ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

186

                                                       ൩൨..  ഭൂരിപക്ഷഭൂരിസുഖം
               ----------------------------
        രാജ്യഭരണത്തിന്റെ ഉദ്ദേശം ഭൂരിപക്ഷം ജനങ്ങളുടെ ഭൂരിസുഖമാണെന്നു ഇതിനുമുമ്പിൽ പറഞ്ഞിട്ടുണ്ടല്ലോ . എന്നാൽ ഭൂരിപക്ഷഭൂരിസുഖമെന്ന പ്രമാണത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നു അറിയേണ്ടതാകകൊണ്ടു് ആ സാഗതിയെപ്പററി ഇവിടെ അല്പം പറയേണ്ടുയിരിക്കുന്നു.
    പല തത്വവാദികളുടേയും അഭിപ്രായത്തിൽ രാജ്യഭരണത്തിന്റേയും,നിയമനിർമ്മാണത്തിന്റേയും, നീതിശാസ്ത്രത്തിന്റെയും അടിസ്ഥാനം ഭൂരിപക്ഷഭൂരിസുഖമായിരിക്കണം. നീതിശാസ്ത്രമെന്നു പറയുന്നതു നാം ആത്മാർത്ഥമായും, പരാർത്ഥമായും ചെയ്യേണ്ട കർമ്മങ്ങളെ കാണിച്ചതരുന്ന ശസ്ത്രമാകുന്നു. പരദ്രവ്യത്തെകാംക്ഷിക്കരുതെന്നും 'സത്യത്തെമറയ്ക്കൊലാ മൃത്യുവന്നടുത്താലും' എന്നും, "സർവഭൂതങ്ങളേയും കാണേണം തന്നെപ്പോലെ" എന്നും മററുമുള്ള സദാചാരങ്ങളെപ്പററിയുള്ള ഉപദേശങ്ങളും വ്യവഹാരങ്ങളുമാണു് ഇതിൽ അടങ്ങിയിരിക്കുന്നതു്. ഈ കൃത്യാകൃത്യനിർദ്ദേശത്തിന്റെ ഉദ്ദേശവും ഭൂരിപക്ഷഭൂരിസുഖമാണു്. അസത്യം പറയുന്നതിലും മററും മോഷമില്ലെന്നോ പരാർത്ഥമായി യത്നിക്കുന്നതിനും മററും ഗണമില്ലെന്നോ കല്പിക്കുന്നതായാ ജനങ്ങൾക്കു വളരെ ഉരദ്രവങ്ങളും അസൌകർയ്യങ്ങളും നേരിടുന്നതാണല്ലോ. 

നിയമങ്ങളുണ്ടാക്കന്നതിന്റേയും ആവശ്യം ഇതുതന്നെയാണ്. നീതിശാസ്ത്രത്തിൽ പരഞ്ഞിരിക്കുന്ന കൃത്യാകൃത്യങ്ങളെ രാജളശാസനകൊണ്ടും അനുഷ്ഠിപ്പിക്കുകയോ,ത്യജിപ്പിക്കുകയോ ചെയ്യുന്നതിനാണു് നിയമം. ഇന്നതു ചെയ്യന്നവരെ രാജാവു രക്ഷിക്കുമെന്നും, ഇന്നതു ചെയ്യുന്നവരെ ശിക്ഷിക്കുമെന്നും നിയമം വിധിക്കുന്നതുകൊണ്ടണു് ജനങ്ങൾ അന്യോന്യം ഉപദ്രവങ്ങൾ ചെയ്യാതെ ഒരുവിധം അന്യോന്യസഹായത്തോടുകൂടെ ഉപജീവിക്കുന്നതു്. എന്നൽ രാജ്യഭരണസമ്പ്രദായത്തിന്റെ ദോഷംകൊണ്ടൊ മനുഷ്യരുടെ ബുദ്ധിക്കുറവുകൊണ്ടൊ ചില നിയമങ്ങൾ‌ ഈ ഉദ്ദേശത്തെ പൂർണ്ണമായി നിർവഹിക്കുന്നതിനു മതിയാകാതെയും മതിയാകുന്ന നിയമങ്ങളെത്തന്നെയും വേണ്ടവിധത്തിൽനടത്താതേയും വന്നേക്കാം. എങ്കിലും ഇതിനെ എല്ലായ് പോഴും ​ഓർമ്മവച്ചു് രാജാവ് ഏതെങ്കിലും നിയമമുണ്ടാക്കുമ്പോൾ പ്രത്യേകം ആലോചിക്കേണ്ടതു ആ ഭൂരിപക്ഷം ജനങ്ങൾക്കു ഭൂരിസുഖത്തെ ഉണ്ടാക്കുന്നതാണോ എന്നകുന്നു. അതു വരുത്തുന്നതിനു് നിയമങ്ങൾ പ്രത്യേകമായി വേണ്ടുന്ന ഗുണം സർവ്വസാധാരണത്വ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/186&oldid=159694" എന്ന താളിൽനിന്ന് ശേഖരിച്ചത്