ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

193

                                                                                                    ഭൂസ്വത്തു്                                                                                      ൧൭൧

വീടുകെട്ടും, ഇങ്ങിനെ അനേകം വീട്ടുകാരായി ഒരു കുടുംബംതന്നെ ഭാഗിച്ചു എങ്കിലും അവർക്കു സ്വകാര്യസ്വത്തുണ്ടായിരുന്നില്ല.സംഘത്തിലെ വലിയ ആളുടെ കല്പനയനുസരിച്ചു എല്ലാപേരും നടന്നും;കൃഷിമുതലായ പ്രവൃത്തികൾ ഒന്നായി യോജിച്ചുചെയ്തും,സംഘത്തിൽ വലിയ ആൾ ശേഷമുള്ള ആളുകൾക്കു ഭക്ഷണത്തിന്നും മറ്റും ദിവസേന അളന്നുകൊടുത്തും,അദ്ദേഹം അവരെ എല്ലാരേയും രക്ഷിച്ചും,അറ്റകുറ്റങ്ങൾ അന്വേഷിച്ചും വന്നിരുന്നു.

           കുറച്ചുകാലങ്ങൾ ക്കുമുമ്പുകൂടി യൂറോപ്പിൽ റഷ്യരാജ്യത്തു്  ഈ നിലയിലുള്ള കുടുംബക്കാരെ കാണ്മാനുണ്ടായിരുന്നുപോൽ! ഇങ്ങിനെ അധികകാലം കഴിയുന്നതിനുമുമ്പായി അതാതുദിവസം അളന്നുകൊടിക്കുന്ന സമ്പ്രദായം മാറ്റി,  ഒരു കാലത്തേക്കു ഒന്നായി കൊടുത്തുതുടങ്ങിഇങ്ങിനെ  കുറേക്കാലം കഴിഞ്ഞതിന്ശേഷം ഓരോരുത്തർക്കു വിഹിതമായി കൊടുത്തുവന്നിരുന്ന നെല്ല് കിട്ടുവാനുള്ള സ്ഥലം ഭാഗിച്ചുകൊടുത്തു.  ഓരോരുത്തർ അവനവനുള്ള ഭാഗംമാത്രം കൃഷിചംയ്തുതന്നെ തുടങ്ങി.  ഓരോരുത്തർക്കു പാർപ്പാൻ പ്രത്യേകം വീടുണ്ടായപ്പോൾ സ്വകാര്യസ്വത്തു ഉത്ഭവിച്ചു എങ്കിലും ഇപ്പോൾ അതു അധികം സ്പഷ്ടമായിക്കണ്ടുതുടങ്ങി. എല്ലാവരും  എല്ലാ സ്ഥലവും ഒരുപോലെ അനുഭവിക്കേണ്ടതാക കൊണ്ടും കൊല്ലംതോറും ഓഹരിസ്ഥലങ്ങൾ മാറ്റി മാറ്റി ഓരോരോതറവാട്ടുകാർക്ക് കൊടുത്തു വന്നിരുന്നു. ഇങ്ങിനെയാവുമ്പോൾ കാലംകൊണ്ടു  നല്ല സ്ഥലങ്ങൾ എല്ലാവരുടെ   കൈവശത്തിലും വരുമല്ലോ.
                                                        ഇതുപ്രകാരമുള്ള   ഗ്രാമങ്ങൾ യൂറോപ്പിൽ  ധാരാളം  ഉണ്ടായിരുന്നു. ഈ രാജ്യത്തും ഉണ്ടായിരുന്നു എന്നു ഊഹിക്കുവാൻ കാരണങ്ങളുണ്ട്.  പണ്ടത്തെ കൂട്ടുസ്വത്തുസംമ്പ്രദായത്തിന്റെ ഒരു ചിഹ്നമായി ഭൂമി ഊഴമിട്ടു  കൃഷിചെയ്യുന്ന സമ്പ്രദായം  ഇപ്പോഴും തീരെ നശിച്ചിട്ടില്ലെന്നു വയിഗ്രാസായ് പ്  അവർകൾ  അദ്ദേഹത്തിന്റെ മലർബാലാ എന്ന  പുസ്തകത്തിൽ പ്രസ്താവിക്കുന്നുണ്ടു്. ഈ നിലയിലുള്ള ഒരു ഗ്രാമസംഘത്തിന്റെ  സ്ഥിതി ചുരുക്കത്തിൽ ഇവിടെ വിവരിക്കാം.
                                                                                                        ഇങ്ങിനെ ഒരു ഗ്രാമസംഘം ഒരു ദിക്കിൽ   പാർപ്പായാൽ  ആ സംഘംവകയായ  ഭൂമി മുഴുവൻ,൧.ഗ്രാമസ്ഥലം, ൨.കൃഷിസ്ഥലം, ൩..തരിശു  ഇങ്ങിനെ മൂന്നായി ഭാഗിക്കും.  ഗ്രാമസ്ഥലത്തിൽ  ആ സംഘത്തിലുള്ള  എല്ലാ തറവാട്ടുകാർക്കും ഓരോ  വീടുണ്ടാക്കുവാൻ  അതിനെ ഒപ്പൊപ്പം ഭാഗിക്കും. കൃഷിസ്ഥലം  എല്ലാവീട്ടുകാർക്കും ഒപ്പം ഭാഗിക്കും.എന്നാൽ  ഒരേ കൃഷിതന്നെ എ


൧൭൨ ഗദ്യമാലിക ഒന്നാംഭാഗം

194










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/193&oldid=159701" എന്ന താളിൽനിന്ന് ശേഖരിച്ചത്