ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭൂസ്വത്ത് 191


ആദ്യത്തെ നിലയാണ് ഇങ്ങിനെയുള്ള ഓരോ സംഘങളിൽ ആളുകൾ വർദ്ധിച്ചു വർദ്ധിച്ചു വന്നു ഭൂമിയിൽ പ്രയത്നം കൂടാതെ കണ്ടുണ്ടാകുന്ന ഭക്ഷണസാധനങ്ങളും കാട്ടുമൃഗങളും ഉപജീവനത്തിന് പോരാതെ വന്നപ്പോൾ ഈ സഞ്ജാരികൾ അവരവർ തൽക്കാലം താമസിപ്പിക്കുന്ന സ്ഥലം കൃഷി ചെയ്യുവാൻ തുടങ്ങി. ഉടനെ അതു വളരെ ആദായമുള്ള പ്രവൃത്തിയാണെന്ന് കണ്ടു. കൃഷിക്കു മുഖ്യമായി വേണ്ടവ ഭൂമി,അദ്വാനിക്കാനാളുകൾ, മൂലധനം, ഇവകളാണല്ലോ. (മൂലധനം എന്നു വച്ചാൽ ഒരു തവണ വിളയിട്ട് അതു ഫലമായി അനുഭവിക്കാറാവുന്നതുവരെ അദ്വാനിക്കുന്നവർക്കും വേറെ കൃഷിസാമാനങ്ങൾക്കും വേണ്ടി ചിലവഴിക്കാനുള്ള ധനം, വിത്തു, വല്ലി, കന്നുവാലികൾ മുതലായവ) ഇവമൂന്നും അവർക്ക് ധാരാളമായി ഉണ്ടായിരുന്നു എന്നു് സ് പഷ്ടാമാണല്ലോ. ഭൂമി ധാരാളം, പ്രവൃത്തികൾ ​എടുപ്പാൻ തങ്ങളുടെ കൂട്ടത്തിതന്നെ ആളു തയ്യാർ. എന്നു വേണ്ട കാലികൾ അവരുടെ കൈവഷം അനവധി. ഈവക അദ്യായങ്ങൾ അവർക്കു് ഉണ്ടായിരുന്നതിനാൽ കൃഷിവൃത്തിയിൽ അവർക്കു് വളരെ ഗുണം സിദ്ദിച്ചു.

                                        നമ്മുടെ കൃഷിക്കാർക്കു് അധികമായ ആദായം എന്തു കൊണ്ടാണ് ഉണ്ടാകാത്തതു് എന്നു് ഇതിൽ നിന്നു് എളുപ്പത്തിൽ മനസ്സിലാക്കാം. അവർക്കു് പരിഷ്കാരം അധികം വർദ്ദിച്ചു് ഇപ്പോഴത്തെ കാലത്തെ പണി ആയുധങ്ങൾ കൂടി ഉണ്ടാക്കാമായിരുന്നെങ്കിൽ എത്രയോ അധികമായിട്ടുള്ള ആദായം അനുഭവിക്കാമായിരുന്നു എങ്കിലും അവരുടെ ഇന്നത്തെ ആദായവും ഒട്ടും പോരാതെ ആയിരുന്നില്ല. അവരുടെ ആദായം കണ്ടാൽ ഭൂമീദേവി എത്രയോ ദയവുള്ള ഒരു അമ്മ ആയതിനാലും തന്റെ പുത്രന്മാർ കുറച്ചു അദ്വാനിക്കുന്നത് കണ്ടപ്പോഴും അതിനു മുമ്പ്അങ്ങിനെ പതിവില്ലാതിരുന്നതിരുനാലും അവരെ ഉത്സാഹിപ്പിപ്പാനോ ഇത്ര നല്ലതായ സമ്മാനം അവർക്കു കൊടുപ്പാനോ ആ ദേവി നിശ്ചയിച്ചതു് എന്നു സംശയിപ്പാൻ ഇടയുണ്ടു്.

നമ്മുടെ രാജാവുകുട്ടി ഇപ്പോൾ അധികം പരിഷ്കാരം സിദ്ധിക്കാത്തവരുടെ ഉത്സാഹത്തിനു് അമിതമായ അനുഭവം കൊടുത്തു വരുന്നില്ലല്ലോ. കാലന്കൊണ്ട് ഈസഞ്ജാരികൾ അവരുടെ സഞ്ജാരം എല്ലാം കൃഷിക്കാരായി തങ്ങൾക്കുള്ള മൃഗങ്ങളെ കൃഷിയിലേക്കു് ഉപയോഗിച്ചും കൊയ്ത്തു കഴിയുന്നവരെ ഭക്ഷണത്തിനു വേണ്ടുന്ന മാസം, പാൽ, നെയ്യു് മുതലായവയും വസ്ത്രങ്ങൾക്കു തോൽ, രോമം, മുതലായവയും അവയിൽ നിന്നു്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/191&oldid=159699" എന്ന താളിൽനിന്ന് ശേഖരിച്ചത്