ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

185 രാജ്യഭരണം ൧൬൩ ന്നതാണ്. രാജാവു് രാജ്യഭ്രഷ്ടനാകുന്നപക്ഷം മുൻപറഞ്ഞപോലെ കാലക്രമം കൊണ്ടു് പ്രഭുക്കന്മാർ തമ്മിൽ തല്ലി അതിലൊരുവനോ മററു വല്ല രാജാവോ ഏകാധിപതിയായി വരാവുന്നതാകുന്നു.യുദ്ധത്തിൽ രാജാവു് ജയിക്കുന്നപക്ഷം അനിയന്ത്രിതരാജ്യഭരണമായി തീരുന്നതുമാണ് .അസ്ഥിരത എന്ന ദോഷം പ്രഭുസമുദായ രാജ്യഭരണത്തിനുള്ളതുപോലെ മറെറാരു സമ്പ്രദായത്തിലുള്ള കോയ്മയ്ക്കുമില്ല .അതുകൊണ്ടാണു് ഓരോകാലങ്ങളിൽ ഇതുപോലെ രാജ്യങ്ങളിലും ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ഒരേടത്തും ഇല്ലാതെയായിപ്പോയതു്. എല്ലംകൂടി നോക്കിയാൽ ഈ സമ്പ്രദായത്തിലുള്ള രാജ്യഭരമണം അനിയന്ത്രിതരാജ്യഭരമത്തേക്കാൾ മേലേയാണെന്നു പറവാൻ പാടില്ലെന്നാമണു് വെള്ളക്കാരിൽ മിക്കവരുടേയും അ‌ഭിപ്രായം .സ്പർദ്ധയും മററുംകൂടാതെ നടക്കുന്നകാലത്തു ഇതു അനിയന്ത്രിതരാജ്യഭരണത്തേക്കാൾ വളരെ നന്നായിരിക്കുമെങ്കിലും രാജ്യഭരണത്തിനു് മുഖ്യമായി വേണ്ടതായ സ്ഥിരത ഇതിനില്ലാത്തതിനാൽ ഇതിനെ അത്ര പ്രധാനമായി ഗണിക്കുവാൻ പാടുള്ളതല്ല.

         പ്രഭുസമുദായരാജ്യബരണം വേറെ ഒരുവിധത്തിൽ കൂടിയുണ്ടു് . അതിനു മേല്പറഞ്ഞ രീതിയുടെ ഛായ അശേഷമില്ല .ഒരുകാലത്തു യൂറോപ്പിൽ മിക്ക രാജ്യങ്ങളിലും ഇതായിരുന്നു നടപ്പു് .പണ്ടു കൊച്ചിയിലും ഏകദേശം ഈ സമ്പ്രദായം നടന്നുവന്നിരുന്നതിനാൽ അതിന്റെ സ്വഭാവത്തെ പറഞ്ഞാൽ മററതെല്ലാം സ് പഷ്ടമാകുന്നതാണു്-കൊച്ചീരാജാവിന്റെ കീഴിൽ പാലിയത്തച്ഛൻ,മനയ്ക്കോട്ടച്ഛൻ എന്നു് രണ്ടു പ്രധാന നാടുവാഴികളുണ്ടായിരുന്നു.അവരിൽ ഒരാൾക്കു വടക്കേഭാഗത്തിന്റെയും മറേറ ആൾക്കു തെക്കേഭാഗത്തിന്റെയും മേൽക്കോയ്മയായിരുന്നു. അവരിൽ ഓരോരുത്തരുടെ കീഴിൽ ഇരുപത്തിനാലു കാർയ്യക്കാരന്മാരുണ്ടായിരുന്നു.ഇവർ ചില്ലറ നാടുവാഴികളായിരുന്നു. ഇവർ കരം പിരിച്ചു അതിൽ ഒരോഹരി മേൽകോയ്മയ്ക്ക കൊടുക്കുകയും യുദ്ധകാലത്തു ഇത്ര ഭടന്മാരെ ഹാജരാക്കുകയും 

ചെയ്യണമെന്നണു് നിയമം. ഇങ്ങിനെയുള്ള രാജ്യദാരണത്തിന്റെ ദോഷം സ്പഷ്ടമാണല്ലോ.പ്രഭുക്കന്മാരെക്കൊണ്ടുള്ള ശല്യത്തിനു കുറവുണ്ടാകയില്ലെന്നുതന്നെയല്ല പലർകൂടി ആലോചിച്ചു ചെയ്യുന്നതുകൊണ്ടുള്ള ഗുമവും സിദ്ധിക്കയില്ല.അവരവരുടെ അധികാരത്തിൻ കീഴിലുള്ള ദേശങ്ങളിൽ അവർക്കു ബോധിച്ചതുപോലെ ചെയ്യാം.

(0)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/185&oldid=159693" എന്ന താളിൽനിന്ന് ശേഖരിച്ചത്