ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬൨ ഗദ്യമാലിക ഒന്നാംഭാഗം

അത്ര കലശൽ കൂട്ടുന്നതല്ല.ഈയവസ്ഥ സ്വാഭാവികമായിട്ടുള്ളതും ഇതിനു നമ്മുടെ ചില പുരാതനനിയമങ്ങൾ ദൃഷ്ടാന്തങ്ങളുമാണ്. പണ്ടു വിദ്യയുടെ ഏകാസ്പപദം ബ്രാഹ്മണരായിരുന്നകാലത്തു രാജാക്കന്മാരുടെ ഉപദേഷ്ടാക്കളും അധികാരികളും അവരായിരുന്നു. ആ കാലങ്ങളിലുണ്ടാക്കിട്ടുള്ള നിയമങ്ങൾ മിക്കതും നിയമകർത്താക്കുന്മാരുടെ ഗോത്രനന്മയെയാണു് പ്രധനമായി ഉദ്ദെശിക്കുന്നതെന്നു ആർക്കും എളുപ്പത്തിൽ അറിയാവുന്നതാണ് . ആ ഗോത്രത്തിൽ ആരെങ്കിലും മറ്റുവർത്തിലുള്ള വല്ലവരുടേയും മേൽ വല്ല കുറ്റവും ചെയ്താൽ ഉപായത്തിൽ വല്ലപിഴയോമറ്റോ ചെയ്യുന്നതു ധാരാളമായിരിക്കുമെന്നും, മറ്റുള്ളവർ ആ ഗോത്രത്തിലുള്ളവരുടെ മേൽ ആ കുറ്റംതന്നെചെയ്താൽ അതികഠിനമായ ശിഷ അനുഭവിക്കേണ്ടിവരുമെന്നുംമറ്റുമാണു് നിയമം. ഇതുതന്നെയാണ് പ്രഭുസമുദായ രാജ്യഭരണത്തിന്റെ പ്രധാനദോഷങ്ങളിൽ ഒന്നാമതായിട്ടുള്ളതു്.

രണ്ടാമത്തെദോഷം രാജ്യഭരണത്തിന്റെ അസ്ഥിരതതന്നെ. ഇതിന്റെ കാരണമെന്താണെന്നുള്ളതിനെക്കുറിച്ചു പല അഭിപ്രായങ്ങളുണ്ടായേക്കാം. എന്നാൽ ഈ ദോഷമുണ്ടെന്നുള്ളതു അനുഭവസിദ്ധമായിട്ടുള്ളതാണ്. യൂറോപ്പിൽ ഒരുകാലത്തു പലരാജ്യങ്ങളിലും ഈ രീതിയിലുള്ള കോയ് മ നടന്നുവന്നിരുമ്മു, എന്നാൽ അതു ഒരേടത്തെങ്കിലും രണ്ടു നൂറ്റണ്ടുപോലും നിലനിൽക്കുകയുണ്ടായിട്ടില്ല. രാജാവുകൂടാതെ പ്രഭുക്കന്മാർതന്നെ രാജ്യഭരണം നടത്തുന്നേടത്തു ഇങ്ങനെ വരുന്നതു മുക്കാലും അധികാരികളുടെ സ്പർദ്ധകൊണ്ടാണും. തുല്യാധികാരത്തോടുകൂടി പലരും ഉണ്ടകയും അവർക്കു മേലാധികാരിയായി ആരും ഇല്ലാതെ ഇരിക്കുകയും ചെയുമ്പോൾ അസൂയയും സ്പർദ്ധയും വലിയ തമ്മിത്തലും ഉണ്ടാകുന്നത് സഫജമാണു്. അങ്ങനെ ലഹളയാകുമ്പോൾ രാജ്യാധികാരം മുഴുവൻ അവരുടെ കൂട്ടത്തിൽ രാജ്യതന്ത്രത്തിലും യുദ്ധവൈദശ്ധ്യത്തിലും മറ്റെല്ലാവരെക്കാൾ കേമനായിട്ടുള്ളവന്റെ കയ്യിലാകുന്നതിനാണും സംഗതി. അല്ലെങ്കിൽ രാജ്യം ബഹുനായകത്വംകൊണ്ടു ക്ഷീണിച്ചിരിക്കുന്നതിനാൽ എളുപ്പത്തിൽ മറ്റുള്ള വല്ല രാജാക്കന്മാരുടെ കയ്യിലും അകപ്പെട്ടേക്കാം. രാജാവോടുകൂടി പ്രഭുക്കന്മാർ രാജാധികാരം നടത്തുന്നേടത്തും ഇതുതന്നെയാണു് അവസാനം. എന്നാൽ ഈ അവസാനം രണ്ടുവഴിക്കായി വന്നുകണ്ടിട്ടുണ്ടും. രാജാവും തന്റെ അധികാരത്തിനു കൂടുതൽ വരുത്തുവാനും പ്രഭുക്കന്മാർ അതു കുറയ്ക്കുവാനും ശ്രമിക്കും. ഈ മൽസരം യുദ്ധത്തിൽ പർയ്യവസാനിക്കുകയും അതിന്റെ ഗതിപോനെ രാജാവു് രാജ്യഭ്രഷ്ടനായോ ഏകാധിപതിയായൊ തീരുകയും ചെയ്യു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/184&oldid=159692" എന്ന താളിൽനിന്ന് ശേഖരിച്ചത്