ശിക്ഷയ്ക്കും ഭേദം കല്പിച്ചിട്ടുണ്ടു്. ഒരു ശൂദ്രൻ ബ്രാഹ്മണനെ അധിക്ഷേപിച്ചു പറഞ്ഞാൽ അവന്റെ നാവ് അറുത്തുകളയണമെന്നും, ബ്രാഹ്മണൻ ശൂദ്രനെയാണു അധിക്ഷേപിച്ചതെങ്കിൽ ആ ബ്രാഹ്മണനു സ്വല്പമായ ഒരു പിഴ കല്പിക്കണമെന്നുമാകുന്നു മനുസ് മൃതിയാൽ വിധിക്ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/179&oldid=159688" എന്ന താളിൽനിന്ന് ശേഖരിച്ചത്