ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭുസ്വത്തു് ൧൭൩

നുള്ള വാസന മനുഷ്യരുടെ ഇടയിൽ ഉണ്ടായിരൂന്നു എന്നും മററും ആകുന്നു. എന്നാൽ അര്യയ്യന്മാരുടെ ഇടയിൽ ഇങ്ങിനെ വളർന്നുണ്ടായതാണ് ഈ സ്വകാര്യ സ്വത്തുഎന്നുപറയുമ്പോൾ ഒരു കൂട്ടത്തിൽ നിന്നു മറെറാരുത്തർ കണ്ടെടുത്തതായോ,ഈ സമ്പ്രദായമെന്നു് ഊഹിപ്പെനിടയൂണ്ട്. റഷ്യാ,ബിലാത്തി,ഇന്ത്യാ ഇവിടങ്ങളിൽ ഒരേമാതിരി നടപടി കാണുന്ന സമയം ഇതു് എങ്ങിനെ ഈ മുന്നുദിക്കിലും നടപ്പായി,ഏതുദിക്കിൽ ആദ്യം അതു കണ്ടു പിടിച്ചു,ഏതേതുകൂട്ടർ അതിനെ പിന്തുടർന്നു?" എന്നോക്കെ ആലോചിപ്പാനിടയുംണ്ട്. എന്നാൽ ഇതിന്റെ സ്വഭാവം അങ്ങിനെ ഒന്നും അല്ല.കൂട്ടുസ്വത്തിന്റെ മുലം ആര്യന്മാർ ആദ്യം പിരിഞ്ഞു താവഴികളായി പോരുന്നതിന്നു മുമ്പായി തന്നെ അവരുടെ ഇടയിൽ നടപ്പായിരുന്നു എന്നും, പിന്നെ ഓരോ സംഘക്കരുടെ ഇടയിൽ പ്രത്യേകം പ്രത്യേകം പരിഷ്കാരം വർദ്ധിച്ചു് ഈ നിലയിൽ വരുന്നതാണെന്നും,പരിഷ്കാരം വർദ്ധിക്കുമ്പോൾ ഓരോരോ ജാതിക്കാരുടെ ഇടയിൽ ഇങ്ങിനെ വരുന്നതു അതിന്റെ സ്വഭാവമാണെന്നും അതുകൊണ്ടു് ഒരു കൂട്ടരെ മറെറാരു കൂട്ടർ പിൻതുടർന്നു എന്നു വിചാരിപ്പാൻ പാടില്ലെന്നുമാണ് വിദ്വാന്മാർ പറയുന്നതു് യൂറോപ്പിൽ ഭൂമിയെയും അതിന്മേൽ ഉള്ള അവകാശങ്ങളേയുംപററി ഒരോരോ അന്വേഷണങ്ങൾ നടത്തിവരുന്ന സമയം വസ്തുമുതൽ സ്വകാര്യയ്യസ്വത്തായിട്ടാണ് ആദ്യം ഉത്ഭവിച്ചതു് എന്നും, പിന്നെ അതു കൂട്ടുസ്വത്തായതാണെന്നും ആയിരുന്നു ആളുകൾ വിചാരിച്ചു വന്നിരുന്നതു്. നാല്പതുകൊല്ലങ്ങൾക്കിപ്പൂറമായി ഈ വിഷയത്തിൽ ചിലർ അതിയായിച്ചെയ്ത പ്രയത്നത്താൽ ഈ വിചാരം തൈററാണെന്നു ദൃഷ്ടാന്തപ്പെടുകയും നേരെ വിപരീതമായ ഒരഭിപ്രായം ജനങ്ങളുടെ ഇടയിൽ ഉണ്ടായിത്തീരുകയും ചെയ്തു ഈ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുഖണ്ഡം പിടിച്ചു സ്വാധീനമാക്കിയതിന്നുശേഷം ആകുന്നു ഇവിടെ ഗ്രാമസംഘങ്ങളായിട്ടാണ് ആളുകൾ പാർത്തുവന്നിരുന്നതു് എന്നു യൂറോപ്യർക്ക മനസ്സിലായതു്. ഇവിടെ ഇപ്പോഴും ഈ നിലയിൽ ആളുകൾ പാർത്തുവരുന്നുണ്ട്. ഈ രാജ്യത്തിൽ വളരെ സ്ഥലങ്ങളിൽ അതിന്റെ ലക്ഷണങ്ങൾ മാഞ്ഞുപോയിരിക്കുന്നുവെങ്കിലും സൂക്ഷ്മമായി നോക്കിയാൽ ഈ കാര്യയ്യം ദ്രഷ്ടാന്തമാകുന്നതാണ്. ഈ സംഘക്കാരുടെ ഇടയിൽ അതാതു രാജ്യത്തയ്ക്ക് പ്രത്യേകം സംബന്ധിക്കുന്ന ചില ചില്ലറ നിയമങ്ങളിൽ വ്യത്യാസമുണ്ടാകുമെ

25










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/195&oldid=159703" എന്ന താളിൽനിന്ന് ശേഖരിച്ചത്