ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രജ്യരേണം ൧൬൧

അതിൽ ചില ഗുണവാന്മാരുണ്ടാകാതിരിക്കയില്ലെന്നു തന്നെയല്ല ദുഷ്ടന്മാർക്കു അവരുടെ ദു്ർബുദ്ധിയെ പ്രകടിപ്പിക്കുന്നതിനു കുറെ ജാളം കൂടിയുണ്ടാവാൻ സംഗതിയുള്ളതാണല്ലോ.

    ഈ സമ്പ്രദായത്തിലുള്ള രാജ്യാധികാരം പാരമ്പർയ്യവഴിക്കു സിദ്ധാക്കുന്നതാണ്. രാജ്യഭരണത്തിനു പ്രാപ്തിയള്ളയുള്ള പത്തോ നൂറോ ആളുകളെ

തിരഞ്ഞെടുക്കുകയല്ല ചെയ്യന്നതു്. ഈ അധികാരം പത്തോ നൂറോ കുടുംബങ്ങൾക്കുള്ളതാണ്. ഇങ്ങനെയാകമ്പോൾ ചില മഹാഭോഷന്മാർക്കുകൂടി അധികാരം സിദിധപ്പാൻ വഴിയുണ്ടെങ്കിലും ഇതിനു ഒരു ഗുണംകൂടിയുണ്ട്. രാജ്യാധികാരം നടത്തുന്നതു വംശപാരമ്പർയ്യമാകുമ്പോൾ ആ കുടുംബങ്ങളിലുള്ളർക്ക് ചെറുപ്പകാലെ മുതുൽക്കുതന്നെ അതിനുവെണ്ട ജ്ഞാനം തന്നെത്താൻ ഉണ്ടയിരവരുന്നതിന്നു പുറമോ ആ ജ്ഞാനം സമ്പാപ്പാനുള്ള ആഗ്രഹം ശ്രമവുംകൂടി അതുപോലെതന്നെ ഉണ്ടാവാൻ ഇടയുണ്ട്. ബുദ്ധിയും വിദ്ധ്യയുതുള്ളവരിൽ തിക്കവരും രാജ്യകാർയ്യങ്ങളിൽ നിപുണന്മാരായി വരാവുന്നവൽണെങ്കിലും രാജ്യാധികാരം നടത്തുന്നവരുടെ ഇടയിൽ വളർന്നുവന്നിട്ടുള്ളവർക്കു അതിനുള്ള സാമർത്ഥ്യവും സൌകർയ്യവും വേറെതന്നെയാണു്. ബുദ്ധിയും വിദ്യയുള്ളവരിൽ ചിലർ രാജ്യാധികാരം നടത്തുന്നതിൽ വളരെ മോശമായും ഈ ഗുണം അല്പം കുറവായിട്ടുള്ളവരിൽ ചിലർ വാസനകൊണ്ടും, ശിലംകൊണ്ടും , പരിചയംകൊണ്ടും ഇതിൽ വളരെ നൈപുണ്യമുണ്ടായിട്ടും നാമെല്ലാവരും കണ്ടുവരുന്നുണ്ടല്ലോ. ഈ അവസ്ഥ ജനസമുദായ രാജ്യഭാരത്തോടു് ഉപമിക്കുമ്പോൾ പ്രഭുസമുദായ രാജ്യഭരണത്തിന്റെ പ്രധാനഗുണങ്ങളലും ദോഷങ്ങളിലും ഒന്നാകുന്നു. അധികാരം പാരമ്പർയ്യാവകാശമേകുമ്പോൾ ഭോഷന്മാർ അധികാരികളായി വന്നേക്കാം. അതുപോലെതന്നെ അധികാരികൾക്കു അവരുടെ തൊഴിലിനും പ്രത്യെക നൈപുണ്യം ഉണ്ടകുലാനും ഇടയുണ്ട്.

ഈ സമ്പ്രദായത്തിലുള്ള രാജ്യഭരണത്തിനു പ്രധാനമായി രണ്ടു ദോഷങ്ങളുണ്ടു്. ഒന്നു മനുഷ്യരുടെ സ്വാർത്ഥപരതകൊണ്ട് അനിയന്ത്രിത രാജ്യഭരണത്തിനുള്ളതുതന്നെയാണു്. പ്രഭുക്കന്മാർ ചെയ്യുന്ന ഏർപ്പാടുകളെല്ലാം ആ വർഗ്ഗത്തിന്റെ നന്മയെ ഉദ്ദെശിച്ചിരിക്കുന്നതാണു്. നിർദ്ധനന്മാരും മറ്റു സാധുക്കളും നിരാശ്രയന്മാരായിത്തീരുകയും ധരവാന്മാരായ അധികാരികൾ അവരെ ഉപദ്രവിക്കുന്നതിനെക്കുറിച്ചു ചോദ്യമില്ലാതെ വരികയും ചെയ്യാവുന്നതാണ്. നിയമങ്ങൾ മിക്കതുംതന്നെ ഈ അവസ്ഥയ്ക്കു അനുകൂലമായി വന്നേക്കാമെന്നുള്ളതിനു പുറമെ അധികാരികൾ നിയമവിരോധമായി പ്രവർത്തിക്കുന്നതിനെക്കുറിച്ചു അവരുടെ കൂട്ടുകാർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/183&oldid=159691" എന്ന താളിൽനിന്ന് ശേഖരിച്ചത്