ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൨ ഗദ്യമാലിക ഒന്നാംഭാഗം ൽ തന്നെയാണ് സ്ഥാനംപിടിച്ച താമസിച്ചതു്. തെക്കേമഠം നടുവിലേമഠം എന്നു പറയുന്ന മൂന്നു സ്ഥലങ്ങൾ സന്യാസിമഠങ്ങളും ശങ്കരാചാ൪യ്യരുടെ മലയാളശിഷ്യകളാൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളതും ആകുന്നു. ഇതിൽ വടക്കേമഠത്തിൽ ഒഴികെ ശേഷം രണ്ടു മഠങ്ങളിലും ഇന്നും സ്വാമിയാന്മാരുണ്ടെന്നു പറയേണ്ടതില്ലല്ലോ. എന്നാൽ വടക്കേമഠത്തിൽ മാത്രം സന്യാസം നിന്നുപോകുന്നതിനുള്ള കാരണം പറയാം.

      ഒരു കാലത്തു വടക്കെമഠത്തിൽ ഒരു എമ്പ്രാ൯ സ്വാമിയായിരുന്നു. പണ്ടു ഈ മഠങ്ങളിൽ എമ്പ്രാന്മാ൪ക്കു സാധാരണയായി സന്യാസം കൊടുത്തിരുന്നതുപോലെ ഇക്കാലത്തു കൊടുക്കാമൊ എന്നു സംശയമാ​ണ്. അക്കാലത്തു് അദ്ദേഹം ഒരാൾ മാത്രമേ ആ മഠത്തിലേക്കു സന്യസിച്ചിട്ടുണ്ടായിരുന്നുള്ളു. ബാല്യത്തിൽ തന്നെ സന്യസിച്ചിരുന്നതുകൊണ്ടു് അദ്ദേഹത്തിന്റെ വൃദ്ധയായ അമ്മയ്കു വളരെ വ്യസനവും കുണ്ഠതിവും ഉണ്ടായിരുന്നു. ഒരിക്കൽ പൂ൪വാശ്രമത്തിൽ ചെന്നിരുന്ന സമയെ ഇതുപോലെയുള്ള വ്യസനം ഇനിഒരു അമ്മമാ൪ക്കും ഉണ്ടാകാ൯ സംഗതിവരാതിരിക്കണമെന്നു സ്ത്രീബുദ്ധിയോടു തന്റെമകനെ വിളിച്ച് മേളിൽ ആ൪ക്കും സന്യാസം കൊടുക്കരുതെന്നു കാവുപിടിച്ചു സത്യം ചെയ്യിപ്പിച്ചു. ഒരു സന്യാസി സന്യാസം കൊടുത്തല്ലാതെ സ്വസ്ഥനു സന്യാസിയാകുവാ൯ തരമില്ല. വടക്കേമഠത്തിലുണ്ടായിരുന്ന സ്വാമിയാരു് ഒരാൾ മാത്രയി ശേഷിച്ചിരുന്നതിനാലും അദ്ദേഹത്തിനു സത്യം നിമിത്തം മറ്റാ൪ക്കും സന്യാസം കൊടുപ്പാ൯ നിവൃത്തിയില്ലാതെ വന്നതിനാലും ഈ മഠത്തിൽ എമ്പ്രാ൯ സ്വാമിയാരോടുകൂടെ. സന്യാസം കലാശിച്ചു. ഇപ്രകാരം വന്നു സംഭവിപ്പാ൯ ശാപമുണ്ടെന്നുകൂടി ഒരു പഴമയുണ്ട്.

ഈ എമ്പ്രാ൯സ്വാമിയാരു് സഞ്ചരിച്ചുകൊണ്ടിരുന്നകാലത്തു് പെരുമനഗ്രാമത്തിൽ ചേ൪ന്ന് പെമ്പടത്തു വൈഭികന്റെ ഇല്ലത്തു ചെല്ലുകയും അന്നു അവിടെയുള്ളവ൪ അദ്ദേഹത്തെ വേണ്ടുംവണ്ണം സൽക്കരിക്കാതിരിക്കുകയും ചെയ്കനിമിത്തം സന്തതിയിലില്ലാതെ പോകട്ടെ എന്ന് ശപിച്ചു ശ്രാദ്ധത്തിൽ സന്യസിക്കുള്ള സ്ഥാനത്തിൽ ഇരുത്തിയില്ലത്രെ. സ്വാമിയാരു് എമ്പ്രാ൯ ആണു് എന്നുള്ള തിരക്കുകൊണ്ടായിരിക്കണം ഇങ്ങനെ ചെയ്തതു്. ഇന്നു കാണുന്ന ആഭിജാത്യഭ്രമവും അതുനിമിത്തംഉണ്ടാകുന്ന സൗന്ദ൪യ്യപ്പിണക്കങ്ങളും ദ്രവ്യനാശവും പഴമയിൽ തന്നെ അഭ്യസിച്ചുപോന്നതായി വിചാരിക്കേണ്ടിയിരിക്കുന്നു. സ്വാമിയാരെപ്പോലെതന്നെ വൈദികനും നല്ല തപശ്ശക്തിയും സാധുത്വവും ശുണ്ഠിയും ഉള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/204&oldid=159711" എന്ന താളിൽനിന്ന് ശേഖരിച്ചത്