ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬൬ ഗദ്യമാലിക ഒന്നാംഭാഗം 188

      പ്രജാപരിപാലനത്തിനു ഓരോ രാജ്യങ്ങളിൽ ഓരോ കാല

ങ്ങളിലായിട്ടു് എന്തെല്ലാം ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും, ആ ഏർപ്പാടുകളിൽ എന്തെല്ലാം ന്യൂനതകളുണ്ടെന്നും മററും പരിശോ ധിക്കുന്നതിൽ ഭൂരിപക്ഷഭൂരിസുഖത്തെയാണ് അടിസ്ഥാനമായ പ്രമാണമായി സ്വീകരിക്കണ്ടതു് . അതിനെ സാധിപ്പിക്കുന്നതിനു് മതിയാകാത്ത ഏർപ്പാടുകൾ സദോഷങ്ങളെന്നും സാധിപ്പിക്കു ന്നവ പ്രശസ്തങ്ങളെന്നുമാണു ഞങ്ങളുടെ അഭിപ്രായം. ------(​൦)​-----​​

൩൩.. ഭൂസ്വത്തു് .

	       _____
   മനുഷ്യരുടെ മുഖ്യമായ പഠിപ്പ്  മനുഷ്യവർഗ്ഗത്തെപ്പററിത്ത

ന്നെയാണെന്നു് യോഗ്യൻമാർ അഭിപ്രായപ്പെടുന്നുണ്ടു് . അതു യഥാർത്ഥമാണ് . ആദ്യം അവനവനെ അറിഞ്ഞിട്ടു വേണമ ല്ലോ മററുളളവരെപററി അറിഞ്ഞു തുടങ്ങുവാൻ .എന്നാൽ ഈ പഠിപ്പ് പ്രയാസം ഇല്ലാത്തതാണെന്നോ വേഗത്തിൽ കഴിക്കാ വൊന്നാണെന്നോ ആർക്കും വിചാരിച്ചുകൂടാ . യോഗ്യന്മാരായ പലരും ഇപ്പോളും ഇതിൽ പരിശ്രമിച്ചു പുതിയതായ പല സംഗ തികളും കണ്ടു പിടിക്കാനുണ്ടു് .അവയെ എല്ലാം വിസ്താരമായി എഴുതുവാൻ ഇപ്പോൾ കഴിയാത്തതിനാലും , ഇപ്പോൾ വിവരി പ്പാൻ പോകുന്ന സംഗതികൾ അവയിൽ മുഖ്യമായിട്ടുള്ളവയാ കയാലും, കുറച്ചു കാലങ്ങൾക്കിപ്പുറമായി മലയാളത്തിൽ ഉണ്ടായ പല തർക്കങ്ങളും തീർച്ചപ്പെടുത്തുവാൻ ഇതിന്റെ അറിവു മുഖ്യാ വശ്യമായിട്ടുള്ളതാണെന്നു് എനിക്കു തോന്നുകയാലും , ചുരുക്കമാ യ ഒറു വിവരണമെങ്കിലും ഇതിനെപ്പറ്റി ചെയ്യേണ്ടതാണെന്നു് ഞാൻ വിജാരിക്കുന്നതാണ്.

   മനുഷ്യരുടെ ആദ്യകാലത്തിൽ അവർ ശുദ്ധമേ മൃഗപ്രായൻമാ

രായി ഗുഹകളിലും മറ്റും താമസിച്ചു കണ്ണിൽകാണുന്ന ജന്തുക്കളെ കൊന്നോ, കായ്കനികൾ ശേഖരിച്ചോ, ഭക്ഷണം കഴിച്ചു വന്നിരുന്നു എന്നും , അന്നു് അവർക്കു് മരം കൊണ്ടും കല്ലുകൊണ്ടും ഉണ്ടാക്കാൻ കഴിയുന്നതായ ആയുധങ്ങൾ അല്ലാതെ വേറെ യാതൊന്നും ഉണ്ടായിരുന്നില്ലെന്നും , ഓരോരുത്തൻ അവനവന്റെ ഇടം മാത്രം നോക്കി നടന്നിരുന്നു എന്നും മറ്റും ആണ് ,ഈ വിഷയങ്ങളിൽ പരിശ്രമിച്ച യൂറോപ്പിലെ ആധുനികപണ്ഡിതൻമാർ അഭിപ്രായപ്പെ ടുന്നതു്. ഗുഹകളിലും മറ്റു ചില സ്ഥലങ്ങളിലും മനുഷ്യരുടെ

എല്ലുകളും അവർ ഉപയോഗിച്ചുവന്നിരുന്നവയായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/188&oldid=159696" എന്ന താളിൽനിന്ന് ശേഖരിച്ചത്