ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭൂസ്വത്ത് ൧൭൭൭ ട്ടുകാരുടെ പിടിയിൽനിന്നു വിട്ടു് അധികം പരിഷ് കാരം സിദ്ധിക്കത്ത അന്നത്തേക്കാലത്തു ആളുകൾ രസത്തിന്നു,കൊള്ളയിട്ടു പണവും ഭൂമിയും സമ്പാദിപ്പാനും തമ്മിൽ കലശൽ കൂടിയിരുന്നു എന്നും,ഓരോ രാജാക്കന്മാർ തങ്ങളുടെ സംഘക്കാരോടു കൂടിമറെറാരു ദിക്കിൽ ചെന്നു ആവരെ യുദ്ധത്തിൽ തോല്പിച്ചു വന്നുവെന്നും കാണുന്നു. മേൽവിവരിച്ച വിധത്തിൽ ഒരു കരാറോടുകൂടിയൊ കപ്പത്തിന്മേലൊ,തന്റെ കീഴിൽ നിർത്തുകയൊ തന്റെ കൂട്ടർക്കുതന്നെ മേൽപ്രകാരം ഭാഗാചെയ്തുകൊടുക്കുകയോ ചെയ്തിരുന്ന പതിവു സാധാരണയായിരുന്നു എന്നും ചരിത്രപുസ്തകങ്ങളിൽ കാണ്മാനുണ്ടു്

       ഇതിനാൽ ഒരു രാജാവും അദ്ദേഹത്തെ സഹായിപ്പാൻ കുറെ പ്രഭുക്കന്മാരും, അവർക്കു ചില ഇടപ്രഭുക്കന്മാരും,അവർക്കു അവരുടെ തഴെ ചില നാടുവാഴികളും ഉള്ളതായ  ഒരുമാതിരി ഭരണം നടപ്പായി. രാജാവു തന്റെ രാജ്യം മുഴുവൻ പ്രഭുക്കന്മാർക്കും, അവർ തന്താങ്ങളുടെ ഇടപ്രഭുക്കന്മാർക്കും,അവർ അതിൽ  താണവർക്കും,  ഇങ്ങിനെ ഭാഗിച്ചു കൊടുത്തും അതിന്നു പകരം പ്രഭുക്കന്മാർ രാജാവിന്നും ഇടപ്രഭുക്കന്മാർ പ്രഭുക്കന്മാർക്കും,  ഇങ്ങനെ താണതരത്തിലുള്ളവർ തന്താങ്ങളുടെ മേലേയുള്ളവർക്കു മാത്രം യുദ്ധം മുതലായ അവസരങ്ങളിലും മറ്റും ആവശ്യപ്പെടുമ്പോൾ ദേഹം, പണം, ആൾ ഇവകൾ കൊണ്ടു സഹായിച്ചും മേലേയുള്ളവർ താഴെയുള്ളവരുടെ നന്മയ്ക്കായി സകല അറ്റകുറ്റങ്ങളും അന്വേഷിച്ചും സ്ഥാനമാനങ്ങൾ  കല്പിച്ചു  കൊടുത്തും വന്നു.ഇതു രാജാക്കന്മാക്കു ആദ്യം ഗുണമായിത്തന്നെ തീർന്നിരുന്നു. സദാ യുദ്ധമുണ്ടായിരുന്നു ആ കാലത്തു രാജാവുതന്നെ സൈന്യം മുതലായവ ശേഖരിക്കണമെങ്കിൽ വളരെ പ്രയാസമായിരുന്നു. ഇങ്ങനെയുള്ള ചട്ടവും യൂറോപ്പിൽ പല ദിക്കിലും ബർമ്മു, ജപ്പാൻ മുതലായ ദിക്കുകളിലും ആഫ്രിക്കയിൽ-കാൺഗോഅംട്ടിഗാല, മുതലായ ദിക്കുകളിലും ഈ രാജ്യത്തും കാണ്മാനുണ്ടു്. ഇതും പരിഷ് കാരം വർദ്ധിച്ചു വരുമ്പോൾ എല്ലാ രാജ്യക്കാരുടെ ഇടയിലും സ്വാഭാവികമായി ഉണ്ടായിരുന്ന ഒരു ചട്ടമണെന്നാണ് ഓർമ്മവക്കേണ്ടതു്

ആ കാലത്തു ഭൂസ്വത്ത് വളരെ കാർയ്യമാക്കി വിചാരിച്ചു വണിരുന്നതിനാൽ അധികം ഭൂമിയുള്ളവൻ വലിയ പ്രമാണിയായിരുന്നു. മേൽവിവരിച്ച ചട്ടത്തിൽ നിന്നു കാലംകോണ്ടുണ്ടായ അനുഭവം എല്ലവർക്കും സംഘത്തിൽ ഒരുപോലെ അധികാരങ്ങൾ ഉണ്ടായിരുന്നതു് ഇല്ലാതായാലും, ഭൂമി ഓരോ പ്രവൃത്തികൾക്കു പ്രതിഫലമായി ഓരോരുത്തർക്കു കൊടുത്തതായിരുന്നുള്ള വിചാരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/199&oldid=159706" എന്ന താളിൽനിന്ന് ശേഖരിച്ചത്